Trending

ELETTIL ONLINE NEWS NIGHT 07-09-2018

ELETTIL ONLINE NEWS NIGHT 07-09-2018



🅾 തിങ്കളാഴ്ച കേരളത്തിലെ ഹര്‍ത്താല്‍ പുലര്‍ച്ച ആറു മണി മുതല്‍ രാത്രി ആറു മണിവരെ; പന്ത്രണ്ട് മണിക്കൂര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഇടതുപക്ഷം; പെട്രോള്‍ വിലവര്‍ദ്ധനവിന് കോണ്‍ഗ്രസും ബിജെപിയും ഒരു പോലെ ഉത്തരവാദികളെന്ന് സിപിഎം നേതാവ് ആനാവൂര്‍ നാഗപ്പന്‍; എല്‍എഡിഎഫ് ഹര്‍ത്താലിന് കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധമില്ലെന്നും വിശദീകരണo.


🅾 ഇന്ധന വില വര്‍ദ്ധനവിനെതിരെ സെംപ്റ്റംബര്‍ 10ന് നടത്തുന്ന ദേശീയ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍.


🅾 കേരളത്തിന്റെ ആരോഗ്യ മേഖലക്ക് തുടര്‍ന്നും കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. പ്രളയത്തിൽ നാശം ഉണ്ടായ ചാലക്കുടി താലൂക്ക്‌ ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം


🅾 പ്രളയം സംസ്ഥാനത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ ആണ്‌ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്‌


🅾 സംസ്ഥാനത്ത് 36 പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു; കോഴിക്കോട് നിന്ന് തെക്കന്‍ ജില്ലകളിലേക്ക് ആശങ്ക വഴിമാറുന്നു; ഇന്നലെയുണ്ടായത് ഒരു മരണം.


🅾 ലോക്കോ പൈലറ്റുമാരുടെ കുറവ് മൂലം സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പ്രതിസന്ധിയിലേക്ക്; നാലു ദിവസങ്ങളിലായി റദ്ദ് ചെയ്തത് നിരവധി സര്‍വീസുകള്‍; ഒഴിഞ്ഞ തസ്തികകളില്‍ നിയമനം നടക്കാത്തത് മൂലം പല പാസഞ്ചര്‍ ട്രെയിനുകളും ഓടിക്കാന്‍ ആളില്ല; വരും ദിവസങ്ങളില്‍ പ്രധാന എക്സ്‌പ്രസ് ട്രെയിനുകളും സര്‍വീസ് നടത്തില്ലെന്ന് സൂചന; പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്തവരുള്‍പ്പടെയുള്ള യാത്രക്കാര്‍.


🅾 ശശിയെ സിപിഎം സസ്‌പെന്റ് ചെയ്‌തേക്കും; കര്‍ശന നടപടി കൂടിയേ തീരൂവെന്ന നിലപാടില്‍ ഉറച്ച്‌ യെച്ചൂരി പക്ഷം; പ്രതിച്ഛായ നഷ്ടമാകാതിരിക്കാന്‍ ലൈംഗിക പീഡന പരാതി ശരിവച്ച്‌ വൃന്ദാ കാരാട്ടും; പിണറായിയും വിശ്വസ്തനെ കൈവിട്ടു; ഷൊര്‍ണ്ണൂര്‍ എംഎല്‍എയെ രക്ഷിക്കാനുള്ള കോടിയേരിയുടെ നീക്കം പൊളിച്ചത് പ്രതിപക്ഷ പ്രതിഷേധം; പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ അത് നേരിടാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്ന് ശശിയും; പരാതി പൊലീസില്‍ നല്‍കാതിരിക്കാന്‍ ഡിവൈഎഫ് ഐ നേതാവില്‍ സമ്മര്‍ദ്ദം ശക്തം.


🅾 പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി മറച്ചു വെച്ചിട്ടില്ല; സ്ത്രീകള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വച്ചു പൊറുപ്പിക്കില്ലെന്നും ബൃന്ദാ കാരാട്ട്.


🅾 പി.കെ.ശശിക്കെതിരെ നടപടി ഉറപ്പായി; പരാതിക്കാരിയെയും ശശിയെയും വിളിച്ചുവരുത്തി വിശദീകരണം തേടി; പരാതി ഓഗസ്റ്റ് 14 ന് കിട്ടിയെന്നും പാര്‍ട്ടി നേരത്തെ ഇടപെട്ടെന്നും അവകാശവാദം; പാര്‍ട്ടി ഭരണഘടനയ്ക്കനുസൃതമായ നടപടിയെടുക്കുമെന്നും സിപിഎം; ശശി എംഎ‍ല്‍എ രാജിവച്ച്‌ അന്വേഷണത്തെ നേരിടണമെന്ന് ദേശീയ വനിതാ കമ്മിഷന്‍


🅾 പരസ്യപ്രസ്താവന വേണ്ട, പ്രകോപനം ഒഴിവാക്കണം; ശശിയോടു സിപിഎം


🅾 പികെ ശശിക്കെതിയ പരാതി അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ വച്ചു. പി കെ ശ്രീമതി, എ കെ ബാലൻ എന്നിവരാണ്‌ കമ്മീഷൻ അംഗങ്ങൾ . ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആണ്‌ തീരുമാനം എടുത്തത്‌.


