Trending

ELETTIL ONLINE MORNING NEWS 01-09-2018

ELETTIL ONLINE MORNING NEWS 01-09-2018            
1194 ചിങ്ങം 16
1439 ദുൽഹജ്ജ്‌ 20
ശനി




കേരളീയം 


🅾 ക്യാബിനറ്റ്‌ റാങ്കോടെ ഉള്ള ചീഫ്‌ വിപ്പ്‌ പദവി സി പി ഐ ഇപ്പോൾ ഏറ്റെടുക്കില്ല. പ്രളയ ദുരിതത്തിൽ കേരളം തുടരുമ്പോൾ പദവി ഏറ്റെടുത്താൽ കനത്ത വിമർശനം ഉയരുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു


🅾 പ്രളയത്തിൽ നശിച്ച ഇ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത്‌ സംസ്കരിക്കും. ശേഷം ഇവ ഹൈദരാബാദിലെ സ്ഥാപനത്തിന്‌ കൈമാറുമെന്ന് ക്ലീൻ കേരള കമ്പനി പ്രതിനിധികൾ.


🅾 അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള എസ്‌ എൻ ട്രസ്റ്റ്‌ ബജറ്റ്‌ അവതരിപ്പിച്ചു 113.76 കോടിയുടെ ആണ്‌ ബജറ്റ്‌


🅾 പ്രളയക്കെടുതി നേരിടുന്നതിന്‌ കേരളത്തെ സഹായിച്ച വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ ഇന്ന് അനുമോദിക്കും പേരൂർക്കട എം എസ്‌ പി ഗ്രൗണ്ടിൽ ഇന്ന് സംയുക്ത പരേഡ്‌ നടക്കും. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും.


🅾 എലിപ്പനി ബാധിച്ച്‌ സംസ്ഥാനത്ത്‌ മരണം തുടരുന്നു. 11 പേരാണ്‌ ഈ ആഴ്ച്ചയിൽ മരണപ്പെട്ടത്‌ കോഴിക്കോട്‌ ജില്ലയ്‌ മാത്രം ഇന്നലെ 5 മരണം നടന്നു


🅾 ചികിൽസക്കായി മുഖ്യമന്ത്രി തിങ്കളാഴ്ച്ച യു എസിലേക്ക്‌ തിരിക്കും.മേയോ ക്ലിനിക്കിൽ ആണ്‌ ചികിൽസ.


🅾 മാലിന്യ നീക്കത്തിനുള്ള നഗരസഭകളുടെ അധികാരം സർക്കാർ ഏറ്റെടുത്ത്‌ സ്വകാര്യ കമ്പനികളെ ഏൽപിക്കും.അതിനുള്ള ഭേദഗതി ഓർഡിനൻസ്‌ പുറപ്പെടുവിക്കാൻ ഗവർണ്ണറോട്‌ ആവശ്യപ്പെടാൻ മന്ത്രിസഭ തീരുമാനിച്ചു എന്നാൽ പഞ്ചായത്തുകളിൽ തൽ സ്ഥിതി തുടരും.


🅾 അന്ത്യോദയ എക്സ്‌പ്രസിന്‌ തിരൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചു


🅾 പ്രളയ ദുരിതാശ്വാസമായി ഫുരിത ബാധിതർക്ക്‌ 10,000 രൂപ നൽകി തുടങ്ങി. ഇത്‌ വരെ 14621 പേരുടെ അക്കൗണ്ടിൽ പണം ഇട്ടു.


🅾 സി ബി എസ്‌ ഇ ക്ക്‌ ഈ വർഷം കലോൽസവം ഇല്ല. അതിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകും.


🅾 ജലന്തർ ബിഷപ്‌ പീഡിപ്പിച്ച കേസിൽ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി


🅾 ഇന്ന് വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി


🅾 തിരുപ്പതി മാതൃകയിൽ ശബരിമലയിൽ ദർശനം നിയന്ത്രിക്കാൻ ഡി ജി പി മുഖ്യമന്ത്രിക്ക്‌ ശുപാർശ സമർപ്പിച്ചു.

