Trending

കരിഞ്ചോലക്കൊരു കൈത്താങ്ങുമായി ജില്ലാ ഹയർസെക്കണ്ടറി എൻ എസ് എസ്

പൂനൂർ: കോഴിക്കോട് ജില്ലാ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്ക്കീമിന്റെ നേതൃത്വത്തിൽ കരിഞ്ചോല മലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നു.  പദ്ധതിയുടെ പ്രഖ്യാപനം കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ കാരാട്ട് റസാഖ് എൻ എസ് എസ് ദിനത്തിൽ നിർവഹിച്ചു. 


ജില്ലയിലെ 128 എൻ എസ് എസ് യൂണിറ്റിലെ വോളണ്ടിയർമാർ ചേർന്നാണ് വീട് നിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഊന്നിക്കൊണ്ട് വെട്ടി ഒഴിഞ്ഞ തോട്ടം യു.പി സ്ക്കൂളിൽ വെച്ച് എം.എൽ.എ, പഞ്ചായത്ത് പ്രസിഡണ്ട്, തഹസിൽദാർ ,വാർഡ് മെമ്പർമാർ, എൻ എസ് എസ് ഭാരവാഹികൾ, വിവിധ മത-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, വളണ്ടിയർ പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ ചേർന്ന് പ്രതിജ്ഞയെടുത്തു.

എൻ എസ് എസ് പി.എ.സി മെമ്പർ കെ.പി അനിൽ കുമാർ പ്രതിജ്ഞ ചൊല്ലികൊടുത്തു.
Previous Post Next Post
3/TECH/col-right