🅾 എം​എ​ല്‍​എ പി.​കെ. ശ​ശി​ക്കെ​തി​രെ ചെ​ര്‍​പ്പു​ള​ശേ​രി​യി​ല്‍ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാണിച്ചു.


🅾 പ്രളയം വന്ന് എല്ലാം തകര്‍ത്തിട്ടും പാഠം പഠിക്കാതെ നമ്മുടെ സര്‍ക്കാര്‍; കിന്‍ഫ്ര-ഇന്‍കെല്‍ സംയുക്ത പദ്ധതിക്കായി രാമനാട്ടുകരയില്‍ 86 ഏക്കര്‍ വയല്‍ മണ്ണിട്ട് നികത്തുന്നത് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ വെള്ളം ചേര്‍ത്ത്; വി എസ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുത്ത സ്ഥലത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ധൃതി പിടിച്ചു നീക്കം: ദേശിയ പാതയ്ക്കും ഉയരത്തില്‍ വയല്‍ മണ്ണിട്ട് നികത്തുന്നത് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് നെല്‍വയലുകള്‍ മണ്ണിട്ട് നികത്താമെന്ന് നിയമം പൊളിച്ചെഴുതിയ ശേഷം.


🅾 ദത്തു പുത്രിക്ക് വേണ്ടിയുള്ള കേരളത്തിന്റെ പ്രാര്‍ത്ഥന വെറുതെയായില്ല; ഹനാന്റെ ശരീരത്തെ തളര്‍ച്ച ബാധിച്ചിട്ടില്ല; പ്രതിരോധ ശേഷിക്കുറവുണ്ടെങ്കിലും കാറപകടത്തില്‍ പരിക്കേറ്റ കൊച്ചു മിടുക്കി ആരോഗ്യം വീണ്ടെടുക്കുന്നു; ഐസിയുവില്‍ നിന്ന് ഐസുലേഷന്‍ വാര്‍ഡിലേക്ക് മാറ്റി മെഡിക്കല്‍ ട്രസ്റ്റില്‍ തുടര്‍ ചികില്‍സ; ഹനാന് എഴുന്നേറ്റ് നടക്കാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്ന്  ആയുര്‍ഗ്രഹം ഡയറക്ടര്‍ വിശ്വനാഥന്‍.


🅾 അച്ഛന്റെ മരണത്തോടെ കുടുംബ ഭാരം തലയിലേറ്റിയ സജി ഒരായുസ്സ് കൊണ്ട് കരുപ്പിടിപ്പിച്ചതെല്ലാം മണ്‍കൂനയായി; 21 ദിവസത്തിന് ശേഷം വീടിരുന്ന സ്ഥലത്തെത്തിയ സജിയുടെ കാതില്‍ മുഴങ്ങുന്നത് മരണപ്പെട്ട  അമ്മയുടേയും മകളുടേയും നിലവിളി മാത്രം: തൃശൂർ ജില്ലയിലെ കുറാഞ്ചേരിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ എല്ലാം തകര്‍ത്തെറിഞ്ഞ സജിക്ക് കരുത്ത് ആത്മവിശ്വാസം മാത്രം.


🅾 പതിമൂന്ന് വയസുകാരിയെ അയൽവാസിയായ വിജയൻ എന്ന 61 കാരൻ നിരന്തരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പൊലീസില്‍ വിളിച്ചറിയിച്ചപ്പോള്‍ പരാതി എഴുതി നല്‍കിയാല്‍ കേസ് എടുക്കാമെന്ന് മറുപടി: ഒടുവില്‍ ഡിജിപി ഇടപെട്ടപ്പോള്‍ പ്രതിയെ ഉടന്‍ പിടികൂടി നെന്മാറ പൊലീസ്