🅾 കള്ളനോട്ട്‌ കേസിൽ നടി സൂര്യ ക്ക്‌ ജാമ്യം അനുവദിച്ചു


🅾 ആലങ്ങാട്‌ പ്രളയ ശേഷം വീട്‌ വൃത്തിയാക്കിയ തിരുവാലൊീർ അഞ്ചുമന രാജേന്ദ്രൻ (47) ഹൃദയാഘാതം മൂലം മരിച്ചു


🅾 തപാൽ ബാങ്ക്‌ ഇന്ന് തുറക്കും. കേരളത്തിൽ 14 ശാഖകൾ. രാജ്യത്ത്‌ മൊത്തം 650 ശാഖകൾ.


🅾 ജന്മാഷ്ടമി പുരസ്കാരം ഡോ: സുവർണ്ണ നാലപ്പാട്ടിന്‌ (50,000)


🅾 ശ്രീകൃഷ്ണ ജയന്തി ദിനമായ നാളെ ബാലഗോകുലം ശോഭയാത്രകൾ ഒഴിവാക്കി. പകരം കണ്ണീരൊപ്പാൻ കണ്ണനൊപ്പം' എന്ന പേരിൽ പ്രാർത്ഥനാ യഞ്ജം നടത്തും.


🅾 കണ്ണൂര്‍ സര്‍വകലാശാലയില്‍ ചെമ്പട്ടണിയിച്ച്‌   എസ്.എഫ്.ഐ; 67 കോളേജിൽ 55 ലും എസ്.എഫ്.ഐക്ക് സര്‍വാധിപത്യം; തകര്‍ത്തെറിഞ്ഞത് എം.എസ്.എഫ്-കെ.എസ്.യു കോട്ടകള്‍.


🅾 വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  നടത്തുമ്പോൾ സുഹൃത്തിന്റെ വിളിയെത്തി; എത്ര പണം കൊടുത്താലും ക്ലീനിങ് ജോലി ചെയ്യാനാളില്ലെന്നറിഞ്ഞപ്പോള്‍ സര്‍വ്വ സന്നാഹങ്ങളുമായി ഇറങ്ങി തിരിച്ചു; 39 പേരുടെ സംഘം എറണാകുളത്തെത്തി ചെയ്തത് വീട് വൃത്തിയാക്കല്‍ മുതല്‍ ഭക്ഷണ വിതരണം വരെ; സര്‍വ്വനാശം വിതച്ച പ്രളയത്തിനൊടുവില്‍ മനുഷ്യസ്‌നേഹത്തിന്റെ പുത്തന്‍ മാതൃക കാണിച്ച്‌ ഷംസീറും ടീം കുറ്റ്യാടിയും. പറവൂരിൽ അഞ്ഞൂറോളം വീടുകൾ ആണ്‌ ഇവർ വൃത്തിയാക്കിയത്‌


🅾 മലയുടെ ഒരു ഭാഗവും മലവെള്ളവും ഇരച്ചെത്തിയപ്പോള്‍ നിലവിളിച്ചുകൊണ്ട് ഓടിമാറിയതിനാല്‍ ജീവന്‍ രക്ഷപെട്ടു; നാല് കുടുംബങ്ങളിലെ  20 ലേറെപ്പേര്‍ക്ക് രക്ഷയായത് തെങ്ങില്‍ തടഞ്ഞുനിന്ന ചീനിമരം; അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷിത താവളവുമില്ല; ഉരുള്‍പൊട്ടലുണ്ടായ കോതമംഗലം അടുത്ത്‌ കുട്ടമ്പുഴ പഞ്ചായത്തിലെ  വലിയ ക്ണാച്ചേരിയില്‍ ഇപ്പോഴും വന്‍ദുരന്തസാധ്യത; ഭീതിയുടെ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടി പ്രദേശവാസികള്‍.


