Trending

ELETTIL ONLINE NEWS UPDATES 04-09-2018

ELETTIL ONLINE NEWS UPDATES 04-09-2018

            
🅾. സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ തിങ്കളാഴ്ച ഒന്‍പത് മരണം; മരിച്ചവരില്‍ രക്ഷാപ്രവര്‍ത്തകരും; രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് 515 പേര്‍; 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; നാലുദിവസത്തെ മരണം 35 കടന്നതോടെ അതീവജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍മ്മപദ്ധതിയുമായി സര്‍ക്കാര്‍.


🅾 സ്വന്തം ജീവന്‍ പണയം വച്ച്‌ നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിനിടെ കാലിനേറ്റ മുറിവ് അവഗണിച്ച്‌ ശുചീകരണത്തിനും പോയി; തിങ്കളാഴ്ച പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച്‌ മരിച്ചത് രണ്ടു രക്ഷാപ്രവര്‍ത്തകര്‍; വേദനയോടെ നാട്ടുകാര്‍. അയിരൂർ ചെറുകോൽപുഴ സ്വദേശി രഞ്ചു (30), ഇലന്തൂർ വാര്യാപുരം സ്വദേശി പുരുഷോത്തമൻ (54) എന്നിവർ ആണ്‌ മരിച്ചത്‌


🅾 ജേക്കബ് വടക്കാഞ്ചേരിയെ പൂട്ടാനുറച്ച്‌ ആരോഗ്യമന്ത്രി; നിപയ്ക്ക് പിന്നാലെ എലിപ്പനി പ്രതിരോധമരുന്ന് കഴിക്കരുതെന്ന് വ്യാജ പ്രചരണം; മന്ത്രി കെ.കെ. ശൈലജയുടെ പരാതിയില്‍ നടപടി സ്വീകരിച്ച്‌ ബെഹ്റ; നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിന് വടക്കാഞ്ചേരിക്കെതിരെ കേസ്.


🅾 വിഭവസമാഹരണത്തിന്റെ പേരില്‍ മന്ത്രിമാരുടെ വിദേശയാത്ര അനാവശ്യമെന്ന് വി മുരളീധരന്‍.


🅾 പ്രളയക്കെടുതി; ബി ജെ പി നേതാവ്‌ വി മുരളീധരന്‍ ഒരു മാസത്തെ ശമ്പളവും , എം.പി ഫണ്ടില്‍നിന്ന് ഒരു കോടിയും നല്‍കി.


🅾 ഹനാന് ചികിത്സയ്ക്ക് ആവശ്യമുള്ള തുക സര്‍ക്കാര്‍ നല്‍കണമെന്ന് മന്ത്രി ഇ പി ജയരാജനോട് ചെന്നിത്തല.


🅾 ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ നിര്‍വഹിക്കും  എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ


🅾 സെല്‍ഫിയും ലൈവും ആധുനിക ജീവിതത്തിന്റെ ഭാഗമായപ്പോള്‍ രംഗബോധമില്ലാത്ത കോമാളികള്‍ പിറക്കുന്നു; ഏറ്റവും ഒടുവില്‍ ലൈവ് ചെയ്തു ഉപദ്രവിച്ചത് ഹനാനെ; അപകടത്തില്‍ പരിക്കേറ്റ് ഹനാന്‍ ആശുപത്രിയില്‍ എത്തിയെന്നറിഞ്ഞ് ഉടന്‍ ഓടിയെത്തിയ യുവാവ് വേദനയില്‍ പിടയുന്ന ഹാനാനെ കൊണ്ട് രോഗ വിവരങ്ങളും പറയിച്ചു; യുവാവിന്റെ പ്രകടനം ഡോക്ടറുടെ വിലക്ക് ലംഘിച്ച്‌; കേസെടുത്ത് അന്വേഷിച്ച്‌ പൊലീസും.കൊടുങ്ങല്ലൂർ മേത്തല സ്വദേശി രാജേഷ്‌ രാമൻ ആണ്‌ അനുമതി ഇല്ലാതെ ഹനാന്‌ ഒപ്പം ആശുപത്രിയിൽ നിന്ന് ഫേസ്‌ ബുക്‌ ലൈവിൽ വന്നത്‌. പിന്നീട്‌ ഇയാൾ അപകടം ഉണ്ടായ സ്ഥലത്ത്‌ എത്തിയും ലൈവ്‌ ഇട്ടു.