🅾 അപകടം മുന്‍കൂട്ടി കണ്ട് കാറുകളും ലോറികളും സ്വയം ബ്രേക്ക് ചവിട്ടും; സ്റ്റിയറിങ്ങിന്റെ നിയന്ത്രണം പോയാലും മുമ്പിൽ  എന്തെങ്കിലും വന്നുപെട്ടാലും ഉടന്‍ ബ്രേക്കിങ്; മേഴ്‌സിഡസും വോള്‍വോയും തുടങ്ങിയ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എല്ലാ വാഹനങ്ങള്‍ക്കും മാതൃകയാക്കാനുറച്ച്‌ കേന്ദ്ര സര്‍ക്കാര്‍; 2022 മുതല്‍ ഇന്ത്യയില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതിയുമായി നിതിന്‍ ഗഡ്കരി


🅾 പ്രളയം തകര്‍ത്ത കേരളത്തിന് കൈത്താങ്ങായി ബംഗാളില്‍ നിന്നും ഒരു മലയാളി ഐഎഎസുകാരന്‍, പി ബി സലിം;  കോഴിക്കോട്ട് കളക്ടറായിരുന്ന ഈ മൂവാറ്റുപുഴക്കാരന്‍ കേരളത്തിനായി ബംഗാളിൽ നിന്നും  എത്തിക്കുന്നത് ഒരു കോടി രൂപയുടെ സാധനങ്ങള്‍: വെസ്റ്റ് ബംഗാളിന്റെ ഈ പ്രിയപ്പെട്ട ഉദ്യോഗസ്ഥന്‍ സഹായം ചോദിച്ചപ്പോള്‍ കേരളത്തിനായി കൈ അയച്ച്‌ സഹായിച്ചത് നിരവധി സുമനസ്സുകള്‍.


🅾 വയനാട്ടില്‍ പുഴകളെല്ലാം അതിവേഗം വറ്റിവരളുന്നു; വെയിലുറച്ചതോടെ മണ്ണും വരണ്ടു തുടങ്ങി; മണ്ണിരകള്‍ കൂട്ടത്തോടെ പുറത്തേക്കിറങ്ങി ചത്തു തീരുന്നു; കേരളത്തെ വിഴുങ്ങിയ പ്രളയമുണ്ടായിട്ടും വയനാട്ടില്‍ വരള്‍ച്ച നേരിടുമെന്ന് പഠനം; പുതിയ പ്രതിഭാസത്തില്‍ അന്തം വിട്ട് വിശദീകരണം നല്‍കാനാവാതെ ജില്ലാ ഭരണകൂടവും, ശാസ്ത്രജ്ഞന്മാരും.


🅾 പമ്പയെ പുനരുദ്ധരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യം; അടിമുടി തകര്‍ന്ന പമ്ബയില്‍ പുനരുദ്ധാരണത്തിന് ദേവസ്വം ബോര്‍ഡിന് മാത്രം കഴിയില്ല; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്


🅾 കണ്ണൂരില്‍ വാഹനാപകടം; നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ ഓവുചാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു: ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു.തലശേരി ഇല്ലിക്കുന്ന് ഷാജിറ മൻസിലിൽ റഫീക്കിന്റെ മകൻ റസ്മിൽ (28) ആണ്‌ മരിച്ചത്‌. സ്കൂട്ടർ ഓടിച്ചിരുന്ന ഇല്ലിക്കുന്നിലെ സജീറിന്‌ ആണ്‌ പരിക്ക്‌.


🅾 മകളുടെ പിതൃത്വം അംഗീകരിക്കാനായി സത്യഗ്രഹം ഇരുന്ന യുവതിയുടെ സമരപന്തലിലേക്ക് മനുഷ്യവിസര്‍ജ്യം എറിഞ്ഞ് സാമൂഹിക വരുദ്ധര്‍; തന്റെ സമരം തകര്‍ക്കാന്‍ നടത്തുന്ന ആസുത്രിത ശ്രമമെന്നും യുവതി.  കോട്ടയം കുമരകം സ്വദേശിയായ ശ്രിഭ പി എസ്‌ ആണ്‌ മകളുമൊത്ത്‌ കുട്ടിയുടെ അച്ചൻ എന്ന് ഇവർ ആരോപിക്കുന്ന. കൊല്ലം പോരുവഴി ശാസ്ത നടയിൽ നിരാഹാരം അനുഷ്ടിക്കുന്നത്‌.1999 ൽ ആന്ധ്രയിൽ വച്ച്‌ കരസേനയിൽ ജോലി ചെയ്യുമ്പോൾ വിവാഹം കഴിച്ച ശേഷം ഒരു സുപ്രഭാതത്തിൽ മുങ്ങുകയായിരുന്നു ഇയാൾ മുങ്ങുകയായിരുന്നു എന്നാണ്‌ യുവതി ആരോപിക്കുന്നത്‌.  പിതൃത്വം തെളിയിക്കാൻ ഡി എൻ എ ടെസ്റ്റ്‌ നടത്തണം എന്നാണ്‌ ആവശ്യം.