🅾 തീവ്രവാദികള്‍ നല്‍കിയ ക്യാപ്‌സൂള്‍ ബോംബ് കഴിക്കേണ്ടി വന്ന സൂരജിനും ദീപ്തിക്കും രക്ഷയില്ലെന്ന് വിധിയെഴുതി ഡോക്ടര്‍മാര്‍; ഒടുവില്‍ ബോട്ടില്‍ നദിയില്‍ ചെന്ന് ദീപ്തി ഐപിഎസും ഭര്‍ത്താവും പൊട്ടിത്തെറിച്ചു മരിച്ചു! പരസ്പരം സീരിയലിന് കണ്ണീരില്‍ കുതിര്‍ന്ന ക്ലൈമാക്സ്; വെള്ളിത്തിരയിലെ ഐപിഎസുകാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സൈബര്‍ ലോകവും! ഏഷ്യാനെറ്റ് സീരിയലിന് 1524ാം എപ്പിസോഡില്‍ അവസാനം 😀


🅾 എംഎല്‍എ പോലും ആകാത്ത ഉഴവൂര്‍ വിജയന് 25 ലക്ഷം നല്‍കിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു തന്നെ; ദുരിതാശ്വാസ ഫണ്ട് 1000 കോടി കടന്നതോടെ എന്‍സിപി നേതാവിന്റെ കടങ്ങള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ പണം നല്‍കിയ ഉത്തരവ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു; ഈ ദുരുപയോഗം തടയാന്‍ പിണറായി വിജയന്‍ എന്തു ചെയ്യുമെന്ന് ചോദിച്ചു സോഷ്യല്‍ മീഡിയയില്‍ ഇടതു വിരുദ്ധര്‍.


🅾 സാഹസിക ബൈക്ക് യാത്രയ്ക്കിടെ മരുഭൂമിയില്‍ ന്യുമാഹി മങ്ങാട്‌ സ്വദേശിയായ അഷ്ബാക്ക് കൊല്ലപ്പെട്ടതോ? രാജസ്ഥാനിലേക്ക് പോകാനൊരുങ്ങിയ കുടുംബത്തെ തടഞ്ഞത് അഷ്ബാക്കിന്റെ സുഹൃത്ത്; ഇയാളുമായി വഴക്കിട്ട് പിരിഞ്ഞതും റെയ്സിങ് ടീമില്‍ നിന്ന് പുറത്താക്കിയതും മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ്; വഴി തെറ്റി യാത്ര ചെയ്‌തെന്ന് കള്ളക്കഥ; അസ്വഭാവിക മരണത്തിലെ ദുരൂഹതയകറ്റാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ബന്ധുക്കള്‍.


🅾 തിരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നല്‍കിയ കുട്ടനാട് എംഎ‍ല്‍എ തോമസ്‌ ചാണ്ടി  പ്രളയ സമയത്ത് ജനങ്ങളെ കൈവിട്ടു; നിയമസഭാ സമ്മേളനത്തില്‍ സജി ചെറിയാന് സംസാരിക്കാന്‍ അവസരം നല്‍കാത്തതില്‍ അനൗചിത്യമില്ല; വെള്ളപ്പള്ളി നടേശൻ


🅾 മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ ലാവലിന്‍ കേരളത്തെ പറ്റിച്ചതില്‍ നിന്നും പിണറായി ഒന്നും പഠിച്ചില്ലേ? കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കണ്‍സല്‍ട്ടന്‍സി സേവനം ഏല്‍പ്പിച്ചിരിക്കുന്നത് നെതര്‍ലാന്‍ഡ് ആസ്ഥാനമായ വിവാദ  കമ്പനിയെ; ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലും കെപിഎംജി  കമ്പനിയുടെ പ്രോജക്ടുകളില്‍ അഴിമതി ആരോപണങ്ങള്‍ അനവധി; സൗജന്യ സേവനത്തിനായി രംഗത്ത്‌ എത്തുമ്പോഴും  സംശയങ്ങള്‍ ഒട്ടേറെ ബാക്കി.