🅾 സിപിഎം ഷൊർണ്ണൂർ എം എൽ എ പി കെ ശശി  പീഡിപ്പിച്ചുവെന്ന പരാതിയുമായി ഡിവൈഎഫ് ഐ വനിതാ നേതാവ്; രണ്ടാഴ്ച മുമ്ബ് വൃന്ദാ കാരട്ടിന് നല്‍കിയ പരാതി മുങ്ങിയപ്പോള്‍ പാര്‍ട്ടി സെക്രട്ടറി യെച്ചൂരിക്ക് നേരിട്ട് പരാതി നല്‍കി നേതാവ്; ലൈംഗിക പീഡന ആരോപണം പൊലീസില്‍ അറിയിക്കാതെ രണ്ട് സംസ്ഥാന സമിതി അംഗങ്ങളെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി നാട് ഭരിക്കുന്ന പാര്‍ട്ടി; ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയെ രക്ഷിക്കാന്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പാര്‍ട്ടി നേതാക്കള്‍.


🅾 കേരള സര്‍വകലാശാല സെപ്റ്റംബര്‍ നാലുമുതല്‍ 15 വരെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു. പ്രളയത്തിൽ. അകപ്പെട്ട പല വിദ്യാർത്ഥികൾക്ക്‌ ഇനിയും ക്ലാസിൽ വന്ന് തുടങ്ങാൻ സാധിക്കാത്ത്സ സാഹചര്യത്തിൽ ആണ്‌ നടപടി


🅾 പണിയെടുക്കാതെ യൂണിയന്‍ കളിച്ചിരുന്ന നേതാക്കള്‍ക്ക് പണി കിട്ടി; തച്ചങ്കരിയെ വിരട്ടി കാര്യം കാണാമെന്ന മോഹവും വെറുതെയായി; ഇനി തൊഴിലാളികളും യൂണിയന്‍ നേതാക്കളും കെഎസ്‌ആര്‍ടിസിയില്‍ തുല്യര്‍; വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് അടയിരുന്ന 222 യൂണിയന്‍ നേതാക്കളുടെ പ്രൊട്ടക്ഷന്‍ റദ്ദാക്കിയ എംഡിയുടെ നടപടിക്ക് ഹൈക്കോടതി അംഗീകാരം


🅾 ആവശ്യമില്ലാതെ ഞങ്ങളുടെ ചിത്രം പകര്‍ത്തരുതെന്ന് പറഞ്ഞതോടെ അയാള്‍ എന്റെ കൈയില്‍ കയറിപ്പിടിച്ചു; പ്രായമായ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് കാലുപിടിച്ചുപറഞ്ഞിട്ടും കേട്ടില്ല; കുട്ടികള്‍ അറിവില്ലാതെ ഡാമിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതിനായിരുന്നു ഈ കൊല്ലക്കൊല; ഇടുക്കി അണക്കെട്ടിന് മുകളില്‍ പൊലീസുകാരനെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതെന്ന വാദവുമായി ആരോപണവിധേയയായ ജാസ്മിന്‍ ജോസഫ്.


🅾 സഹോദരിയുടെ മരണത്തോടെ എല്ലാറ്റിലുമുള്ള ഉല്‍സാഹം നഷ്ടമായി; പതിയെ കൊടിയ വിഷാദത്തിലേക്ക് വഴുതി വീണു; തലസ്ഥാനത്ത് അഞ്ച് മാസം  മുമ്പ്‌ ഹോസ്റ്റലില്‍ ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ഫാത്തിമ രഹനയുടെ  സഹോദരി റിൻസിയും കടുംകൈ ചെയ്തു; നഴസിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ നടുങ്ങി വീട്ടുകാരും നാട്ടുകാരും.രഹനയുടെ ആത്മഹത്യക്ക്‌ ശേഷം റിൻസി കടുത്ത മനോവിഷമത്തിൽ ആയിരുന്നു.  പുരുഷ ഹോർമ്മോൺ കൂടുതലുള്ള രഹന ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് വീട്ടുകാരോട്‌ ആവശ്യപ്പെട്ടിരുന്നു. അത്‌ നിരസിച്ചതാണ്‌ ആത്മഹത്യക്ക്‌ കാരണമായത്‌


🅾 ദുരന്തബാധിതര്‍ക്കുള്ള സഹായം അനര്‍ഹര്‍ കൈപറ്റുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉറപ്പുവരുത്തണം; പത്ത് മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവസമാഹരണം; കോഴിക്കോട് ജില്ലയിലാകെ ഏഴ് പ്രത്യേക  ക്യാമ്പുകൾ സംഘടിപ്പിക്കും; തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി ടി.പി രാമകൃഷണന്‍.


