Trending

ELETTIL ONLINE NEWS NIGHT 25-09-2018

ELETTIL ONLINE NEWS NIGHT 25-09-2018
1194 കന്നി 09
1440 മുഹറം 15           
ചൊവ്വ

 

               
🅾 മരണകാരണമാകും വിധം അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയത് മരട് സ്വദേശി സഹല്‍; 30 പ്രതികളുള്ള കേസില്‍ നേരിട്ട് പങ്കാളികളായ 16 പേര്‍ക്കെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണസംഘം; ഒളിവില്‍ പോയ സഹല്‍ അടക്കം എട്ടുപേര്‍ക്കെതിരെ ലുക്കഔട്ട് നോട്ടീസ്; കുറ്റപത്രം സമര്‍പ്പിച്ചത് സംഭവം നടന്ന് 85 ദിവസങ്ങള്‍ക്ക് ശേഷം.


🅾 വീട്ടുകാര്‍ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്ന കൂട്ടുകാരിയെ വിട്ടുകിട്ടാന്‍ യുവതി ഹൈക്കോടതിയില്‍; 40 കാരിയുടെ ഹേബിയസ് കോര്‍പ്പസില്‍ 24കാരിയെ സ്വതന്ത്രയാക്കി ഹൈക്കോടതി: സ്വവര്‍ഗരതി നിയമ വിധേയമാക്കിയതിന് പിന്നാലെ നീതിക്കായി കോടതി കയറി ഇറങ്ങിയ കൊല്ലംകാരിക്കും തിരുവനന്തപുരംകാരിക്കും ഇനി ഒരുമിച്ച്‌ താമസിക്കാം.


🅾 കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തീരുമാനം; അനുമതി സര്‍ക്കാര്‍ സഹായമില്ലാതെ ചലച്ചിത്രമേള നടത്താന്‍.മേളക്കായി സർക്കാർ പണം മുടക്കില്ല. ഡെലഗേറ്റുകളുടെ ഫീസ്‌ വർദ്ധിപ്പിച്ചും സ്പോൺസർഷിപ്‌ വഴിയും അക്കാഡമി പണം കണ്ടെത്തണം


🅾 സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ചലച്ചിത്ര മേള നടത്താനാവില്ലെന്ന് മന്ത്രി എകെ ബാലന്‍; മേളയുടെ ചെലവ് എത്ര ചുരുക്കിയാലും നടത്തിപ്പിന് മൂന്നു കോടി രൂപ വേണം; സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക അനുവദിക്കേണ്ടിവരുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി.


🅾 തൃശൂരിൽ വടക്കുംനാഥനെ കണ്ട് മടങ്ങവേ കാറപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകള്‍ തേജസ്വി ബാലക്ക്‌ (2)  ദാരുണാന്ത്യം;തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത്‌ ഇന്ന് പുലർച്ചെ 4.30 ന്‌ ആയിരുന്നു അപകടം.  അകാലത്തില്‍ പൊലിഞ്ഞത് 15 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും നേര്‍ച്ചകാഴ്‌ച്ചകള്‍ക്കും ഒടുവില്‍ ദൈവം കൊടുത്ത കണ്‍മണി: ബാലഭാസ്‌ക്കറും ഭാര്യയും അതിതീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു: ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തകര്‍ന്നത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌.


🅾 വിവാഹം കഴിഞ്ഞ് കാത്തിരുന്നത് നീണ്ട 16 വര്‍ഷം; ചികില്‍സകള്‍ ഫലിക്കാതെ വന്നപ്പോള്‍ അഭയം തേടിയെത്തിയത് ദൈവങ്ങള്‍ക്ക് മുന്നില്‍; വേദന പ്രാര്‍ത്ഥനയായി മാറിയപ്പോള്‍ ചിരിയും കളിയുമായി മകള്‍ പിറന്നു; ജീവിതത്തില്‍ ഐശ്വര്യം ചൊരിഞ്ഞ തേജസ്വനിയുടെ മരണമറിയാതെ അച്ഛനും അമ്മയും വെന്റിലേറ്ററില്‍; ബാലഭാസ്‌കറിനെ വിട്ടുപിരിയുന്നത് കാത്തിരുന്ന് കിട്ടിയ കണ്‍മണി.