🅾 2391 അടിയിലേക്ക് താണ ജലനിരപ്പ് നിയന്ത്രണ വിധേയമായി; ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു.


🅾 കന്യാസ്ത്രീകളെ കാണുമ്പോൾ  ബലമായി ആലിംഗനം ചെയ്യും; സംസാരിച്ച്‌ തുടങ്ങിയാല്‍ അശ്ലീലം പറയും; ഫ്രാങ്കോയുടെ പീഡനം സഹിക്കാനാവാതെ സഭ വിട്ട കന്യാസ്ത്രീകള്‍ക്ക് പറയാനുള്ളതിങ്ങനെ; ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരില്‍ പ്രാര്‍ത്ഥനയിലെ ക്രൂരത ശരിവച്ച്‌ മൊഴികള്‍; നീതി തേടി പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്.


🅾 കൊലക്കുറ്റത്തിന് കേസെടുക്കേണ്ടത് അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ; എലിപ്പനി, ഡെങ്കിപ്പനി, നിപാ തുടങ്ങിയ പുതുരോഗങ്ങളും അവയുടെ പേരിലുള്ള മരണങ്ങളും അലോപ്പതി മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് മാത്രമാണ് സംഭവിക്കുന്നത്; മരുന്നു മാഫിയയുടെ സൃഷ്ടിയാണ് ഇപ്പോഴത്തെ പകര്‍ച്ചവ്യാധികള്‍; കേസെടുക്ക്മെന്ന് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച്‌ വീണ്ടും ജേക്കബ് വടക്കന്‍ചേരി.


🅾 മഹാപ്രളയത്തില്‍ തൃശ്ശൂരിലെ തൃപ്രയാർ ടി എസ്‌ ജി എ  ഇന്‍ഡോര്‍ സ്‌റ്റേഡിയവും തകര്‍ന്നു; നശിച്ചത് ഗ്രാമീണ മേഖലയിലെ ആദ്യ അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം; അമേരിക്കയില്‍ നിന്നെത്തിച്ച മേപ്പിൾ തടിയുള്‍പ്പടെ ഉപയോഗിച്ചുള്ള നിര്‍മ്മാണം തകര്‍ന്നതിലെ നഷ്ടം കോടികളുടേത്


🅾 എറണാകുളത്ത് പ്രളയബാധിത മേഖലകളില്‍ ഡെങ്കിപ്പനിക്ക് സാധ്യത; ശക്തമായ മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്; പകര്‍ച്ച വ്യാധി പടരുന്നത് കണക്കിലെടുത്ത് കനത്ത ജാഗ്രത.


🅾 പ്രളയത്തിന് പിന്നാലെ വില കുത്തനെ ഇടിഞ്ഞ് കോഴി, മീന്‍, പച്ചക്കറി വിലകള്‍; കുറഞ്ഞത് പകുതിയിലേറെ വില.


🅾 അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍.നെട്ടൂർ സ്വദേശി അബ്ദുൽ നാസർ ആണ്‌ പിടിയിൽ ആയത്‌. ഇതോടെ പ്രതികളുടെ എണ്ണം 18 ആയി


🅾 വാടക വണ്ടികള്‍ എടുത്തിട്ട്‌പോലുമില്ല പിന്നെങ്ങനെയാണ് കമ്മീഷന്‍ കൈപ്പറ്റുന്നത്; എടുത്ത തീരുമാനങ്ങള്‍ മുഴുവനും നിയമപരവും സര്‍ക്കാര്‍ നയത്തിനനുസരിച്ചുള്ളതും; യൂണിയന്‍ നേതാക്കളുടെ കൈയടി കിട്ടാന്‍ വായില്‍ തോന്നിയത് പറഞ്ഞ പന്ന്യന് മറുപടിയുമായി തച്ചങ്കരി; തുഗ്ലക് പരിഷ്‌കരണങ്ങള്‍ക്കും കമ്മീഷന്‍ വെട്ടിച്ചതിനും തെളിവില്ലെങ്കില്‍ നിയമ നടപടിയെന്നും കെഎസ്‌ആര്‍ടിസി എംഡി


🅾 മാതൃഭൂമി ന്യൂസ് എഡിറ്ററെ കെട്ടിയിട്ട് മര്‍ദ്ദിച്ച്‌ കവര്‍ച്ച നടത്തിയതിന് പിന്നില്‍ ഹില്‍പാലസ് കവര്‍ച്ചാ സംഘമെന്ന് സൂചന; കവര്‍ച്ച നടത്തിയത് ഇന്ത്യ-ബംഗ്ല അതിര്‍ത്തിയില്‍ നിന്നുള്ള സംഘമെന്ന് സംശയം ബലപ്പെടുത്തി പൊലീസ്; കേസന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത് പ്രത്യേക സംഘങ്ങളെ; കൊള്ളസംഘം സഞ്ചരിച്ച കാര്‍ ലക്ഷ്യമാക്കി അന്വേഷണം.