🅾 വിപിഎസ് ഹെല്‍ത്‌കെയര് ഗ്രൂപ്പിന്റെ സഹായം ഏറ്റുവാങ്ങി ആരോഗ്യ മന്ത്രി; ആദ്യ ഗഡുവായി നല്‍കിയത് 12 കോടി രൂപ വിലമതിക്കുന്ന 70 ടണ്ണോളം സാമഗ്രികള്‍; പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം.


🅾 കാസർകോട്‌ യുവതിയുടെ തട്ടിക്കൊണ്ട്‌ പോവൽ നാടകം;  മീനുവും മനുവും പ്രണയിച്ച്‌ വിവാഹിതരായവര്‍: വിവാഹശേഷവും പുതിയ ജോലി സ്ഥലത്തെ യുവാവുമായി യുവതിക്ക്‌ വീണ്ടും പ്രണയം. പുതിയ പ്രണയം മൊട്ടിട്ടപ്പോള്‍ ഭർത്താവ്‌  ജോലി നിര്‍ത്തിച്ചു;പിന്നെ ഒളിച്ചോട്ട നാടകം.മുറിയിൽ രക്തം എന്ന് അറിയിക്കാൻ കുങ്കുമം കലക്കിയത്‌ രക്തം അല്ലെന്ന് പോലീസ്‌ കണ്ടെത്തിയതോടെ നാടകം പൊളിഞ്ഞു കാസര്‍കോട്ടെ 'കുങ്കുമം' കലക്കിയുള്ള ഒളിച്ചോട്ട നാടകം പൊളിഞ്ഞതിങ്ങനെ


🅾 രണ്ടു ദിവസത്തിനുള്ളില്‍ മൂന്നാർ രാജമല മുഴുവന്‍ നീലയായി മാറും; പ്രവേശനാനുമതി കാത്ത് ലക്ഷങ്ങള്‍. 12 വർഷത്തിൽ ഒരിക്കൽ ആണ്‌ നീലക്കുറിഞ്ഞി പൂക്കുന്നത്‌


🅾 നവകേരള നിര്‍മ്മിതിക്കായി ഒന്നര ലക്ഷം നല്‍കി ഏഷ്യന്‍ ഗെയിംസ് വെങ്കല ജേതാവ് സീമ പുനിയ


🅾 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ശനിയാഴ്ച്ചയായ ഇന്നും തുറന്ന് പ്രവര്‍ത്തിക്കും


🅾 പ്രളയക്കെടുതിയെ അതിജീവിക്കാന്‍ സഹായവുമായി കൊല്ലപ്പെട്ട എസ്‌ എസ്‌ ഐ നേതാവ്‌  അഭിമന്യുവിന്റെ കുടുംബം; ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ നല്‍കി.


🅾 സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാനിര്‍ദേശവുമായി അധികൃതര്‍.


🅾 മണ്ണെണ്ണ വില എഴുപതിൽ നിന്ന് 42 ആയി കുറച്ച്‌ കേന്ദ്രം; പുതുക്കിയ വിലയില്‍ മണ്ണെണ്ണ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍


🅾 കേരളത്തെ കാക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ ബോളിവുഡ്; എണ്‍പതുകളിലെ ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ കൈമാറിയത് 40 ലക്ഷം രൂപ; ഹൈറേഞ്ചിലെ സന്നദ്ധ സംഘടന 25 വീടുകള്‍ നല്‍കും; ചെറുതും വലുതുമായി സംഘടനകള്‍ പണം ഒഴുക്കുന്നു; ഭൂദാനവും വീട് നിര്‍മ്മാണവും  സാമ്പത്തിക സഹായവുമായി കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശരവേഗം.