🅾 ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചര്‍; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടര്‍മാര്‍; അടിയന്തര ശസ്ത്രക്രിയ നിര്‍ണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകള്‍ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയില്‍ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥനയോടെ മലയാളികള്‍; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലില്‍ സംഗീത ലോകം.


🅾 തലയ്ക്കേറ്റ പരിക്കിന് നടത്തിയ അടിയന്തര ന്യൂറോ സര്‍ജറി വിജയകരം; നാലരമണിക്കൂര്‍ ശസ്ത്രക്രിയയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ പൂര്‍ണമായി മാറ്റി; നട്ടെല്ലിനുള്ള ശസ്ത്രക്രിയ കൂടി പൂര്‍ത്തിയായാല്‍ ബാലഭാസ്‌കര്‍ അപകടനില തരണം ചെയ്യും; രക്തസമ്മര്‍ദ്ദം കുറഞ്ഞത് സര്‍ജറിക്ക് തടസ്സം; സംഗീത സംവിധായകന്റെ ഭാര്യ ലക്ഷ്മിയും വാഹനമോടിച്ച ഡ്രൈവര്‍ അര്‍ജുനനും അപകടനില തരണം ചെയ്തു; കഴക്കൂട്ടത്ത് അപകടത്തില്‍ പെട്ട ബാലഭാസ്‌കറിനും കുടുംബത്തിനുമായി പ്രാര്‍ത്ഥനയോടെ മലയാളികള്‍.


🅾 18 വര്‍ഷത്തിന് ശേഷം  അമരമ്പലം പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി; സിപിഎം കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു.മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത അമരമ്പലം പഞ്ചായത്തിൽ പ്രസിഡണ്ട്‌ യു ഡി എഫിലെ സി സുജാതക്കെതിരെ എൽ ഡി എഫ്‌ കൊണ്ട്‌ വന്ന അവിശ്വാസ പ്രമേയമാണ്‌ വിജയിച്ചത്‌. യു ഡി എഫ്‌ 10, എൽ ഡി എഫ്‌ 9  എന്നിങ്ങനെ ആയിരുന്നു കക്ഷിനില. ഇതിൽ യുഡി എഫിലെ ഒരംഗം മെമ്പർ സ്ഥാനം രാജി വക്കുകയും ഒരു മെമ്പർ കോൺഗ്രസിൽ നിന്നും രാജി വച്ചതിനെ തുടർന്നാണ്‌ അവിശ്വാസം പാസയത്‌.


🅾 വേശ്യയെന്ന് വിളിച്ച്‌ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ പരാതിയുമായി കന്യാസ്ത്രീ . കോട്ടയം ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കറിനാണ്‌ കന്യാസ്ത്രീ പരാതി നൽകിയത്‌


🅾 തവനൂര്‍ വൃദ്ധസദനത്തിലെ കൂട്ടമരണം; അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണ കാരണം വാർദ്ധക്യ സഹജമായ കാരണങ്ങളാൽ


🅾 തൃശ്ശൂരില്‍ യുവാവിനെ വെട്ടി കൊന്നു; അയല്‍വാസിയെ തേടി പോലീസ്. അരിമ്പൂർ നാലാംകല്ലിൽ കായൽ റോഡിൽ കരയാറ്റിൽ കലേഷ്‌ (35) ആണ്‌ കൊല്ലപ്പെട്ടത്‌. ഇന്നലെ രാത്രി 11.30 ന്‌ ആയിരുന്നു സംഭവം. അയൽവാസിയായ യുവാവിനെ പോലീസ്‌ തിരയുന്നു


🅾 അധ്യാപികമാര്‍ക്കെതിരെ അസഭ്യപ്രസംഗം നടത്തിയ ബിജെപി നേതാവിനെ പിന്തുണച്ച്‌ പിഎസ് ശ്രീധരന്‍പിള്ള.പ്രസംഗം നടത്തിയതിന്‌ കേസ്‌ എടുത്താൽ കന്യാസ്ത്രീകൾക്കെതിരെ ദേശാഭിമാനിയിൽ അസഭ്യം പറഞ്ഞതിന്‌ കൊടിയേരിക്കെതിരെയും കേസ്‌ എടുക്കണമെന്ന് പി എസ്‌ ശ്രീധരൻ പിള്ള


