Trending

ELETTIL ONLINE NEWS NIGHT 02-10-2018

ELETTIL ONLINE NEWS NIGHT 02-10-2018
1194 കന്നി 16
1440 മുഹറം 22
ചൊവ്വ
                 





🅾 കേന്ദ്രമന്ത്രിയുടെയും ബിജെപിയുടെയും വാക്കു വിശ്വസിച്ച വയല്‍കിളികള്‍ക്ക് പണി കിട്ടി! ഡല്‍ഹി ചര്‍ച്ചകളിലെ കാര്യങ്ങളൊന്നും നടപ്പിലാകുന്നില്ല; വിദഗ്ദ സംഘത്തെ അയച്ച്‌ പരിശോധന നടത്തുമെന്ന് ഉറപ്പു പാലിക്കാതെ വന്നതോടെ വീണ്ടും സമരത്തിന് ഒരുങ്ങി സുരേഷ് കീഴാറ്റൂരും കൂട്ടരും; മാധ്യമശ്രദ്ധ മാറിയതോടെ സ്ഥലമേറ്റെടുക്കല്‍ നടപടിയുമായി ജില്ലാ കലക്ടര്‍ മുന്നോട്ട്.


🅾 പാസഞ്ചര്‍ ട്രെയിന്‍ മാതൃകയില്‍ പോയിന്റ് ടു പോയിന്റ് സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി; ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് പാലക്കാട് കോഴിക്കോട് റൂട്ടില്‍; പുലര്‍ച്ചെ അഞ്ച് മുതല്‍ ഒരുമണിക്കൂറിടവിട്ട് സര്‍വ്വീസുകള്‍.എട്ടു ബസുകൾ ആണ്‌ ഇതിനായി ആവശ്യപ്പെട്ടിരിക്കുന്നത്‌. ഓരോ ബസും ദിവസവും നാല്‌ സർവ്വീസുകൾ നടത്തും


🅾 മഹാത്മാഗാന്ധിയുടെ ആത്മകഥ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ടത് മലയാളത്തില്‍!.7,78,000 കോപികൾ ആണ്‌ മലയാളത്തിൽ ഇത്‌ വരെ വിറ്റഴിച്ചത്‌. ഇനിയും ഒരു ലക്ഷം പ്രിന്റിംഗ്‌ ഓർഡർ ഉണ്ട്‌. 709500 കോപികൾ വിറ്റഴിച്ച തമിഴ്‌ ആണ്‌ രണ്ടാം സ്ഥാനത്ത്‌


🅾 നീലക്കുറിഞ്ഞി കാണാന്‍ സന്ദര്‍ശക തിരക്ക്; ഒരാഴ്ചയ്ക്കിടെ എത്തിയത് 30000 പേര്‍; ഗതാഗത കുരുക്കില്‍ വലഞ്ഞ് മൂന്നാര്‍; തിരിച്ചടിച്ച്‌ കളക്ടറുടെ ട്രാഫിക് പരിഷ്‌കാരം.


🅾 വിവാദം ഭയന്ന് ടിപി വധക്കേസ് പ്രതിയെ ഒഴിവാക്കിയിട്ടും തടവുകാരുടെ മോചന പട്ടികയ്ക്ക് അംഗീകാരമില്ല; പി.കെ.കുഞ്ഞനന്തനെ ഒഴിവാക്കി പട്ടിക സമര്‍പ്പിച്ചിട്ടും ഒപ്പിടാന്‍ വിസമ്മതിച്ച്‌ ഗവര്‍ണര്‍; തടവുകാരെ ശിക്ഷിച്ച ഉത്തരവും കേസിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായവും അറിയാതെ തീരുമാനം എടുക്കാനാവില്ലെന്ന് പി.സദാശിവം നിലപാട് സ്വീകരിച്ചതോടെ വെട്ടിലായത് സംസ്ഥാന സര്‍ക്കാര്‍.


🅾 സിനിമാ സംവിധായകന്‍  തമ്പി കണ്ണന്താനം അന്തരിച്ചു; അന്ത്യം കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, നാടോടി തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍; നടനായും നിര്‍മ്മാതാവായും തിളങ്ങി; ബാലഭാസ്‌ക്കറിന്റെ വിയോഗത്തില്‍ തേങ്ങി നില്‍ക്കുന്ന കലാകേരളത്തിന് മറ്റൊരു തീരാനഷ്ടം കൂടി.