ദേശീയം

 
🅾 'ആര്‍.ബി.ഐ ഇപ്പോള്‍ യജമാനന്‍  പറയുമ്പോൾ  ചാടുന്ന കുരങ്ങന്‍ മാത്രമായി; നോട്ട് നിരോധനം രാജ്യത്ത് അരാജകത്വമാണ് സൃഷ്ടിച്ചത്' ; നോട്ടു നിരോധനത്തില്‍ ബിജെ.പിക്കെതിരെ ആഞ്ഞടിച്ച്‌ ശിവസേന; മോദിയുടെ തീരുമാനം സമ്ബദ് വ്യവസ്ഥയെ കശാപ്പ് ചെയ്യുന്നതെന്നും മുഖപത്രം സാംനയില്‍ വിമര്‍ശനം


🅾 ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഗുജറത്ത് കലാപത്തിന്റെ വാദം പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; സുപ്രീംകോടതി നടപടി അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് ആരോപണം ഉയരുമ്ബോള്‍; തള്ളിയത് മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി.


🅾 രൂപയുടെ മൂല്യം കുത്തനേ ഇടിയുകയും നോട്ടു നിരോധനം പാളുകയും ചെയ്തതിന്റെ തിരിച്ചടിക്കിടയില്‍ അപ്രതീക്ഷിതമായി ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ കുതിച്ച്‌ കയറ്റം; മോദി സര്‍ക്കാരിന് ആശ്വാസമായി ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ജിഡിപി നിരക്ക് 8.2 ആയി ഉയരുന്നു.


🅾 സേലത്ത് സ്വകാര്യ ബസ് മറ്റൊരു ബസുമായി കൂട്ടി മുട്ടി  അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം; നാലു പേര്‍ മലയാളികളെന്ന് സൂചന, ഒരാളെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെ ആണ്‌ തിരിച്ചറിഞ്ഞത്‌.  അപകടം നടന്നത് സേലത്തിനടുത്ത് മാമാങ്കം എന്ന സ്ഥലത്ത് വച്ച്‌. ബാംഗളൂരിൽ നിന്ന് തിരുവല്ലക്ക്‌ വരികയായിരുന്ന യാത്രാ ട്രാവൽസിന്റെ ബസ്‌ ആണ്‌ അപകടത്തിൽ പെട്ടത്‌


🅾 യു പി യിലെ ഷാജഹാൻപൂരിൽ കൂട്ട ബലാല്‍സംഗത്തിന് ഇരയായെന്ന പരാതി പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല; പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തിയിട്ടും പൊലീസിനെ സമീപിച്ചപ്പോള്‍ വീണ്ടും കൂട്ട മാനഭംഗത്തിന് ഇരയാക്കി; പൊലീസ് വീണ്ടും കൈമലര്‍ത്തിയപ്പോള്‍ തീകൊളുത്തി മരിച്ചു; പൊള്ളലേറ്റ യുവതിയുടെ കുഞ്ഞ് ഗുരുതരാവസ്ഥയില്‍.



 അന്താരാഷ്ട്രീയം


🅾 ഡോളർ വില 71 രൂപയായി . ഇന്നലെ ഇടിഞ്ഞത്‌ 26 പൈസ..


🅾 മോഡി നേപ്പാളില്‍; ഇന്ത്യയുടെ സമ്മാനമായ പശുപതിനാഥ് ധര്‍മ്മശാല നേപ്പാളിന് കൈമാറും


🅾 നേപ്പാളിലെ കാഠ്മണ്ഡുവും ബിഹാറിലെ റക്സോലും ബന്ധിപ്പിച്ച്‌ റെയിൽ പാത വരും ഇത്‌ സംബന്ധിച്ച്‌ ഇരുരാജ്യങ്ങളും ധാരണപത്രം കൈമാറി.


🅾 സൗദിയിലെ നജ്രാനിലേക്ക്‌ ഹൂതികൾ വിട്ട മിസൈലിൽ ഇന്ത്യക്കാരൻ അടക്കം 7പേർക്ക്‌ പരിക്ക്‌ പറ്റി.മിസൈൽ സൗദി തകർത്തെങ്ങിലും ഭാഗങ്ങൾ വീണ്‌ ആണ്‌ പരിക്കേറ്റത്‌


🅾 'മി പേ' യുമായി ഷവോമി; ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കുന്നു.


