Trending

പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂയും ഡീസലിന് 77.64 രൂപയുമായി ഉയര്‍ന്നു.


ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാവുന്നതെന്നാണ് പറയുന്നത്.

അതേ സമയം, കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിന് പെട്രോളിയും ഉല്‍പന്നങ്ങളുടെ നികുതിയായി 2,29,019 കോടി രൂപ കിട്ടി. 2014-15ല്‍ ഇത് 99,184 കോടി മാത്രമായിരുന്നു. ഇതേ കാലയളവില്‍ സംസ്ഥാനങ്ങളുടെ വരുമാനം 1.37 ലക്ഷം കോടിയില്‍ നിന്ന് 1.84 ലക്ഷം കോടിയായി.
Previous Post Next Post
3/TECH/col-right