🅾 കൊല്ലത്ത് സ്വകാര്യ ബസിടിച്ച്‌ അപകടം; രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു.കൊല്ലം കടക്കലിൽ നടന്ന അപകടത്തിൽ ചിതറ ബൗണ്ടർ മുക്ക്‌ സ്വദേശി മുഹമ്മദ്‌ റഫാൽ (17) മടത്തറ ഇലവുമ്പാലം സ്വദേശി സഞ്ജു (17)  എന്നുവർ ആണ്‌ മരിച്ചത്‌.മടത്തറ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ്‌ ഇരുവരും


🅾 സ്വര്‍ണ വില ഇന്ന് പവന്‌ 80 രൂപ വർദ്ധിച്ചു. ഗ്രാമിന്‌  2870 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു


🅾 ലൈംഗിക ശേഷി പരിശോധനയിലെ മൂന്ന് ടെസ്റ്റുകളിലും ബിഷപ്പിന് ജയം! ലൈംഗിക പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ബലാത്സംഗ വാദത്തിലെ 'അലീബി' കഥകള്‍ പൊളിയും; ഒന്നിനും ശേഷിയില്ലെന്ന ഫ്രാങ്കോയുടെ വാദവും പൊളിച്ച്‌ മെത്രാനെതിരെ കൂടുതല്‍ സാക്ഷികളെ കിട്ടുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം ജലന്ധറിലേക്കും; ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാന്‍ അതിവേഗം കുറ്റപത്രം നല്‍കാനുറച്ച്‌ പൊലീസ്.


🅾 ലൈറ്റണയ്ക്കാത്ത സെല്ലില്‍ കൊതുകിനെ കൊന്നും അങ്ങോട്ടുമിങ്ങോട്ടും നടന്നും രാത്രി തള്ളി നീക്കി അഴിക്കുള്ളിലെ ആദ്യ ദിനം; കൈയില്‍ ബൈബിള്‍ ഉണ്ടായിട്ടും തുറന്നു നോക്കാന്‍ പോലുമാകാത്ത മാനസികാവസ്ഥ; ജപിക്കാനും മനസ്സ് അനുവദിച്ചില്ല; ഒപ്പമുള്ള കഞ്ചാവ് കേസ് പ്രതികളോടുമില്ല മിണ്ടാട്ടം; ഇന്നലെ ഉച്ചയ്ക്ക് മീന്‍കറിയും അവിയലും കഴിച്ചെങ്കിലും രാത്രി ഭക്ഷണം വേണ്ടെന്ന് വച്ച്‌ മൗനത്തിലേക്ക് കടന്നു; പാലാ സബ് ജയിലില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആകെ നിരാശന്‍.


🅾 രണ്ട്‌ വ്യാജ പ്രൊഫൈലുകളിൽ നിന്ന് തനിക്കെതിരെ അപകീർത്തികരമായ പരാമർശം; കേസ്‌ കൊടുക്കാൻ  മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ ശരിക്കും വിതുമ്പി പോയി ; തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി പൊലീസ് അവഗണിച്ചു; ഒരു സിസ്റ്ററല്ലേ, ക്ഷമിച്ചൂടെ എന്നായിരുന്നു അവര്‍ ചോദിച്ചതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര


🅾 ഫ്രാങ്കോയെ സഹായ മെത്രാന്‍ ജേക്കബ്‌ മുരിക്കൻ സന്ദര്‍ശിച്ചു. രൂപത വക്താവ്‌ ഫാദർ ചന്ദ്രൻ കുന്നേലും കൂടെ ഉണ്ടായിരുന്നു.5968 ആം തടവ്‌ പുള്ളിയായ ബിഷപ്പ്‌ ഫ്രാങ്കൊ കഞ്ചാവ്‌ പ്രതികൾക്കൊപ്പം ആണ്‌ തടവിൽ കഴിയുന്നത്‌.  സെല്ലിൽ കട്ടിൽ ഇല്ലാത്തതിനാൽ നിലത്ത്‌ ആണ്‌ കിടക്കുന്നത്‌


🅾 കാമവെറിയനായ മെത്രാന്‍ അഴിക്കുള്ളിൽ ആകുമ്പോൾ  ഏറ്റവും അധികം അഭിമാനിക്കാവുന്നത് സോഷ്യല്‍ മീഡിയയ്ക്ക്; ഏത് സാധാരണക്കാരനെയും വൈറലാക്കുന്ന സോഷ്യല്‍ മീഡിയയ്ക്ക് എന്തു തിരുമേനി എന്തു മുതലാളി? മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ഒരുമിച്ച്‌ തീരുമാനിച്ചാലും ഒരു വാര്‍ത്തയും ഇനി മുക്കാനാവില്ലെന്ന തിരിച്ചറിവ് ഉറക്കം കെടുത്തുന്നത് പ്രമുഖരുടെ.