🅾 കേരളത്തിനു പിന്നാലെ മ്യാന്‍മറിനെ തകര്‍ത്തെറിഞ്ഞ് മഴക്കെടുതി! ശക്തമായ കുത്തൊഴുക്കില്‍ ഡാം തകര്‍ന്നടിഞ്ഞു, 85ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു.


🅾 കേരളത്തെ കൈവിടില്ല, അംബാസഡറുടെ റിപ്പോര്‍ട്ടിനു ശേഷം സഹായം നല്‍കുമെന്ന് യുഎഇ.



 

കായികം 


🅾 സതാംപ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സ് ലീഡ്; 27 റണ്‍സ് ലീഡ് നേടിയത് വാലറ്റത്തെ കൂട്ടുപിടിച്ച്‌ പുജാര നേടിയ സെഞ്ച്വറിയുടെ മികവില്‍; മികച്ച തുടക്കം മുതലാക്കിയില്ലെങ്കിലും ഒന്നാമിന്നിങ്‌സില്‍ മുന്നിലെത്തിയ ആശ്വാസത്തില്‍ കോലിപ്പട; മൊയിന്‍ അലിക്ക് അഞ്ച് വിക്കറ്റ്.
രണ്ടാം ദിനം കളി നിർത്തുമ്പോൾ സ്കോർ നില ഇങ്ങനെ :
ഒന്നാം ഇന്നിംഗ്സ്‌ :
ഇംഗ്ലണ്ട്‌ : 246/10
ഇന്ത്യ : 273/10
രണ്ടാം ഇന്നിംഗ്സ്‌ :
ഇംഗ്ലണ്ട്‌ : 6/0


🅾 അയർലാന്റ്‌, അഫ്ഗാൻ മൂന്നാം ഏകദിനത്തിൽ അഫ്ഗാന്‌ 8 വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്ത അയർലാന്റ്‌ 124 റൺസ്‌ നേടിയപ്പോൾ അഫ്ഗാൻ 23.5 ഓവറിൽ  127/2 ലക്ഷ്യം കണ്ടു


🅾 ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി; ഫൈനലില്‍ ജപ്പാനോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്; വെള്ളി മെഡല്‍ നേടുന്നത് 20 വര്‍ഷത്തിന് ശേഷം;13 സ്വര്‍ണമുള്‍പ്പടെ 65 മെഡലുകളുമായി ഇന്ത്യ എട്ടാമത്.


🅾 250 വിക്കറ്റ് ക്ലബിലേക്ക് ഇഴഞ്ഞെത്തി ഇഷാന്ത് ശര്‍മ്മ; പറന്നെത്തി അശ്വിന്‍ .86 ആം ടെസ്റ്റിൽ ആണ്‌ ഇഷാന്ത്‌ ഈ നേട്ടം കൈവരിച്ചതെങ്കിൽ  45 ആം ടെസ്റ്റിൽ ഈ നേട്ടം കൈവരിച്ചത്‌ അശ്വിൻ


🅾 സച്ചിന്‍ ബേബിക്കെതിരെ കത്ത്: സഞ്ജു സാംസണ്‍ ഉള്‍പ്പടെ 13 പേര്‍ക്കെതിരെ നടപടി; അഞ്ചുപേര്‍ക്ക് മൂന്ന് മൽസരങ്ങളിൽ നിന്ന്  സസ്‌പെന്‍ഷന്‍.ബാക്കിയുള്ളവർ പിഴ അടക്കണം . പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അടക്കണമെന്നും നിർദ്ദേശം


🅾 ഏഷ്യകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ മകന്‍ പുറത്ത്.