🅾 'യുക്തിപരമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണം; കടലില്‍ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടില്‍ ഉരുള്‍ പൊട്ടുന്നത് പാറമട കൊണ്ടല്ല തുടങ്ങിയവ അശാസ്ത്രീയമായ വാദം'; നിയമസഭയിലെ എംഎ‍ല്‍എമാരുടെ വിഡ്ഢിത്ത പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച്‌ വി എസ് അച്യുതാനന്ദന്‍.


🅾 സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞാല്‍ കക്കൂസ് മാലിന്യം റോഡിലേക്കൊഴുക്കും; മലിന ജലം മോട്ടോര്‍ ഉപയോഗിച്ച്‌ തോട്ടിലേക്ക് ഒഴുക്കുന്നതും പതിവ്; മാലിന്യം സമീപത്തെ വീടുകളിലും 'നിഷി'ലും ഒഴുകി ഇറങ്ങിയപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി; പരാതി നല്‍കിയിട്ടും നടപടി എടുക്കാതെ നഗരസഭ അധികൃതരുടെ ഒത്തുകളി; കിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബിന്റെ ആക്കുളത്തെ ജി.ഐ.ഇ മജസ്റ്റിക് ഫ്ളാറ്റ് നാട്ടുകാര്‍ താഴിട്ടു പൂട്ടി.


🅾 യു ഡി എഫ്‌ കൺവീനർ പി പി തങ്കച്ചൻ തന്റെ ഒരു വർഷത്തെ പെൻഷൻ തുകയായ 2. 76 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി.


🅾 മട്ടന്നൂർ ഷുഹൈബ്‌ വധക്കേസിൽ 2 സി പി എം പ്രവർത്തകർ കൂടി അറസ്റ്റിൽ ആയി. എസ്‌ എഫ്‌ ഐ മട്ടന്നൂർ ഏരിയ മുൻ പ്രസിഡണ്ട്‌ പി കെ അഭിനാഷ്‌(23) ഡി വൈ എഫ്‌ ഐ പ്രവർത്തകൻ സി നിജിൽ (27) എന്നിവരാണ്‌ അറസ്റ്റിൽ ആയത്‌ ഇതോടെ പിടിയിൽ ആയവർ 13 ആയി


🅾 തൊടുപുഴ സ്വദേശി ജോർജ്ജ്‌ മാത്യു മലപ്പുറം സ്വദേശി റിജേഷ്‌, കോട്ടക്കൽ സ്വദേശിബ്കൃഷ്ണരാജ്‌, പുനലൊീർ സ്വദേശി സതീഷ്‌, തൃപ്പൂണിത്തുറ സ്വദേശി ദിലീപ്‌, കോട്ടയം സ്വദേശി ലിജൊ എന്നിവർ ചേർന്ന് എടുത്ത ബിഗ്‌ ടിക്കറ്റിന്‌ അബുദാബിയിൽ 23 കോടി സമ്മാനം ലഭിച്ചു .


🅾 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 1036 കോടി രൂപ ആയി


🅾 യു എ ഇ ആസ്ഥാനമായ കെ എം ട്രേഡിംഗ്‌ ഗ്രൂപ്പ്‌ 2 കോടിയും ജീവനക്കാരുടെ 35 ലക്ഷവും സി ഇ ഒ കോരോത്ത്‌ മുഹമ്മദ്‌ മന്ത്രി ഇ പി ജയരാജന്‌ കൈമാറി.


🅾 കെൽട്രോൺ ജീവനക്കസ്ര് 35 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറി.


🅾 യു എ ഇ ബോസ്കൊ ഗ്രൂപ്‌ ചെയർമാൻ സെബാസ്ത്യൻ പൂവക്കാട്‌ 1 കോടി ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറി


🅾 സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ വീട്‌ നഷ്ടമായവർക്ക്‌ സ്വർണ്ണ വ്യാപാരികൾ 100 വീട്‌ വച്ച്‌ നൽകും


🅾 വാഹനത്തിൽ നിന്ന് ചരക്ക്‌ ഇറക്കുന്നതിനിടെ പ്ലൈവുഡ്‌ ദേഹത്ത്‌ വീണ്‌ ചെറുവൈപ്പ്‌ ചക്കാലക്കൽ വീട്ടിൽ ജോസഫ്‌ (55) മരണപ്പെട്ടു


🅾 കൊടുങ്ങല്ലൊീർ ബൈപ്പാസിൽ കാർ ഇടിച്ച്‌ കിഴക്കുവശം കൊളവേലി ഹംസയുടെ മകൻ നജീബ്‌ (38) മരിച്ചു



ദേശീയം

🅾 ചത്തീസ്‌ഗഡിൽ നിന്ന് ഒരു വർഷർഃഇനിടെ 500 മാവോയിസ്റ്റുകൾ പിടിയില്വായതായി സി ആർ പി എഫ്‌ .