🅾 ഫേസ്‌ബുക്കില്‍ പരിചയപ്പെട്ട യുവതിയില്‍നിന്ന് നഗ്‌നഫോട്ടോ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി; വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതായതോടെ നാട്ടുകാരില്‍ ചിലര്‍ക്ക് ഫോട്ടോ അയച്ചു കൊടുത്തു: യുവതിയുടെ പരാതിയില്‍ 20കാരന്‍ അറസ്റ്റില്‍.കൊല്ലം ആദിനാട്‌ പടന്നയിൽ പ്രശാന്ത്‌ എന്ന 20 കാരൻ ആണ്‌ പിടിയിൽ ആയത്‌


🅾 ആക്ടിവിസ്റ്റു ദമ്പതികളുടെ   മകളെ പീഡിപ്പിച്ച അമാനവ സംഗമം നേതാവ് രജേഷ് പോളിനെതിരെ കൂടുതല്‍ പോക്സോ കുറ്റങ്ങള്‍ ചുമത്തി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 13 തവണ രജേഷ് തടങ്കലില്‍ വെച്ച്‌ പീഡിപ്പിച്ചു; പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് ഭയന്ന് നിര്‍ബന്ധിപ്പിച്ച്‌ ഗര്‍ഭനിരോധന ഗുളികയും കഴിപ്പിച്ചു; കണ്ണൂരില്‍ നടന്ന കേസ് പാലക്കാട് പൊലീസ് അന്വേഷിക്കുന്നത് നിയമവിരുദ്ധമെന്ന് വാദിച്ച്‌ രജേഷിന് ജാമ്യം തേടി അഡ്വ. ആളൂര്‍.


🅾 കെപിസിസി ഭാരവാഹി നിയമനത്തിന് പിന്നാലെ കണ്ണൂര്‍ കോണ്‍ഗ്രസ്സില്‍ ഫ്ളക്സ് യുദ്ധം; മുല്ലപ്പള്ളിയെ തഴഞ്ഞ് കെ.സുധാകരന് അഭിവാദ്യമര്‍പ്പിച്ച്‌ വിവിധ കമ്മിറ്റികളുടെ കൂറ്റന്‍ ഫ്‌ളെക്സ് ബോര്‍ഡുകള്‍ ജില്ലയില്‍ ഉടനീളം; മുല്ലപ്പള്ളിയേയും കെ.സി. വേണുഗോപാലിനേയും ഉള്‍പ്പെടുത്തി തിരച്ചടിച്ച്‌ മറുവിഭാഗം.


🅾 കേസുകള്‍ ഒതുക്കാന്‍ പണം വാങ്ങുന്നു എന്ന ആരോപണം നേരിടുന്ന തൊടുപുഴ സി ഐ ശ്രീമോന് ചൂട്ടുപിടിച്ച വിജയ്സാഖറേ ഊരാകുടുക്കില്‍; ശ്രീമോനെതിരെ പതിനൊന്നോളം പരാതികള്‍ ഉണ്ടായിട്ടും കൊച്ചി റേഞ്ച് ഐജി ഹൈക്കോടതിയെ ബോധിപ്പിച്ചത് രണ്ട് പരാതികള്‍ മാത്രമെന്ന്; തെറ്റിദ്ധരിപ്പിച്ചാല്‍ നടപടിയെന്ന് മുന്നറിയിപ്പുമായി കോടതി; സിവില്‍ കേസുകളില്‍ സിഐയുടെ ഇടപെടല്‍ 'ഓപ്പറേഷന്‍' പ്ലാന്‍ ചെയ്ത ശേഷം