🅾 രാജാവിന്റെ മകനിലൂടെ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകന്‍; 'ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു'... എന്ന സൂപ്പര്‍ഹിറ്റ് ഡയലോഗ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആരാധകരെ ത്രില്ലടിപ്പിച്ചു മുന്നേറുന്നു; ജോഷിയുടെ സഹായിയായി സിനിമയില്‍ എത്തി ഗുരുവിനെ വെല്ലുന്ന സംവിധായകനായി തമ്പി


🅾 എന്നെ രാജാവിന്റെ മകനെന്ന് ആദ്യം വിളിച്ചയാള്‍, എന്റെ മകനെ മൂവി ക്യാമറയ്ക്കു മുന്നില്‍ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകന്‍; കണ്ണന്താനത്തിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ മോഹന്‍ലാല്‍.


🅾 തമ്പി കണ്ണന്താനത്തിന്റെ വിയോഗത്തില്‍ മന്ത്രി എകെ ബാലന്‍ അനുശോചിച്ചു.


🅾 രാഷ്ട്രപതിയുടെ ഫേസ്‌ബുക്ക് പേജില്‍ സേവ് ശബരിമല  ക്യാമ്പയിനുമായി ഭക്തര്‍; ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിര്‍ത്താന്‍ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യം; വിധി പറഞ്ഞത് വേണ്ടത്ര പഠനം നടത്താതെയെന്നും അനുകൂലികള്‍


🅾 ഭക്തരുടെ വികാരം കണക്കിലെടുത്ത് മയപ്പെട്ട നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പുലിവാലായി; മുഖ്യമന്ത്രി പൊട്ടത്തെറിച്ചതോടെ യോഗത്തില്‍ പോലും വരാതെ സിപിഎം നേതാവു കൂടിയായ പത്മകുമാര്‍; ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് നേരെ പിണറായി വിജയന്റെ ആക്രോശം; സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയതോടെ വെട്ടിലായത് ദേവസ്വം ബോര്‍ഡ്: ശബരിമല സ്ത്രീ പ്രവേശന കുരുക്ക് മുറുകുന്നു.


🅾 സ്വാമിയപ്പാ.. അയ്യപ്പാ.. ശരണമപ്പാ.. അയ്യപ്പാ... അയ്യപ്പസ്വാമിക്ക് ശരണം വിളിച്ച്‌ ആയിരങ്ങള്‍ തെരുവില്‍; ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന് തുടക്കം; കൊച്ചിയില്‍ സമരക്കാര്‍ തെരുവില്‍ ഇറങ്ങിയതോടെ ഗതാഗതം സ്തംഭിച്ചു; പിണറായി സര്‍ക്കാറിനെതിരെ പ്രകോപന മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നപ്പോള്‍ തടഞ്ഞ് പൊലീസ്; പാഡ് വെച്ച്‌ ഷോ കാണിക്കാനല്ല, ഭക്തരുടെ പ്രതിഷേധമാണെന്ന് രാഹുല്‍ ഈശ്വര്‍.


🅾 പന്തളം കൊട്ടാരത്തിന്റെ പിന്തുണയോടെ തയ്യാറാവുന്നത് ആയിരങ്ങളുടെ പ്രതിഷേധം; തിരുവനന്തപുരത്ത് രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ തെരുവില്‍; ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ഭക്തര്‍ തെരുവിലെത്തിയതോടെ കൈയും കെട്ടി നില്‍ക്കാനാവില്ലെന്ന് അറിഞ്ഞ് ബിജെപിയും ഒപ്പം ചേരുന്നു; ജനരോഷം ഭയന്ന് അനുകൂലിച്ചിരുന്ന ആര്‍എസ്‌എസും എസ്‌എന്‍ഡിപിയും മൗനത്തില്‍; പ്രതിസന്ധിയിലായത് സര്‍ക്കാര്‍


🅾 ശബരിമലയിലെ യഥാര്‍ത്ഥ പ്രശ്‌നം ജഡ്ജിയുടെ ബ്രാഹ്മണിക്കല്‍ അജണ്ട; സംരക്ഷിക്കാന്‍ ആര്‍എസ്‌എസ് എത്താത്തത് മുസ്ലിം വിരുദ്ധത കൊണ്ട്; നബിദിന ദിവസം പശുവിന്റെ തലറുത്തുകൊന്നിട്ട് മുസ്ലിം യുവാക്കളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച്‌ കലാപശ്രമം നടത്തിയത് ബ്രാമണിക്കല്‍ ഭയം; ആര്‍ത്തവ പ്രശ്‌നം ഫെമിനിച്ചികള്‍ ഉന്നയിക്കുന്നത് ഇരവാദ തന്ത്രം; കേസ് ജയിക്കാത്തത് കാശ് കൊടുത്ത് വക്കീലിനെ വെക്കാത്തതു കൊണ്ട്: ടി വി അഭിമുഖത്തിൽ വികാരഭരിതനായി രാഹുല്‍ ഈശ്വര്‍


🅾 വിശ്വാസമുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് ബാലകൃഷ്ണപിള്ള.