🅾 ഇന്തോനേഷ്യയും ഇറാനും ഏഷ്യയിലെ ത്രിശക്തികള്‍ക്കൊപ്പം എത്താന്‍ കുതിക്കവേ ഇന്ത്യ ഇപ്പോഴും കിതച്ച്‌ തന്നെ എട്ടാം സ്ഥാനത്ത് തുടരുന്നു; റെക്കോര്‍ഡ് മെഡല്‍ നേട്ടം കൊയ്തപ്പോഴും സ്വര്‍ണത്തിന്റെ എണ്ണം കുറഞ്ഞ് ഇന്ത്യയുടെ കിതപ്പ്; ആകെ മെഡല്‍ നേട്ടത്തില്‍ അഞ്ചാം സ്ഥാനം ഉണ്ടെങ്കിലും സ്വര്‍ണം കൈവിടുന്നത് ഇന്ത്യയുടെ നിരാശയ്ക്ക് കാരണമാകുന്നു.



🅾 ചൈന 118 സ്വർണ്ണവും 85 വെള്ളിയും 60 വെങ്കലവും ഉൾപെടെ 263 മെഡലുകൾ നേടിയിട്ടുണ്ട്‌ . രണ്ടാം സ്ഥാനത്ത്‌ തുടരുന്ന ജപ്പാൻ 69 സ്വർണ്ണവും 50 വെള്ളിയ്‌ 70 വെങ്കലവും നേടി . മൂന്നാം സ്ഥാനത്ത്‌ ഉള്ള ദക്ഷിണ കൊറിയ 43 സ്വർണ്ണവും 54 വെള്ളിയും 63 വെങ്കലവുൻ നേടി .എട്ടാം സ്ഥാനത്ത്‌ ഉള്ള ഇന്ത്യ 13 സ്വർണ്ണവും 23 വെള്ളിയും 29 വെങ്കലവും നേടി.


🅾 കേരള ബ്ലാസ്ടേഴ്സ്‌ ടീം പരിശീലനത്തിനായി ഇന്ന് തായ്‌ലാന്റിലേക്ക്‌ പുറപ്പെടും . 21 വരെ അവിടെ ഉണ്ടാകും


🅾 സ്പെയിൻ ഒന്നാം ഡിവിഷൻ ലീഗ്‌ ആയ ലാലിഗ കൊച്ചി ഉൾപെടെ 5 ഇന്ത്യൻ നഗരങ്ങളിൽ ഫുട്ബോൾ സ്കൂൾ തുടങ്ങും


🅾 യുവേഫ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്ബോളിൽ. യുവന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും ഒരു ഗ്രൂപ്പിൽ ബി ഗ്രൂപ്പിൽ ബാഴ്സക്കൊപ്പം പി എസ്‌ ജിയും ഇന്റർ മിലാൻ, ടോട്ടനം എന്നീ ടീമുകൾ ആണുള്ളത്‌



സിനിമാ ഡയറി 


 🅾 വാഹനാപകടത്തിൽ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് ആശുപത്രി ജീവനക്കാരുടെ സെല്‍ഫി; സെല്‍ഫി പകര്‍ത്തിയത് മരണം സ്ഥിരീകരിച്ച്‌ തൊട്ടടുത്ത നിമിഷം; ചിത്രം സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ നാല് ജീവനക്കാരേയും ജോലിയില്‍ നിന്ന് പറഞ്ഞുവിട്ട് ആശുപത്രി അധികൃതരുടെ നടപടി; വിവാദ സെല്‍ഫി നടന്‍ നന്ദമൂരി ഹരികൃഷ്ണന്റെ ജഡത്തിനരികില്‍.


🅾 സമത്വം, മതേതരത്വം, മൂല്യബോധം എന്നിവ മലയാളികളെ ഓര്‍മ്മിപ്പിച്ചത് പ്രളയമാണ്! അതുകൊണ്ട് തന്നെ പോസിറ്റീവായി കാണാനും ആഗ്രഹിക്കുന്നു; നിലപാട് വ്യക്തമാക്കി അലെന്‍സിയര്‍.


🅾 കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം; ഷൂട്ടിംഗ് തുടങ്ങി.
Previous Post Next Post
3/TECH/col-right