🅾 കെ എസ്‌ ആർ ടി സി യിൽ സ്ഥിരം ജീവനക്കാര്‍ അധികമെന്ന് റിപ്പോര്‍ട്ട് ഉള്ളപ്പോഴും താല്‍കാലിക്കാരെ പിരിച്ച്‌ വിടരുത്; ഹൈക്കോടതി പറഞ്ഞാലും സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കരുത്; ശമ്പളം  കൊടുക്കാന്‍ കാശില്ലെങ്കിലും ശമ്പള  വര്‍ദ്ധന വേണം; യൂണിയന്‍ പ്രവര്‍ത്തനം ചെയ്യാന്‍  ശമ്പളത്തോടെ അവധി നല്‍കണം; സമരത്തിനിറങ്ങിയ ജീവനക്കാരുടെ വിചിത്ര ആവശ്യങ്ങളെല്ലാം കേട്ട് അന്തിച്ച്‌ തച്ചങ്കരി; പിണറായി ഇടപെട്ടേക്കും


🅾 26 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ  കാറില്‍ കറങ്ങാന്‍ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി ;  കെകെ ജയചന്ദ്രന്റെ കാര്‍ വാങ്ങല്‍ പ്രളയാനന്തരം ചര്‍ച്ചയാക്കി സിപിഎമ്മിലെ വിമതരും; ഇടുക്കിയില്‍ നിന്നൊരു സിപിഎം വിവാദം ഇങ്ങനെ


🅾 രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട ഇരവിപേരൂരില്‍ സിപിഎം ഭരണ നേതൃത്വത്തില്‍ തമ്മിലടി; പിന്‍സീറ്റ് ഡ്രൈവിങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എൻ രാജീവ്‌.  നടക്കില്ലെന്ന് വനിതാ പ്രസിഡന്റ് ഗീത അനിൽ കുമാർ ;  ദുരിതാശ്വാസകിറ്റ് വിതരണത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രസിഡന്റിന്റെ തുറന്നു പറച്ചില്‍


🅾 നാവിക സേന കമാന്‍ഡര്‍ അഭിലാഷ് ടോമി ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ സുരക്ഷിതന്‍; ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടെന്ന് വിവരം; വിശദമായ നിരീക്ഷണത്തിന് ശേഷം ഓസ്ട്രേലിയയിലേക്കാ മൗറീഷ്യസിലേക്കാ കൊണ്ടുപോകും; നാവികനെ രക്ഷപ്പെടുത്തിയത് മല്‍സ്യബന്ധനക്കപ്പലായ ഒസിരിസില്‍; അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന്‍ ഗ്രെഗര്‍ മക്‌ഗെക്കിനേയും ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചു.


🅾 അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ചിന്താ ജെറോമിന്റെ 'ചങ്കിലെ ചൈന' പുറത്തിറക്കി! സെല്‍ഫിയെ സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമെന്ന് പരിഹസിച്ച യുവജന കമ്മീഷന്‍ അധ്യക്ഷയുടെ പുസ്തകത്തിന്റെ മുഖചിത്രവും 'സെല്‍ഫി'; സൈബര്‍ ലോകത്ത് ട്രോളുകള്‍ പെരുകുന്നു; ബിഷപ്പ് വിഷയത്തില്‍ മിണ്ടാത്തതിലുള്ള പ്രതിഷേധവും കമന്റുകളായി പ്രവഹിക്കുന്നു.


🅾 ഇടപ്പള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ താല്‍ റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേര്‍ന്ന് റോഡിലിട്ടു മര്‍ദ്ദിച്ചു; പിടിച്ചു മാറ്റിയ ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിയെ റസ്റ്റോറന്റ് ഉടമയും സംഘവും ചേര്‍ന്ന് അരമമണിക്കൂറോളം അതിക്രൂരമായി തല്ലിച്ചതച്ചു; മര്‍ദ്ദനമേറ്റ ജവഹര്‍ എന്ന യുവാവ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍: പ്രതിഷേധം ഉണ്ടായാല്‍ തടയാന്‍ ക്വട്ടേഷന്‍ നേതാവിനെ ഹോട്ടലിന് മുന്നില്‍ നിയോഗിച്ചും താല്‍ റെസറ്റൊറന്റ് ഉടമയുടെ ഗുണ്ടാ വിളയാട്ടം.