🅾 ഇന്നലെ സന്തോഷിപ്പിച്ചത് ഇങ്ങനെ സങ്കടക്കടലിലേക്ക് എറിയാനാണെന്ന് കരുതിയിരുന്നില്ല; ബോധം വീണ ബാലഭാസ്‌ക്കര്‍ ഇന്നലെ സ്റ്റീഫന്‍ ദേവസ്സിയുമായി സംസാരിച്ചത് ഇരുപത് മിനറ്റ്; സ്റ്റേജിനെ ത്രസിപ്പിച്ച സംഗീത പ്രതിഭകള്‍ ഒരുമിച്ച്‌ കണ്ടപ്പോള്‍ പങ്കിട്ടതെല്ലാം സംഗീതത്തെ കുറിച്ചും സ്‌റ്റേജിലേക്ക് തിരികെ വരുന്നതിനെ കുറിച്ചും: ബാലഭാസ്‌ക്കര്‍ മരണത്തെ പുല്‍കിയത് അവസാനമായി ഒരിക്കല്‍ കൂടി സുഹൃത്തുക്കളെ സന്തോഷിപ്പിച്ച്‌ ഉറങ്ങാനായി പറഞ്ഞയച്ച ശേഷം.


🅾 യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ച ബാലഭാസ്‌ക്കറിന്റെ മൃതദേഹം കാണാന്‍ ഒഴുകി  എത്തിയത്‌ ആയിരങ്ങള്‍; കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവസാനാമായി ഒരുവട്ടം കൂടി കാണാന്‍ ആരാധകരുടെ തിക്കും തിരക്കും; തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സിനിമാക്കാരും സംഗീത ലോകവും യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തി;  വയലിനിസ്റ്റിന്റെ മരണത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി: സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ: കണ്ണീര്‍ കടലായി യൂണിവേഴ്‌സിറ്റി കോളേജ്. സംസ്കാരം നാളെ ശാന്തികവാടത്തിൽ


🅾 മോനിഷ മുതല്‍ ബാലഭാസ്‌കര്‍ വരെ; കലാമണ്ഡലം ഹൈദരാലിയും ജീവിക്കുന്ന രക്തസാക്ഷിയായി ജഗതി ശ്രീകുമാറും; കലാ ജീവിതത്തിന്റെ ഉന്നതിയില്‍ നിന്നും റോഡപകടം കവര്‍ന്നെടുത്തത് എത്ര പ്രമുഖരെ? എന്നിട്ടും നാം പഠിക്കുന്നില്ല.


🅾 മകള്‍ക്കൊപ്പം മറ്റൊരു ലോകത്ത് സുഖമായിരിക്കട്ടെ; ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച്‌ പൃഥ്വിരാജ്.


🅾 വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടം; കെജെ യേശുദാസ്.


🅾 ബാലഭാസ്‌ക്കറിന് സംഗീതാഞ്ജലിയുമായി ഉറ്റ സുഹൃത്ത് സ്റ്റീഫന്‍ ദേവസിയും സംഘവും; കണ്ണീരില്‍ കുതിര്‍ന്ന വാദ്യോപകരണങ്ങളുമായി പ്രിയ സുഹൃത്തിന് വിട പറയുന്ന കൂട്ടുകാര്‍ കണ്ടു നില്‍ക്കുന്നവരിലെല്ലാം തേങ്ങലായി മാറുന്നു; പരസ്പരം ആശ്വസിപ്പിച്ചും കണ്ണുനീര്‍ തുടച്ചുമുള്ള പ്രിയ സുഹൃത്തുക്കളുടെ സംഗീതാഞ്ജലിയിലും ആരാധകരുടെ പൊട്ടിക്കരച്ചിലിനും വേദിയായി കലാഭവന്‍: പ്രശസ്തിയുടെ പിറകേപോവാതെ വയലിനെ പ്രേമിച്ച അതുല്യ പ്രതിഭയുടെ വിയോഗത്തില്‍ തേങ്ങി കലാലോകം.