🅾 ഹൈദരാബാദ്‌ ഇരട്ട സ്ഫോടനം: വിധി ഇന്ന്. 44 പേർ കൊല്ലപ്പെടുകയും 68 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്റ്റ്ഗ സ്ഫോടനം നടന്നത്‌ 2007 ഓഗസ്റ്റ്‌ 25 ന്‌


🅾 ഹിന്ദു നേതാക്കളെ വധിക്കാൻ ഗൂഡാലോചന കോയമ്പത്തൂരിൽ 5 പൃർ അറസ്റ്റിൽ ആയി


🅾 പെട്രോൾ വില 3 ദിവസം കൊണ്ട്‌ വർദ്ധിച്ചത്‌ 65 പൈസ.


🅾 ഡോളറിനെതിരെ രൂപ 71.21 ൽ എത്തി.ഇന്നലെ കുറഞ്ഞത്‌ 21 പൈസ.


🅾 കേരളത്തിലെ ആളുകളുടെ അവസ്ഥയറിഞ്ഞ് എനിക്ക് സഹിക്കാനായില്ല, ആവശ്യക്കാരെ സഹായിക്കുന്നതിനേക്കാള്‍ വലിയ സന്തോഷവും എനിക്കില്ല';ഗുജറാത്തിൽ  ഭിക്ഷാടനം നടത്തി ജീവിച്ചു വരുന്നതിനിടെ അര്‍ബുദ രോഗവും പ്രജാപതിയെ ബാധിച്ചു; തന്റെ സമ്ബാദ്യത്തില്‍ നിന്നും കേരളത്തിന് നല്‍കിയ 5000 രൂപയ്ക്ക് അഞ്ചു കോടിയുടെ തിളക്കം.


🅾 കാലവര്‍ഷക്കെടുതിയില്‍ പൊലിഞ്ഞത് 1500ഓളം ജീവനുകളെന്ന് കേന്ദ്രം; കേരളത്തില്‍ മാത്രം 488 പേര്‍ മരിച്ചപ്പോള്‍ യുപിയില്‍ മരണം 254; കാണാതായത് 43 പേരെ; കേരളത്തില്‍ പ്രളയം ബാധിച്ചത് 54 ലക്ഷം ആളുകളെ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇങ്ങനെ.


🅾 കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ച്‌ കൊല്ലുമെന്ന് ബിജെപി എംഎല്‍എയുടെ മകന്‍.ഉമാദേവി ഖാത്തിക്കിന്റെ മകൻപ്രിൻസ്‌ ദീപ്‌ ലാൽചന്ദ്‌ ഖാത്തിക്‌ ആണ്‌ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്‌.


🅾 മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വരാജ് സിം​ഗ് ചൗ​ഹാ​നു നേ​രെ കല്ലേറ്; 9 പേര്‍ അറസ്റ്റില്‍.തിങ്കളാഴ്ച്ച മധ്യപ്രദേശിലെ ചുർഹത്തിൽ ജൻ ആശീർവ്വാദ്‌ യാത്രയിൽ പങ്കെടുക്കവെ ആണ്‌ കല്ലേറുണ്ടായത്‌ . കോൺഗ്രസ്‌ തന്റെ രക്തത്തിന്‌ വേണ്ടി ദാഹിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു


🅾 നോട്ട് നിരോധനമല്ല, സാമ്പത്തിക ​ മാ​ന്ദ്യ​ത്തി​നു കാ​ര​ണം ര​ഘു​റാം രാ​ജ​ന്‍റെ ന​യ​ങ്ങ​ളെ​ന്ന് നീ​തി ആ​യോ​ഗ് വൈസ് ചെയര്‍മാന്‍ രാജീവ്‌ കുമാർ


🅾 വിരമിക്കും മുന്‍പ് പ്രധാന വിഷയങ്ങളില്‍ എല്ലാം വിധി പറയാന്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ തിരക്കിട്ട ശ്രമം; ശബരിമലയിലെ സ്ത്രീ പ്രവേശനവും ആധാര്‍ കേസും ബാബറി മസ്ജിദ് കേസും വിവാഹേതര ലൈംഗിക ബന്ധക്കേസും അടക്കം ഒരു മാസത്തിനകം വിധി വരാനിരിക്കുന്നത് ഒട്ടേറെ സുപ്രധാന കേസുകളില്‍.