🅾 പികെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡന പരാതി;  യുവ വനിതാ  നേതാവിന് നീതിക്കായി രംഗത്തിറങ്ങി വി എസ്; നടപടി ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറിക്ക് കത്തയച്ച്‌ വി എസ് അച്യുതാനന്ദന്‍.


ദേശീയം


🅾 അപകടം മുന്‍കൂട്ടി കണ്ട് കാറുകളും ലോറികളും സ്വയം ബ്രേക്ക് ചവിട്ടും; സ്റ്റിയറിങ്ങിന്റെ നിയന്ത്രണം പോയാലും മുമ്പിൽ  എന്തെങ്കിലും വന്നുപെട്ടാലും ഉടന്‍ ബ്രേക്കിങ്; മേഴ്‌സിഡസും വോള്‍വോയും തുടങ്ങിയ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എല്ലാ വാഹനങ്ങള്‍ക്കും മാതൃകയാക്കാനുറച്ച്‌ കേന്ദ്ര സര്‍ക്കാര്‍; 2022 മുതല്‍ ഇന്ത്യയില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതിയുമായി നിതിന്‍ ഗഡ്കരി


🅾 മോഹന്‍ലാലിനേക്കാള്‍ മോശമാണോ ഞങ്ങള്‍? പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ച കേരള എംപിമാര്‍ക്ക് മോദിയോട് ചോദിക്കാനുള്ളത് ഇത്രമാത്രം; കേരള എംപിമാരുടെ അപേക്ഷ പരിഗണിക്കാതെ നീട്ടി വയ്ക്കുന്നതിനിടയില്‍ മോഹന്‍ലാലിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച്‌ സോഷ്യല്‍ മീഡിയ.


🅾 'മോഹന്‍ലാലിന് അനുവാദം നല്‍കിയിട്ടും കേരളത്തില്‍ നിന്നുള്ള എംപിമാരെ കാണാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ല; എ.കെ ആന്റണിയുള്‍പ്പടെയുള്ള നേതാക്കള്‍ പത്ത് ദിവസമായി കാത്ത് നിൽക്കുമ്പോഴാണ്‌  ലാലിന് അനുവാദം നല്‍കിയത്'; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുനമായി പി.കരുണാകരന്‍ എംപി.


🅾 ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി! മാനസസരോവര്‍ തടാകത്തിലെ ജലം ശാന്തവും സൗമ്യവും പ്രസന്നവുമാണ് ';മാനസസരോവർ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി ട്വീറ്റ്‌ ചെയ്തു. എന്നാൽ ഫോട്ടൊ ഷോപ്പ്‌ ആണെന്ന ആരോപണവുമായി ബി ജെ പി. ഇതു കംപ്ലീറ്റ് ഫോട്ടോഷോപ്പാണെന്നും വാക്കിങ് സ്റ്റിക്കിന്റെ നിഴല്‍ കാണുന്നില്ലെന്നും ബിജെപി; രാഹുല്‍ ഗാന്ധി മാനസസരോവര്‍ യാത്രയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതോടെ പുതിയ വിവാദം ചൂടുപിടിക്കുന്നു


🅾 സ്വവര്‍ഗ രതി നിയമവിധേയമായതിന് പിന്നില്‍ അമേരിക്കന്‍ കളി; ആറുവിരലുകളുമായി ജനിക്കുന്നത് പോലെ ജന്മനാ ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങള്‍ ചികിത്സിച്ച്‌ നേരെയാക്കുകയാണ് വേണ്ടത്: സ്വവര്‍ഗ രതി നിയമവിധേയമാക്കിയ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച്‌ സുബ്രഹ്മണ്യന്‍ സ്വാമി.


🅾 കടല്‍ത്തിരയ്‌ക്കൊപ്പം നെത്തോലി  മീന്‍കൂട്ടം തീരത്തേക്ക് കയറി വന്നു; ഉഡുപ്പി കടല്‍ തീരത്തിന് മറക്കാനാവാത്ത ചാകര: കിട്ടിയ പാത്രങ്ങളിലെല്ലാം മീന്‍ പെറുക്കിയെടുത്ത് പ്രദേശവാസികള്‍. ഇന്നെ പുലർച്ചക്കാണ്‌ മീൻ കരയിലേക്ക്‌ വന്ന് അണഞ്ഞത്‌.