🅾 'ബാലു മരിച്ചതല്ല തേജസ്വിനിയില്‍ അലിഞ്ഞ് ചേര്‍ന്നതാണ്'; 'രണ്ട് വയസ് പ്രായമുള്ളൊരു പെണ്‍കുഞ്ഞിന്റെ പിതാവിന്റെ തോന്നലുകള്‍ എനിക്ക് മനസിലാകും' ; വയലിന്‍ രാജകുമാരന്‍ ബാലഭാസ്‌കറിന്റെ വേര്‍പാടിന് പിന്നാലെ കണ്ണു നിറയ്ക്കുന്ന വാക്കുകളുമായി ഷാഫി പറമ്പിലിന്റെ കുറിപ്പ്‌


🅾 ഫ്രാങ്കോയെ സന്ദര്‍ശിച്ച്‌ കെഎം മാണി; പീഡനക്കേസിലെ പ്രതിയെ നേരില്‍ കണ്ടത് ജയിലിലെത്തി.
 കാരാഗൃഹത്തില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കുന്നത് ദൈവിക ശുശ്രൂഷയാണൈന്ന് കെഎം മാണി


🅾 സാക്ഷികളായ അഞ്ച് കന്യാസ്ത്രീകളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് അഞ്ച് മജിസ്‌ട്രേറ്റുമാര്‍; ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ അസാധാരണ നടപടിയുമായി കോടതി; കൊലക്കേസ് പ്രതിയെ ഫാ. നിക്കോളാസ് ഒപ്പം കൂട്ടിയത് കന്യാസ്ത്രീകളെ ഭയപ്പെടുത്താന്‍ വേണ്ടിയെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കല്‍ ജയിലിലായിട്ടും തീരാതെ വിവാദങ്ങള്‍.


🅾 നീതി തേടി സഭ തെരുവില്‍ ഇറങ്ങുന്നത് ഇതാദ്യമായല്ല; സഭയുടെ സത്പേരിന് ഭൂമി വിവാദവും വൈദിക പീഡനവും കളങ്കം ചാര്‍ത്തി; വിശ്വാസികള്‍ വേദനിച്ചെങ്കില്‍ പരസ്യമായി മാപ്പു ചോദിക്കുന്നു: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി കത്തോലിക്ക സഭയില്‍ നിന്നും ആദ്യമായി ഒരു ബിഷപ്പ് രംഗത്ത്. ബിഷപ്പ്‌ മാർ കുര്യാക്കോസ്‌ ഭരണിക്കുളങ്ങരയാണ്‌ കന്യാസ്ത്രീ സമരത്തിന്‌  അനുകൂലമായി രംഗത്ത്‌ വന്നത്‌


🅾 നിലവാരമില്ലാത്ത ബാറുകള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചു ബാര്‍കോഴക്കാരായി മാറി ഭരണം നഷ്ടമായത് മാത്രം യുഡിഎഫിന് മിച്ചം; ഒരു ബഹളവും ഇല്ലാതെ ഇടത് മുന്നണി ഇതുവരെ അനുവദിച്ചത് 402 ബാറുകള്‍; മുന്‍പ് നിലവില്‍ ഇല്ലാതിരുന്ന 120 ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കി; ബാറുകള്‍ തീര്‍ന്നപ്പോള്‍ ബ്രൂവെറിയിലേക്ക് കൂടി നീങ്ങിയിട്ടും വേണ്ടപോലെ മുതലെടുക്കാനാവാതെ പ്രതിപക്ഷം.


🅾 പാലക്കാട് ബ്രൂവറിക്കെതിരെ സമരത്തിന് വി എസ് മുന്നില്‍ വേണം`; സ്ഥലം എംഎല്‍എയുടെ നിലപാട് സ്വാഗതാര്‍ഹം; എംപി ജനങ്ങള്‍ക്കൊപ്പമോ മദ്യ മുതലാളിമാര്‍ക്കൊപ്പമോ? എംബി രാജേഷിന് നിലപാട് ചാലഞ്ചുമായി വിടി ബല്‍റാം.


🅾 'ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് വി.എസിന്റെ ആശങ്ക ശരി'; 'ജല ലഭ്യത കൂടി പരിശോധിച്ച ശേഷമേ ലൈസന്‍സ് നല്‍കൂ'; പുറത്ത് നിന്നും കൊണ്ടു വരുന്നതിനേക്കാള്‍ നല്ലത് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതാണെന്നും സംസ്ഥാനത്ത് കൂടുതല്‍ ഡിസ്റ്റലറികള്‍ വേണമെന്നും മന്ത്രി എ.കെ.ബാലന്‍.


🅾 മാവോവാദി നേതാവ് രൂപേഷിനെതിരെയുള്ള കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു; നാല് പേരും അടങ്ങുന്ന സായുധധാരികളായ സംഘം കോളനി വാസികളെ ഭീഷണിപ്പെടുത്തിയെന്നും ദേശവിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നും കേസ്; മാവോവാദി സാന്നിധ്യം തള്ളിക്കളയാതെ പൊലീസ്; മലയോരത്തെ പൊലീസ് സ്റ്റേഷന്‍ നിര്‍ദ്ദേശം ഇപ്പോഴും കടലാസില്‍


🅾 പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരി കുടുംബത്തിന്റെ നിരാഹാര സമരം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് കണ്ടപ്പോള്‍ അട്ടിമറിയും കുതന്ത്രവുമായി സിപിഎം; ; റാന്നിയിലെ വ്യാപാരി സമരം നാലു മണിക്കൂര്‍ കൊണ്ട് പിന്‍വലിപ്പിച്ച്‌ സിപിഎം: വാഗ്ദാനം പാലിച്ചില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും സമരം.


