Trending

പണം നിക്ഷേപണം:പുതിയ നിയമവുമായി എസ്ബിഐ.


ദില്ലി: സ്റ്റേറ്റ് ഓഫ് ഇന്ത്യ അക്കൗണ്ട് ഇടപാടുകളില്‍ പുതിയ നയം കൊണ്ടുവരുന്നു. ഇനി മുതല്‍ മറ്റൊരാളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനാവില്ലെന്ന സൂചനയാണ് എസ്ബിഐ നല്‍കുന്നത്. അക്കൗണ്ട് ഇടപാടുകളിലെ തട്ടിപ്പുകളും കള്ളപ്പണ നിക്ഷേപവും തടയുന്നതിന് വേണ്ടിയാണ് പുതിയ നിയമം.

ഉപഭോക്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് പോലും പണം നിക്ഷേപിക്കുന്നത് പോലും ഇത് കാരണം പ്രതിസന്ധിയുണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എസ്ബിഐയുടെ ഉപഭോക്താക്കളെ ഏറ്റവുമധികം ബാധിക്കുന്ന തീരുമാനമാണിത്. നോട്ടുനിരോധനത്തിന് ശേഷം നിക്ഷേപങ്ങളിലുള്ള തട്ടിപ്പുകള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം. 

അതേസമയം ബാങ്കുകളിലെ വിവിധ ബ്രാഞ്ചുകള്‍ വഴി പണം നിക്ഷേപിക്കുന്നവരെയാണ് ഇത് ബാധിക്കുക. ഓണ്‍ലൈന്‍ ഡെപ്പോസിറ്റുകളെ ഇത് ബാധിക്കില്ല. ഓണ്‍ലൈന്‍ വഴി ആര്‍ക്ക് വേണമെങ്കിലും പണം നിക്ഷേപിക്കാന്‍ സാധിക്കും. അതേസമയം നിക്ഷേപം നടത്തണമെങ്കില്‍ പ്രത്യേക അനുമതി പത്രം അക്കൗണ്ടുള്ളയാള്‍ സ്വന്തമാക്കണം.

ഇത് ബാങ്കധികൃതര്‍ പരിശോധിച്ച ശേഷം ഇടപാടുകള്‍ അനുവദിക്കുന്നതാണ്. നോട്ടുനിരോധന സമയത്ത് അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പണം അക്കൗണ്ടുകളില്‍ നിക്ഷേപമമായി എത്തിയിരുന്നു. ഇത് കള്ളപണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ എസ്ബിഐ നടപടികള്‍ ആരംഭിച്ചിരുന്നു.
Previous Post Next Post
3/TECH/col-right