🅾 ക്രിസ്തുമതം പ്രചരിപ്പിച്ചു; ഹിന്ദുമതത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പഠിപ്പിച്ചു; മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു; യുപിയില്‍ 271 ക്രിസത്യാനികളെ പ്രതിയാക്കി പൊലീസ്; പ്രതിഷേധത്തോടെ സഭ.ഹിന്ദു ജാഗരൺ മഞ്ച്‌ പ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ്‌ അറസ്റ്റ്‌


🅾 നാരദ മഹര്‍ഷിയെ ആദ്യത്തെ ജേണലിസ്റ്റ് ആക്കിയതിന് പിന്നാലെ ഹനുമാനെ കുറിച്ചും സെമിനാര്‍; 'ഹനുമാന്റെ ജീവിതരീതികളും ഹനുമാന്റെ ആധുനികവും പുരാതനവുമായ രൂപവും' എന്ന വിഷയത്തില്‍ സെമിനാറുമായി ഛത്തീസ്‌ഗഡിലെ സര്‍വകലാശാല; മതത്തെ ചരിത്രവും ശാസ്ത്രവുമായ കൂട്ടിക്കുഴയ്ക്കുന്നത് തടയണമെന്ന് ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും; മോദി ഭരണത്തില്‍ ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്ന് കോണ്‍ഗ്രസ്.


🅾 തെലങ്കാന തിരഞ്ഞെടുപ്പ്;എത്രയും പെട്ടന്നുതന്നെ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍.


 അന്താരാഷ്ട്രീയം


🅾 ക്രൈപ്റ്റോ കറന്‍സികളുടെ മേലുള്ള പ്രതീക്ഷ കൈവിട്ട് ധനകാര്യ വിദഗ്ധരും ബാങ്കുകളും; പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം ക്രൈപ്റ്റോ വിപ്ലവത്തില്‍ നിന്നും പിന്മാറുന്നു; ബിറ്റ്കോയിന്‍ തകര്‍ച്ച പതിവ് പോലെ തുടരുന്നു.


🅾 മെക്‌സികോയിലെ വാരാക്രൂസ് ഉള്‍ക്കടല്‍ തിരത്ത് നിന്ന് കണ്ടെത്തിയത് 166 മനുഷ്യതലയോട്ടികള്‍; സമീപത്ത് നിന്ന് 144 തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി; കൂട്ടഹത്യയെന്ന് നിഗമനം; വിവരങ്ങള്‍ അതീവ രഹസ്യമാക്കി അന്വേഷണ ഏജന്‍സിയും.


🅾 ടു പ്ലസ് ടു മീറ്റിങ് വഴി അമേരിക്ക ലക്ഷ്യമാക്കിയത് ഇനി ഏഷ്യയില്‍ ഇന്ത്യക്കൊപ്പം മാത്രമെന്ന സൂചന ലോകത്തോടു പറയാന്‍; ഇന്ത്യന്‍ പ്രതിരോധ സാങ്കേതിക വിദ്യ നവീകരിക്കാന്‍ വാരിക്കോരി സഹായം ലഭിക്കും; പാക്കിസ്ഥാനെ പരസ്യമായി തള്ളിപ്പറഞ്ഞും ഇന്ത്യന്‍ ചങ്ങാത്തം ഉറപ്പിച്ച്‌ നയതന്ത്ര നേട്ടം; ആശങ്കപ്പെടേണ്ടത് ചൈനീസ്-പാക്-ഇറാന്‍ അച്ചുതണ്ടിന്റെ വളര്‍ച്ചയെന്ന് നിരീക്ഷകര്‍.


🅾 അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇറാനില്‍നിന്നുള്ള എണ്ണയിറക്കുമതി നിര്‍ത്താനുള്ള ആലോചന മൂല്യമിടിച്ചു; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും നേപ്പാളിലെയും നാണയത്തെക്കാള്‍ മോശമായി ഇന്ത്യന്‍ രൂപ; വെനസ്വേലയ്ക്കും തുര്‍ക്കിക്കും അര്‍ജന്റീനയ്ക്കും പിന്നാലെ സ്വന്തം നാണയത്തിന് കരുത്ത് ചോരുന്ന രാജ്യമായി മാറുമോ എന്ന ആശങ്ക ശക്തം; പെട്രോള്‍ വില നൂറുകടക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കി; റിസര്‍വ് ബാങ്ക് അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഇന്ത്യന്‍ രൂപയ്ക്ക് കടലാസിന്റെ വിലയില്ലാതാകും.