🅾 കനകമല അറസ്റ്റിന് രണ്ടാണ്ട് തികയുമ്പോൾ  കേസ് വിചാരണാ ഘട്ടത്തില്‍; പ്രതികള്‍ക്കും സാക്ഷികള്‍ക്കും ഭീഷണി; അതീവ സുരക്ഷയൊരുക്കി എന്‍ഐഎ; കേരളത്തിലെ ഐഎസ് കേസിന്റെ അടിവേരു കണ്ടെത്തിയ കനകമല കേസിന്റെ അന്തിമ വിധി ഉടന്‍.


🅾 തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്ക് ഇനി ഉറങ്ങാന്‍ നേരം ചെങ്കൊടി വേണോ ത്രിവര്‍ണ പതാക വേണോ പച്ചക്കൊടി വേണോ കാവിക്കൊടി വേണോ എന്നു റിസപ്ഷനില്‍ പറയണം; ആശുപത്രിയെ സഹായിക്കാനായി രാഷ്ട്രീയക്കാര്‍  മുമ്പോട്ട്‌  വെച്ചതുകൊടിയുടെ നിറത്തിനുള്ള അനുമതി മാത്രം; രാഷ്ട്രീയം കരളില്‍ പിടിച്ച കണ്ണൂരില്‍ നിന്നും ഒരു കൊടി വിവാദം.


🅾 കേരള അഭിഭാഷക ക്ഷേമ സമിതിയില്‍ നാല് കോടിയുടെ തട്ടിപ്പ്; ക്രമക്കേട് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറി ഓഡിറ്റ് വിഭാഗം; അക്കൗണ്ടന്റ് കള്ളനോട്ട് കേസില്‍ പ്രതിയായതോടെ അന്വേഷണം വ്യാപിപ്പിക്കാനും നീക്കം; 2007 മുതല്‍ ഓഡിറ്റിങും മുടങ്ങി.


🅾 പാലക്കാട് സിപിഎമ്മില്‍ വീണ്ടും പീഡന വിവാദം; പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു.മണ്ണാർക്കാട്‌ കോട്ടോപ്പാടം മേഖല സെക്രട്ടറിയും കൊടക്കാട്‌ ബ്രാഞ്ച്‌ സെക്രട്ടറിയുമായ വിജേഷിനെ  യുവതിയുടെ പരാതിയിൽ നാട്ടുകൽ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.വിജേഷ്‌ പരാതിക്കാരിയുടെ ഡ്രൈവർ കൂടിയായിരുന്നു


🅾 റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കുടുംബം കേരളത്തില്‍; വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത് രണ്ട് കുട്ടികളടക്കം അഞ്ചംഗ കുടുംബം; ഹൈദരാബാദില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇവരെത്തിയതെന്ന് പൊലീസ് ; തൊഴില്‍ തേടിയാണ് എത്തിയതെന്നും പൊലീസിനോട് കുടുംബം; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം.


🅾 ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

ദേശീയം

🅾 കൊല്‍ക്കത്തയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്കു പരുക്കേറ്റു: സ്‌ഫോടനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഫൊറന്‍സിക് സംഘം പരിശോധന തുടങ്ങി.


🅾 ഉത്തര്‍പ്രദേശിനു പിറകെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികള്‍ക്ക് നല്‍കിയ പോളിയോ മരുന്നില്‍ വൈറസ് ബാധ; മരുന്നില്‍ കടന്നു കൂടിയത് ലോകത്താകമാനം നിര്‍മ്മാര്‍ജ്ജനം ചെയ്ത ടൈപ്പ് 2 വൈറസ് ബാധ: കുട്ടികളെ നിരീക്ഷിച്ച്‌ അരോഗ്യ മന്ത്രാലയം.


🅾 ഇവിടുത്തെ പ്രശ്‌നങ്ങള്‍ ഈ നാട്ടിലെ സര്‍ക്കാരിനോട് അല്ലെ പറയേണ്ടത്? ഞങ്ങള്‍ പിന്നെ പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോണോ? സമരം തടഞ്ഞതിനെതിരെ ചോദ്യങ്ങളുമായി കര്‍ഷകര്‍; ഗസ്സിയാബാദില്‍ സംഘര്‍ഷമുണ്ടായത് സമരക്കാരെ തടഞ്ഞപ്പോള്‍; പ്രക്ഷോഭക്കാരെ പിരിച്ച്‌ വിടാന്‍ ഗ്രനേഡ് പ്രയോഗിച്ച്‌ പൊലീസ്; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു; സമരക്കാര്‍ക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി.


