കൊടുവള്ളി:സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കോട്ടക്കൽ മഹല്ല് ഖാളി ഉസ്താദ് സി. മുഹമ്മദ് ഫൈസിക്ക് കോട്ടക്കൽ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മസ്ജിദുന്നൂറിൽ നടന്ന അനുമോദന സംഗമം ആനക്കണ്ടി അബു ഹാജിയുടെ അധ്യക്ഷതയിൽ
മുഹ് യിസ്സുന്ന ഡയരക്ടർ സി.പി. ശാഫി സഖാഫി അൽ ഖാദിരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.വി. അഹ്മദ് കബീർ അനുമോദന പ്രഭാഷണം നടത്തി. മഹല്ല് ഖത്വീബ് വി.എം. അബ്ദുറഷീദ് സഖാഫി, എസ് വൈ എസ് കൊടുവള്ളി സോൺ ജനറൽ സെക്രട്ടറി ടി. അബ്ദുൽ സലാം മാസ്റ്റർ, വിവിധ മഹല്ല് ഭാരവാഹികളെ പ്രതിനിധീകരിച്ച് കെ.ടി. അബ്ദുറഹ് മാൻ ഹാജി, സി.കെ. റസാക്ക്, സി.കെ. അക്ബർ താജ് ഗോൾഡ് പ്രസംഗിച്ചു. സി.പി. അബ്ദുൽ അസീസ് ലത്വീഫി സ്വാഗതവും പി.സി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.മഹല്ല് സെക്രട്ടറി ആനക്കണ്ടി അബു ഹാജി ഉപഹാരം സമ്മാനിച്ചു.