🅾 വിമാനത്തിനുള്ളില്‍ ബിജെപിക്ക് എതിരെ പ്രതിഷേധം; മുദ്രാവാക്യം വിളിച്ച ഗവേഷക വിദ്യാര്‍ത്ഥിനിക്കെതിരെപൊലീസ് കേസ്; 'ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയെട്ടെ'യെന്നു മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന്  തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷ; മകളെ ബിജെപി പ്രവര്‍ത്തകര്‍ അപമാനിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവ്.ക്യ്സനഡയിലെ മൊണ്ട്രിയാൽ സർവ്വകലാശാല ഗവേഷകയും തമിഴ്‌നാട്‌ സ്വദേശിയും ആയ ലോയിസ്‌ സോഫിയയെ ആണ്‌ പോലീസ്‌ കസ്റ്റഡിയിൽ എടുത്തത്‌. ചെന്നൈ നിന്ന് തൂത്തുക്കുടിക്കുള്ള വിമാനയാത്രയിൽ ആണ്‌ സംഭവം.


🅾 കോണ്‍ഗ്രസും ജനതാദള്ളും ഒറ്റക്ക് മത്സരിച്ചിട്ടും ഒന്നാമതെത്താന്‍ ബിജെപിക്ക് സാധിച്ചില്ല; സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ രംഗത്തുള്ള യെദൂരിയപ്പയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പനന്തര സഖ്യത്തിന് രൂപം നല്‍കി കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിടിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം കര്‍ണാടകയില്‍ അനിവാര്യമെന്ന് അടിവരയിട്ട തരെഞ്ഞെടുപ്പ്.


അന്താരാഷ്ട്രീയം


🅾 പാകിസ്ഥാൻ പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും  ഭരണ കക്ഷിയായ ഇമ്രാൻ ഖാന്റെ പി ടി ഐ യുടെ സ്ഥാനാർത്ഥി ആരിഫ്‌ ആൽവി യാണ്‌.  പി പി പി സ്ഥാനാർത്ഥിയായി ഐത്‌ഹാസ്‌ ഹസനും, ജെ യു ഐ സ്ഥാനാർത്ഥിയായി മൗലാന ഫസലുറഹ്മാനും മൽസരിക്കുന്നു. വോട്ടവകാശം 708 പേർക്ക്‌ . കേവല ഭൂരിപക്ഷത്തിന്‌ വേണ്ടത്‌ 354 വോട്ട്‌.


🅾 ഹജ്ജ്‌ സീസൺ അവസാനിച്ചതോടെ ഉംറ വിസ അടുത്ത ആഴ്ച്ച മുതൽ വിതരണം ചെയ്യുമെന്ന് സൗദി ഹജ്ജ്‌, ഉംറ മന്ത്രാലയം അറിയിച്ചു.


🅾 ബ്രസീലിലെ നാഷണൽ മ്യൂസിയത്തിൽ തീപിടുത്തം . 200 കൊല്ലത്തെ വിഞ്ജാന ശേഖരം കത്തി ചാമ്പലായി.


🅾 എണ്ണ വില 78.24 ഡോളർ ആയി


🅾 ലിബിയന്‍ ജയിലിനടുത്ത്​ കലാപം: 400 തടവുകാര്‍ രക്ഷപ്പെട്ടു.


കായികം

🅾 ഒരു പതിറ്റാണ്ടിന്‌ ശേഷം  മെസി ഇല്ലാതെ ലോക ഫുട്ബോളർക്കുള്ള ഫിഫ അന്തിമ പുരസ്കാര പട്ടിക.  11 വർഷത്തിന്‌ ശേഷം ആണ്‌ മെസി പുരസ്കാര പട്ടികയിൽ നിന്ന് പുറത്താകുന്നത്‌. ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്‌, പോർച്ചുഗൽ താരം ക്രിസ്ത്യാനൊ റൊണാൾഡൊ, ഈജിപ്ത്‌ താരം മുഹമ്മദ്‌ സല എന്നിവരാണ്‌ അവസാന പട്ടികയിൽ ഇടം പിടിച്ചത്‌.