🅾 ഗിര്‍ വനത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ചത്തത് 21 സിംഹങ്ങള്‍; അവശ നിലയിലുള്ളത് 33 സിംഹങ്ങള്‍; ചത്ത സിംഹങ്ങളില്‍ വൈറസ് ബാധയും.


🅾 'ഭീകരവാദവും വിദ്വേഷങ്ങളും രാജ്യത്തെ വിഭജിക്കുന്ന കാലത്ത് അഹിംസയെന്ന ഗാന്ധിയന്‍ തത്വത്തിന് പ്രസക്തി ഏറെ'; 'അഹിംസയിലൂടെ സമൂഹത്തെ സഹജീവി സ്‌നേഹമുള്ളവരാക്കി മാറ്റാന്‍ സാധിക്കും'; ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാവിന് പ്രണാമമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.


🅾 അടിച്ചമര്‍ത്തിയിട്ടും പിന്മാറിയില്ല, ഒടുവില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍; കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി; വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് കര്‍ഷകര്‍.


🅾 ചങ്ങാത്ത മുതലാളിമാരുടെ കള്ളപ്പണം വെളുപ്പിക്കാനായിരുന്നു നോട്ട് നിരോധനം; രാഹുല്‍ ഗാന്ധി.


🅾 ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും; അണ്ണാ ഹസാരെ നിരാഹാര സമരം പിന്‍വലിച്ചു.


🅾 തന്റെ അമ്മാവന്‍ മരുന്നായി കഞ്ചാവ് ഉപയോഗിച്ചിരുന്നു, അദ്ദേഹത്തിന് ദീര്‍ഘായുസ്സുണ്ടായിരുന്നു..! കഞ്ചാവ് നിയമവിധേയമാക്കണം; നവജോത്‌സിങ് സിദ്ധു.


🅾 ഞാന്‍ മോഡിയെ പിന്തുണച്ചിട്ടില്ല, ഇനിയൊരിക്കലും പിന്തുണയ്ക്കുകയുമില്ല; ശരദ് പവാര്‍.


🅾 ദരിദ്രന്റെ മുഷിഞ്ഞ തുണിയില്‍ നിന്നുമുള്ള നൂല്‍ തിരികെ ചര്‍ക്കയിലേക്ക് എടുക്കുന്ന പ്രധാനമന്ത്രി ! സമീപം ബിജെപി അധ്യക്ഷന്‍; അച്ഛാദിന്‍ എന്നെഴുതിയ കടലാസ് കടിച്ചു തിന്നുന്ന ആട് ; പിന്നില്‍ മഹാത്മാ ഗാന്ധിയുടെ മാലയിട്ട ചിത്രം; ഗാന്ധി ജയന്തി ദിനത്തില്‍ മോദിയേയും അമിത് ഷായേയും പരിഹസിച്ച്‌ രാജ് താക്കറേയുടെ കാര്‍ട്ടൂണ്‍.

അന്താരാഷ്ട്രീയം


🅾 ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു; ലേസര്‍ ഫിസിക്‌സിലെ കണ്ടുപിടുത്തത്തിന് നോബല്‍ പങ്കിടുന്നത് ഒരു വനിതയടക്കം മൂന്ന് പേര്‍.ആർതർ ആഷ്കിൻ, ജെറാൾഡ്‌ മൂറു, ഡോണ സ്ട്രിക്‌ ലാൻഡ്‌ എന്നിവർ ചേർന്നാണ്‌ ഭൗതിക ശാസ്ത്രത്തിൽ നോബെൽ സ്വന്തമാക്കിയത്‌ ..ലേസർ ഫിസിക്സിൽ നടത്തിയ കണ്ടുപിടുത്തത്തിനാണ്‌ അവാർഡ്‌.  ഡോണ സ്ട്രിക്‌ ലാൻഡ്‌ ഫിസിക്സ്‌ നോബൽ നേടുന്ന മൂന്നാമത്തെ വനിതയാണ്‌


🅾 കരളുരുക്കുന്ന കാഴ്‌ച്ചകളുമായി ഇന്തോനേഷ്യ ! മരണസംഖ്യ 1234 ആയി ഉയര്‍ന്നു; സുലവേസയില്‍ നിന്നും കണ്ടെത്തിയത് ഒരു ഡസനിലേറെ വിദ്യാര്‍ത്ഥികളുടെ മൃതദ്ദേഹം; ദുരന്തത്തെ അതിജീവിച്ചവര്‍ നേരിടുന്നത് കടുത്ത ക്ഷാമം; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴുകൈകളോടെ ലോകത്തിന് മുന്‍പില്‍ കേണുകൊണ്ട് ആയിരങ്ങള്‍.