🅾 ഊബര്‍ ഈറ്റ്‌സ് ജീവനക്കാരനെ തല്ലിച്ചതച്ച ഇടപ്പള്ളി താള്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റെയ്ഡ്; പഴകിയ ഭക്ഷണസാധനങ്ങളും കാലപ്പഴക്കം ചെന്ന ഇറച്ചിയും പലവ്യജ്ഞനങ്ങളും പിടിച്ചെടുത്തു നഗരസഭാ കാര്യാലയത്തിന് മുമ്ബില്‍ പ്രദര്‍ശിപ്പിച്ചു; വളഞ്ഞിട്ടു മര്‍ദ്ദിച്ച ഹോട്ടലിന്റെ റേറ്റിങ് കുറച്ചു കൊണ്ടും പ്രതിഷേധം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയ; ഹോട്ടലില്‍ നിന്നുള്ള ഓര്‍ഡര്‍ റദ്ദു ചെയ്ത് ഊബര്‍ ഈറ്റ്‌സ്.


🅾 താല്‍ ഹോട്ടലില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കൂട്ടത്തോടെ കാന്‍സല്‍ ചെയ്ത് ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയ്‌സ് പ്രതിഷേധത്തില്‍ അണിചേര്‍ന്നു; ഊബര്‍ ഈറ്റ്സ് കോണ്‍ട്രാക്റ്റില്‍ നിന്നും താല്‍ റസ്റ്റൊറന്റിനെ ഒഴിവാക്കി ഒപ്പം ചേര്‍ന്ന് കമ്ബനിയും; ഹോട്ടല്‍ ഉടമകളായ നാല് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഗുണ്ടകളുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ സൈബര്‍ ലോകവും.


🅾 കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യപരിരക്ഷാ പദ്ധതിയോട് കേരളം മുഖം തിരിച്ച്‌ നില്‍ക്കരുത്; മുഖ്യമന്ത്രിയെ പോലെ അമേരിക്കയില്‍ പോയി ചികിത്സ നടത്താനുള്ള കഴിവുള്ളവരല്ല എല്ലാ മലയാളികളും; അന്ധമായ രാഷ്ട്രീയവിരോധം കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനകരമായി പദ്ധതി അട്ടിമറിക്കരുത്; നിലപാട് തിരുത്തിയില്ലെങ്കില്‍ ബിജെപി സമരത്തിനിറങ്ങും: 'മോദി കെയര്‍' നടപ്പാക്കാത്ത സര്‍ക്കാറിനെതിരെ ശ്രീധരന്‍ പിള്ള.


🅾 സ്ത്രീകള്‍ തനിച്ചുള്ള വീടുകളില്‍ കയറിക്കൂടി കടന്നുപിടിക്കുന്നത് പതിവ്; ഏറ്റവുമൊടുവില്‍ മുറിയുടെ വാതില്‍ പൊളിച്ചുകടന്ന് യുവതിയെ അപമാനിക്കാന്‍ ശ്രമം; മഞ്ചേരിയില്‍ മോഷണ പരാതികള്‍ കൂടി ഏറിയതോടെ വിരുതനെ തിരഞ്ഞ പൊലീസ് വലയിലാക്കിയത് പയ്യനാട്ടെ കള്ളന്‍ ബാബു മഞ്ചേരി പയ്യനാട്‌ സ്വദേശി സൈഫുള്ളയെ (38).


🅾 തിരുവനന്തപുരം നഗരസഭയിലെ ജനന-മരണ,വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ ലഭിക്കും
.



ദേശീയം

🅾 ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യതയില്ല;ഈ ആവശ്യം ഉന്നയിച്ച്‌ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി.  രാഷ്ട്രീയത്തില്‍ ക്രിമിനല്‍വത്കരണവും അഴിമതിയും വര്‍ധിച്ചുവരുന്നത് തടയേണ്ടത് സര്‍ക്കാറെന്ന് സുപ്രീംകോടതി.


🅾 18 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വീരപ്പന്‍ കുറ്റവിമുക്തന്‍ ! നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ കേസില്‍ വീരപ്പന്‍ പ്രതിയല്ല; കന്നഡ സൂപ്പര്‍താരത്തെ തട്ടിക്കൊണ്ട് പോയതിന് തെളിവില്ല; പ്രോസിക്യൂഷന്‍ തെളിവ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷണം.