🅾 സ്പാനിഷ്‌ ലീഗിൽ ബാഴ്സലോണക്ക്‌ മിന്നും ജയം. ഹ്യുയെസ്കക്കെതിരെ 8-2 ന്‌ ആണ്‌ ബാഴ്സയുടെ ജയം , മെസ്സി, സുവാരസ്‌ എന്നിവർ 2 ഗോൾ വീതം നേടി.


🅾 യു എസ്‌ ഓപ്പൺ; നദാൽ, സെറീന ഡൊമിനിക്‌ തീം, ഡെൽ പെട്രൊ തുടങ്ങിയവർ ക്വാർട്ടറിൽ കടന്നു


🅾 ഇംഗ്ലണ്ട്‌ താരം അലിസ്റ്റര്‍ കുക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചു; റെക്കോര്‍ഡുകളുടെ അമരത്ത് സച്ചിന്‍ മാത്രം.. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റോടെ വിരമിക്കും. നിലവിൽ കളിക്കുന്ന താരങ്ങളിൽ 10,000 റൺസ്‌ നേടിയിട്ടുള്ള ഒരേ ഒരു കളിക്കാരൻ ആണ്‌ അദ്ദേഹം.12,254 റൺസ്‌ ആണ്‌ അദ്ദേഹത്തിന്റെ സമ്പാദ്യം .ഇംഗ്ലണ്ടിനായ്‌ ഏറ്റവും കൂടുതൽ ടെസ്റ്റ്‌ കളിച്ച താരം ആണ്‌ അദ്ദേഹം; 160 എണ്ണം



സിനിമാ ഡയറി

🅾 പൃഥിരാജ്‌ ചിത്രം രണം സെപ്റ്റംബർ 6 ന്‌ എത്തും.  ടൊവിനൊ ചിത്രം തീവണ്ടി സെപ്റ്റംബർ 7 ന്‌ പ്രദർശനത്തിനെത്തും


🅾 ജന്മാഷ്ടമിദിനത്തില്‍ ശ്രീകൃഷ്ണന്റെ പ്രതിമ മോദിക്ക് സമ്മാനിച്ച്‌ മോഹന്‍ലാല്‍; പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍; കേരളത്തിലെ പ്രളയദുരിതത്തില്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ലാലേട്ടന് മോദിയുടെ ഉറപ്പ്.


🅾 ടോവിനോ തോമസിന്റെ പുതിയ ചിത്രം' ദി ഓസ്‌കാര്‍ ഗോസ് റ്റു';ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പത്തേമാരി, ആദമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ സലിം അഹമദ്‌ ആണ്‌ സംവിധായകൻ


🅾 ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് നല്‍കിയത് ഒരു കോടിയല്ല, 25 ലക്ഷം!. തെറ്റായ വാർത്ത വന്നത്‌ എങ്ങനെ എന്ന് അറിയില്ലെന്ന് പ്രഭാസിനോട്‌ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.



 

ഇന്നത്തെ വില നിലവാരം

കറൻസി വിനിമയ നിരക്കുകൾ

1.സൗദി റിയാൽ               : 19.01
2.യു.എ.ഇ ദിർഹം            : 19.41
3.ഖത്തർ റിയാൽ            : 19.58
4.ഒമാൻ റിയാൽ             : 185.25
5.ബഹ്‌റൈൻ ദിനാർ      : 189.07
6.കുവൈറ്റ് ദിനാർ           : 235.62
7.മലേഷ്യൻ റിങ്കറ്റ്            : 17.23
8.അമേരിക്കൻ ഡോളർ : 71.29



സ്വർണ്ണം (22K) & വെള്ളി വില

സ്വർണ്ണം ഒരു പവൻ    : 22520 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2815 രൂപ

വെള്ളി ഒരു കിലോ     :40,00 രൂപ
വെള്ളി ഒരു ഗ്രാം          :40.00 രൂപ
 

പെട്രോൾ & ഡീസൽ വില

1.🌊കോഴിക്കോട്
പെട്രോൾ: 81.61       ഡീസൽ: 75.51

2.🛫മലപ്പുറം
പെട്രോൾ: 81.91       ഡീസൽ: 75.79

3.🌾പാലക്കാട്
പെട്രോൾ: 82.21       ഡീസൽ: 76.04

4.🎇തൃശൂർ
പെട്രോൾ: 81.81       ഡീസൽ: 75.67



Previous Post Next Post
3/TECH/col-right