🅾 വിശപ്പും ദാഹവും സഹിക്ക വയ്യാതെ ആളുകള്‍ അക്രമാസക്തര്‍; കടകളില്‍ വ്യാപകമായ കൊള്ള; കൊള്ള നടത്തുന്നവരെ തുരത്താന്‍ പണിപ്പെട്ട് പൊലീസ്; തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും വഴികാണാതെ രക്ഷാപ്രവര്‍ത്തകര്‍; പകര്‍ച്ചവ്യാധി ഭീഷണിയും ഏറി; സുനാമിയിലും ഭൂചലനത്തിലും 1200 ലേറെ പേര്‍ മരിച്ച ഇന്തൊനേഷ്യയുടെ ദുരന്തചിത്രം ഇങ്ങനെ.


🅾 മഹാത്മാവിന്റെ ജന്മദിനം കൊണ്ടാടി ലോകം; ഗാന്ധിജിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച്‌ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാന്‍ അമേരിക്ക; ബഹുമതി നല്‍കുന്നത് സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം ലോകത്തിന് മുന്‍പില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കെന്നും അമേരിക്കന്‍ പ്രതിനിധി സഭ.


🅾 അമേരിക്കയുടെ മരണം സ്വപ്നം കണ്ട് ദീര്‍ഘദൂര മിസൈല്‍ പ്രയോഗിച്ച്‌ ഇറാന്‍; മറ്റൊരു ഉപരോധത്തിന് സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ യുദ്ധത്തിലേക്കുള്ള കുന്തമുനയുടെ മൂര്‍ച്ച കൂട്ടി അറബ് രാഷ്ട്രം; കൊറിയന്‍-സിറിയന്‍ യൂദ്ധങ്ങള്‍ ഒഴിഞ്ഞ ആശ്വാസത്തില്‍ കഴിഞ്ഞ ലോകത്തിന് വീണ്ടും മൂന്നാം ലോക മഹായുദ്ധ ഭീഷണി ഉയര്‍ത്തി ട്രംപും ഇറാനും.


🅾 ബ്രിട്ടന്റെ വിമാനങ്ങളെ യൂറോപ്യന്‍ മണ്ണില്‍ ലാന്‍ഡ് ചെയ്യാന്‍ സമ്മതിക്കില്ല; വളര്‍ത്ത്മൃഗങ്ങളെ പോലും യൂറോപ്പില്‍ പ്രവേശിപ്പിക്കില്ല; ബ്രെക്സിറ്റ് പ്ലാനുമായി തെരേസ മെയ്‌ മുന്നേറവെ ഭീഷണി ഉയര്‍ത്തി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്.


🅾 സ്‌കൂള്‍ ട്രിപ്പ് കഴിഞ്ഞ് മടങ്ങി വരവെ അദ്ധ്യാപിക എല്ലി വിൽസൺ  വിദ്യാര്‍ത്ഥിയെ വിമാനത്തിന്റെ ടോയ്ലറ്റില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; 16കാരനാല്‍ ടീച്ചര്‍ ഗര്‍ഭിണിയായതോടെ രഹസ്യം പരസ്യമായി; ബ്രിട്ടനില്‍ സ്‌കൂള്‍ ടീച്ചര്‍ അഴിക്കുള്ളിലേക്ക്


🅾 ശതകോടികള്‍ പൊടിച്ച്‌ സൗദി അറേബ്യന്‍ രാജകുമാരിയുടെ വിവാഹം പാരീസിലെ ആഡംബര ഹോട്ടലില്‍; കോടീശ്വരനായ ഖലീഫ ബിന്‍ ബുട്ടി അല്‍-മുഹൈരി മിന്നു കെട്ടിയപ്പോള്‍ അതിഥികളായി എത്തിയവരില്‍ ഒപ്റാഹ് വിന്‍ഫ്രെ മുതല്‍ ഗായ്ലെ കിങ് വരെയുള്ള സെലിബ്രിറ്റികള്‍; വിവാഹ രഹസ്യം പുറം ലോകം അറിഞ്ഞ് റിട്ട്സ് ഹോട്ടലില്‍ നിന്നും 10 ലക്ഷം ഡോളര്‍ വിലയുള്ള ആഭരണം മോഷണം പോയപ്പോള്‍.