🅾 'മോദി ഒരു കാവല്‍ക്കാരനല്ല, കവര്‍ച്ചക്കാരനാണെന്ന് ഞങ്ങള്‍ കാട്ടിത്തരും'; ' അഴിമതി ഇല്ലാതാക്കാന്‍ വന്ന ആള്‍ തന്നെ അനില്‍ അംബാനിക്ക് അനധികൃതമായി കൊടുത്തത് 30,000 കോടിയാണ്'; റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്ന് രാഹുല്‍.


🅾 റഫാല്‍ ഇടപാടില്‍ മൗനം വെടിഞ്ഞ് മോദി; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം എത്രത്തോളം ചെളിവാരിയെറിയുന്നോ അത്രയും ആഴത്തില്‍ താമര വിരിയും; 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടുമെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍നിന്ന് രാജ്യം മുക്തമാകണമെന്നും പ്രധാനമന്ത്രി.


🅾 ഓൺലൈൻ ഔഷധ വ്യാപാരത്തിന്‌ അനുമതി നൽകുന്ന കരട്‌ വിജ്ഞാപനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട്‌ സെപ്റ്റംബർ 28 ന്‌  രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച്‌ ഔഷധവ്യാപാരികള്‍.


🅾 ബംഗളൂരുവില്‍ കനത്തമഴയില്‍ വ്യാപകനാശം; വീടുകളിലും വെള്ളം കയറി


🅾 സർക്കാർ സേവനങ്ങൾക്ക്‌ ആധാർ; കേസിൽ സുപ്രീം കോടതി നാളെ വിധി പറയും


🅾 ഓഹരി സൂചികകളില്‍ മുന്നേറ്റം;സെന്‍സെക്‌സ് 347 പോയിന്റ് ഉയര്‍ന്ന് 36652 . 06 ലും നിഫ്റ്റി 100.10 നേട്ടത്തിൽ. 11067.50 പോയിന്റിലും ക്ലോസ്‌ ചെയ്തു


🅾 ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്.ഇന്ന് 33 പൈസ കുറഞ്ഞ്‌ രൂപയുടെ മൂല്യം 72.96 ൽ എത്തി


🅾 ഖത്തറിനും ഈജിപ്തിനും വിലകുറച്ച്‌ കിട്ടിയ വിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ടാക്കുന്നത് ശതകോടികളുടെ ഖജനാവ് നഷ്ടം; ലക്ഷ്യം നോക്കിക്കൊണ്ട് ബട്ടണ്‍ അമര്‍ത്തുക മാത്രമാണ് പൈലറ്റിന്റെ ജോലി; ബാക്കിയെല്ലാം കംപ്യൂട്ടര്‍ നോക്കിക്കോളും; ഇത്തരം സവിശേഷ ഉപകരണങ്ങളുടെ വില കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കരാറെന്ന് വിശദീകരിച്ച്‌ പരീക്കറും; റഫേലില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍ തന്നെ; അനില്‍ അംബാനിയുടെ റിലയന്‍സില്‍ മോദി കുടുങ്ങി.


🅾 ഫേസ്‌ബുക്കിന് ഇനി മലയാളി തലവന്‍; ഇന്ത്യന്‍ മേധാവിക്കു വേണ്ടി ഒരു വര്‍ഷമായി നടത്തിയ തിരച്ചില്‍ അവസാനിച്ചതുകൊച്ചിക്കാരന്‍ അജിത് മോഹനില്‍; സ്റ്റാര്‍ ഗ്രൂപ്പിന്റെ ഹോട്ട്‌സ്റ്റാറിനെ ജനകീയനാക്കിയ അജിത് ഇനി ഫേസ്‌ബുക്കിന്റെ ഇന്ത്യന്‍ മുഖമാകും: സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തില്‍ മുങ്ങിപ്പോയ ഫേസ്‌ബുക്കിന്റെ ഇമേജ് കൂട്ടാന്‍ മലയാളിക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ് സുക്കര്‍ബര്‍ഗ്.