🅾 ഒരേ സമയം രൂപയുടെ മൂല്യം ഇടിയുന്നതും ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതും തലവേദനയായി; തെരഞ്ഞെടുപ്പിന് മുമ്പ്‌  പെട്രോള്‍ വില 100 രൂപ കടക്കുമെന്നുറപ്പായതോടെ നഷ്ടം സഹിച്ചും അടിയന്തര ഇടപെടലിന് ഒരുങ്ങി കേന്ദ്രം; പ്രതിഷേധം തണുപ്പിക്കാന്‍ ഇന്ധനവും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയേക്കും; നോട്ട് നിരോധനം പോലൊരു മോദിയുടെ പ്രഖ്യാപനം കാത്ത് ഇന്ത്യ.


🅾 അമേരിക്കന്‍ സാമ്രാജ്യത്തിന് മുമ്പിൽ  ഇന്ത്യയെ അടിയറവ് വെക്കരുത്; വളര്‍ന്നു പന്തലിക്കുന്ന ചൈനയോട് ഏറ്റുമുട്ടാന്‍ അവര്‍ ഇന്ത്യയെ ഉപകരണം ആക്കുയാണ്; അമേരിക്കയ്ക്ക് ദാസ്യപണി ചെയ്തിട്ട് ഇന്ധന വിലകൂട്ടി നമ്മള്‍ നേടുന്നത് പട്ടിണിമാത്രമാണ്; ഒരോ ആശ്ലേഷത്തിലും വീഴുന്നത് ഇന്ത്യയുടെ രൂപയുടെ മൂല്യവും രാജ്യത്തിന്റെ സുരക്ഷയുമാണ്; മോദി സര്‍ക്കാര്‍ ഇനിയെങ്കിലും ഈ രാജ്യത്തിന് വേണ്ടി നിലപാട് എടുക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യം ശക്തമാവുന്നു


🅾 ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ 37 ാം പതിപ്പ് ഒക്ടോബര്‍ 31 മുതല്‍. മേള 11 ദിവസം നീണ്ട്‌ നിൽക്കും


🅾 ബ്രസീലില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയ്ര് ബൊല്‍സനാരോയ്ക്ക് തരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുത്തേറ്റു; നിലഗുരുതരം


കായികം

 
🅾 ഇന്ത്യ, ഇംഗ്ലണ്ട്‌ അഞ്ചാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ്‌ ടെസ്റ്റ്‌ ആരംഭിച്ചു. ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ ബാറ്റിംഗ്‌ തിരഞ്ഞെടുത്തു. അവസാനം വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട്‌ 117 /1 എന്ന  നിലയിലാണ്‌


🅾 യുവേഫ നാഷന്‍സ് ലീഗ്! ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ സമനിലയിൽ തളച്ച്‌ ജർമ്മനി. മറ്റൊരു മൽസരത്തിൽ ഉക്രൈൻ ചെക്ക്‌ റിപ്പബ്ലിക്കിനെ 2-1 ന്‌ പരാജയപ്പെടുത്തി


🅾 സെറീന വില്യംസ് യു.എസ് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമിയിൽ അനസ്റ്റാസിജ സെവസ്തോവയെ ആണ്‌ സെറീന 6-3,6-0 എന്ന സ്കോറിന്‌ പരാജയപ്പെടുത്തിയത്‌. ജപ്പാന്റെ നവോമി സക്കയാണ്‌ ഫൈനലിൽ സെറീനയുടെ എതിരാളി.  സെറീനയുടെ 31ആം ഗ്രാൻഡ്സ്ലാം ഫൈനൽ ആണിത്‌. 24 ഗ്രാൻഡ്സ്ലാം കിരീടം എന്ന നേട്ടത്തിന്‌ ഒരു വിജയത്തിന്റെ ദൂരം


സിനിമാ ഡയറി

🅾 മൂന്ന് ഭാഷകളിലായി പ്രഭാസിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം വരുന്നു; സംവിധായകനാകുന്നത് ജില്‍ എന്ന ആദ്യ തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ കെ.കെ. രാധാകൃഷ്ണ കുമാര്‍.


🅾 ചിലയിടത്ത് മാരണം, ചിലയിടത്ത് മനോഹരം; ഒട്ടും സ്ഥിരതയില്ലാതെ പൃഥ്വീരാജിന്റെ പുതിയ ചിത്രം; പുതുമയും വ്യതിരിക്തതയും ചിത്രത്തിലുട നീളം നിലനിര്‍ത്താന്‍ കഴിയുന്നില്ല; സാധാരണ പ്രേക്ഷകര്‍ക്ക് ഇത് ഒട്ടും ദഹിക്കാത്ത ചിത്രം; മരണമാസ്സായി റഹ്മാന്‍; അമേരിക്കയിലുള്ളതും ജോഷിയുടെയും തമ്പി  കണ്ണന്താനത്തിന്റെയും അധോലോകമോ!.