🅾 അബുദാബിയില്‍ വന്‍ തീപിടുത്തം; എട്ട് പേര്‍ മരിച്ചു.ബനിയാസ്‌ പ്രദേശത്ത്‌ ആണ്‌ അപകടം ഉണ്ടായത്‌ . മരിച്ചവർ എല്ലാം സ്വദേശികൾ ആണ്‌


🅾 ഇന്ത്യക്കാര്‍ക്ക് നെഞ്ചില്‍ തീ; പ്രവാസ ലോകത്ത് ആഹ്ലാദം; ഒരു ദിര്‍ഹത്തിന് 20 രൂപയായി.


🅾 അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേര്‍ ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു.


കായികം
🅾 ഐ എസ്‌ എല്ലിൽ ഇന്ന് മുംബൈ സിറ്റി എഫ്‌ സി, ജംഷഡ്‌പൂർ മൽസരം .കളി പകുതി സമയം പിന്നിട്ടപ്പോൾ ജംഷഡ്‌പൂർ 1-0 ന്‌ മുന്നിൽ ആണ്‌


🅾 സ്വന്തം നാട്ടിലെ ലോകകപ്പില്‍ മിന്നും താരമായത് മികച്ച പ്രകടനങ്ങളുടെ കരുത്തില്‍; റഷ്യന്‍ നായകനും ഗോള്‍കീപ്പറുമായ അകിന്‍ഫീവ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു


🅾 റൊണാള്‍ഡോയ്ക്ക് കുരുക്ക് മുറുകുന്നു; പീഡിപ്പിച്ചുവെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ വീണ്ടും പോലീസ് അന്വേഷണം.


സിനിമാ ഡയറി


🅾 നിത്യഹരിത നായകന്റെ ലുക്കുമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്‍; ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി.


🅾 സജീഷിന്റെ കൈപിടിച്ച്‌ വേദിയിലേക്കെത്തിയ മകനെ വാരിയെടുത്ത് ഉമ്മ നല്കി മമ്മൂക്ക; കൈരളി ടിവി ഡോക്ടേഴ്‌സ് അവാര്‍ഡ് ചടങ്ങിനെത്തിയ സിസ്റ്റര്‍ ലിനിയുടെ മക്കളെ മാറോട് ചേര്‍ക്കുന്ന നടന്റെ വിഡിയോ വൈറൽ


🅾 തനുശ്രീയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശക്തി പകര്‍ന്ന് വീഡിയോ വൈറലാകുന്നു; 2009ല്‍ നടിയും കുടുംബവുമായി കാറില്‍  പോകുമ്പോൾ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഡിപിംള്‍ കപാഡിയയുടെ വാക്കുകളും ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; നാനേ പടേക്കറെ വെട്ടിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്.


🅾 സമയത്തില്‍ കൃത്യത, വിനയം; സംവിധായകനോട് സംശയങ്ങള്‍ ചോദിച്ചും പറയുന്നത് മടികൂടാതെ അനുസരിക്കാനുമുള്ള മനസ്; ബുദ്ധിമുട്ടുകള്‍ മുഖത്ത് കാട്ടാതെ എപ്പോഴും ഇരപതുകാരന്റെ എനര്‍ജി; രജനി സര്‍ എന്ന സൂപ്പര്‍സ്റ്റാര്‍ എന്തുകൊണ്ട് ഇപ്പോഴും സൂപ്പര്‍സ്റ്റാര്‍ ആയി നില്‍ക്കുന്നു എന്ന സത്യം നേരിട്ട് കണ്ട് അനുഭവിച്ച മണികണ്ഠന്റെ കുറിപ്പ് ഇങ്ങനെ.


🅾 ഇന്നത്തേക്ക് ഇത്രയൊക്കെ മതി, നമുക്ക് നിര്‍ത്തി വീട്ടില്‍ പോവാമെന്ന് ആറു മണിയാവുമ്ബോഴേ പറയും; എല്ലാര്‍ക്കും പ്രൊഡ്യൂസര്‍ തന്നെയെല്ലേന്ന് സംശയം'; നസ്രിയയുടെ 'വരത്തനിലെ'  നിര്‍മ്മാതാവിന്റെ റോളിനെക്കുറിച്ച്‌ അമല്‍ നീരദ്.


🅾 ഒക്ടോബര്‍ അഞ്ചിന്  ആസിഫലി ചിത്രം 'മന്ദാരം' പൂക്കും


🅾 മഞ്ജു വാര്യര്‍ ചിത്രം 'ജാക്ക് ആന്‍ഡ് ജില്‍' മലയാളത്തിനു പുറമേ തമിഴിലും.കാളിദാസ്‌ ജയറാമും സൗബിൻ ഷാഹിറും നായകന്മാർ.
Previous Post Next Post
3/TECH/col-right