🅾 68-ാം വയസ്സിലും ദുല്‍ഖര്‍ സല്‍മാനെ തോല്‍പ്പിക്കുന്ന യൗവനവുമായി മനം നിറച്ച്‌ മമ്മൂക്ക; മലയാളത്തിന്റെ പ്രിയ നടന് ഇന്ന് ജന്മദിനം; പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി പ്രളയ ദുരിതാശ്വാസവുമായി ആരാധകര്‍; വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ട പറവൂരിലെ നിര്‍ധന യുവതിക്ക് മമ്മൂട്ടി ആരാധകര്‍ വീട് വച്ച്‌ നല്‍കും; ആശംസകളുമായി ലോകം എമ്പാടുമുള്ള   ആരാധകര്‍.


🅾 മലയാളത്തിന്‍റെ നിത്യയൗവനത്തിന് 67-ാം പിറന്നാള്‍;ആശംസകളുമായി താരലോകം. നിൽക്കുമ്പോഴാണ്‌പൃഥ്വിരാജ്‌, കുഞ്ഞാക്കൊ, ജയസുര്യ, അജു വർഗീസ്‌ ,തുടങ്ങി നിരവധി പേരാണ്‌ ആശംസകളുമായി വന്നത്‌.  ' താങ്കൾ എന്നും പ്രചോദനം ആയിരിക്കും. ഒരിക്കൽ കൂടി ഒന്നിച്ച്‌ ജോലി ചെയ്യാൻ കാത്തിരിക്കുന്നു' എന്ന് പൃഥ്വിരാജ്‌ കുറിച്ചപ്പോൾ മോളിവുഡിലെ നിത്യ യൗവനത്തിന്‌ പിറന്നാൾ ആശംസകൾ എന്ന് കുഞ്ഞാക്കൊ ബോബൻ ആശംസ നേർന്നു.ഗുരുവിന്‌ പിറന്നാൾ ആശംസകൾ എന്ന് ജയസൂര്യ ആശംസകൾ നേർന്നു. ലക്ഷക്കണക്കിന്‌ ആരാധകരിൽ ജയസൂര്യ ചെലുത്തിയ സ്വാധീനത്തെ കുറിച്ച്‌ അജു വർഗീസ്‌ ആശംസയിൽ പറഞ്ഞു.


🅾 ഒരുമിച്ച്‌ സ്‌ക്രീനിലെത്തുന്നതിനെക്കുറിച്ച്‌ ഞാനും വാപ്പയും സംസാരിച്ചിട്ടില്ല.; അദ്ദേഹത്തിന് മുന്നില്‍ എങ്ങനെ അഭിനയിക്കും എന്നുപോലും അറിയില്ല; ഞാന്‍ നിശ്ചലനായിപ്പോവും ചിലപ്പോള്‍; മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമോയെന്ന ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി ഇങ്ങനെ.


🅾 ബി ഉണ്ണികൃഷ്ണന്‍ ദീലിപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി; മംമ്താ മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തില്‍ വിക്കുള്ള വക്കീലായി ദീലീപെത്തും.ദിലീപ്‌ ഇപ്പോൾ പ്രൊ: ഡിങ്കനിൽ ആണ്‌ അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്‌. ഉണ്ണികൃഷ്ണന്റെ ചിത്രം ഒറ്റ ഷെഡ്യൂളിൽ തീർത്ത ശേഷം ദിലീപ്‌ വീണ്ടും ഡിങ്കന്റെ സെറ്റിൽ എത്തും


🅾 ഞങ്ങളിപ്പോഴും തീ തിന്നുന്നുവെന്ന് നടന്‍ ജാഫര്‍ ഇടുക്കി; നല്ല വേഷങ്ങള്‍ കിട്ടിയിട്ട്‌പോലും അഭിനയിക്കാന്‍ കഴിയുന്നില്ല; തോപ്പില്‍ ജോപ്പനില്‍ നിന്ന് പിന്മാറിയത് മേക്കപ്പിട്ട ശേഷം; കലാഭവന്‍ മണിയുടെ മരണത്തിലെ സിബിഐ അന്വേഷണത്തെക്കുറിച്ച്‌ ജാഫര്‍ ഇടുക്കി. മാതൃഭൂമി സ്റ്റാർ& സ്റ്റൈലുമായി സംസാരിക്കുകയായിരുന്നു ജാഫർ.


🅾 തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരക്കൊണ്ട തമിഴില്‍ നായകനാകുന്ന നോട്ടയുടെ ട്രെയിലറെത്തി; പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ രാഷ്ട്രീയക്കാരനായും അലസനായ ചെറുപ്പക്കാരന്റെയും വേഷത്തില്‍ നടന്‍. വിജയ്‌ ദേവരയുടെ ഗീതാഗോവിന്ദം ' 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം ആണ്‌.
Previous Post Next Post
3/TECH/col-right