അന്താരാഷ്ട്രീയം

🅾 വ്ളാഡിമര്‍ പുട്ടിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ കായികതാരങ്ങളെകൊണ്ട് റഷ്യ ഉത്തേജക മരുന്നടിപ്പിച്ചു; എല്ലാറ്റിനും നേതൃത്വം നല്‍കിയിത് സാക്ഷാല്‍ പുട്ടിന്‍ തന്നെ; റഷ്യക്ക് പിന്നാലെ ചൈനയുടെ കായിക നേട്ടങ്ങളും സംശയത്തിന്റെ നിഴലില്‍; ലോകത്തെ പടിച്ചു കുലുക്കിയ ഇക്കാറസ ഡോക്യുമെന്റിയുടെ വിശേഷങ്ങള്‍ ഇങ്ങനെ


🅾 എന്തെല്ലാം പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നാലും താഴെ വീണാല്‍ പൊട്ടിപ്പോകുന്നത് ഒഴിവാക്കാന്‍ ആപ്പിളിന് അറിയില്ലേ...? പുതിയ രണ്ട് ഐഫോണുകളും ആറടിയില്‍ കൂടുതല്‍ ഉയരത്തില്‍ നിന്ന് വീണാല്‍ ഛിന്നഭിന്നമാകും; ഐഫോണിനെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതിക്ക് ഇത്തവണയും അന്ത്യമായില്ല.


🅾 യൂറോപ്യന്‍ യൂണിയനെ നോക്കിയിരിക്കാതെ ബ്രിട്ടന്‍ അമേരിക്കയുമായി പുതിയ കരാറുകള്‍ക്ക് രൂപം നല്‍കുന്നു; ട്രംപിനെ കണ്ട് ഡീല്‍ ഉറപ്പിക്കാന്‍ തെരേസ ഇന്ന് പോകും; കടുംപിടിത്തം തുടരുന്ന യൂറോപ്യന്‍ യൂണിയന്‍ ആകെ ആശയക്കുഴപ്പത്തില്‍.


🅾 കടുവകളെ കാക്കാനുള്ള നേപ്പാളിന്റെ പ്രത്യേക പദ്ധതി ഗുണം ചെയ്തു; 9  വര്‍ഷം കൊണ്ട് കടുവയുടെ ജനസംഖ്യ  ഇരട്ടിയാക്കി മാറ്റി നേപ്പാള്‍; കടുവകള്‍ അന്യം നിന്ന് പോകുമെന്ന ആശങ്ക അകറ്റി ഹിമാലയന്‍ രാജ്യം.121 കടുവകൾ ഉണ്ടായിരുന്ന നേപ്പാളിൽ ഇപ്പോൾ കടുവകളുടെ എണ്ണം 235 ആയി.


🅾 പാക്കിസ്ഥാനുമായി ഒരിക്കലും ഇന്ത്യക്ക് സമാധാനത്തിലെത്തുക അസാധ്യമോ? ഇമ്രാന്‍ഖാനും മോദിയും കൂടി കാണാനിരുന്നപ്പോള്‍ സ്ഥിതിഗതികള്‍ ആകെ വഷളായി; വേണ്ടി വന്നാല്‍ ഒരു മിന്നല്‍ ആക്രമണം കൂടി നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സേന തലവന്‍; തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാനും


🅾 ജീവിക്കുന്ന ദേവത പൊതുവേദിയിലെത്തിയപ്പോള്‍ അനുഗ്രഹം തേടി ആയിരങ്ങള്‍ ! നേപ്പാളിലെ ജീവിക്കുന്ന ദേവത തൃഷ്ണ ഷഖ്യ ജനങ്ങള്‍ക്ക് മുന്നിലെത്തിയത് ഒരു വര്‍ഷത്തിന് ശേഷം;  സമ്പൽ  സമൃദ്ധിക്കായി എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ദ്രജത്ര ആഘോഷങ്ങളുമായി കാഠ്മണ്ഠു നിവാസികള്‍.


🅾 'ലൈംഗികാരോപണങ്ങള്‍ വിശ്വാസികളെ സഭയില്‍ നിന്നും അകറ്റുന്നു'; 'സഭ കാലത്തിനൊത്ത് മാറുകയും ഭാവി തലമുറയെ ചേര്‍ത്ത് നിറുത്തുകയും വേണം'; സഭയുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന പരാതികള്‍ വര്‍ധിച്ചു വരുന്നതിനെതിരെ ആഞ്ഞടിച്ച്‌ ഫ്രാന്‍സിസ് മാര്‍പാപ്പ. അടുത്ത ഫെബ്രുവരിയിൽ ഇത്‌ സംബന്ധിച്ച ചർച്ചകൾക്കായി മാർപ്പാപ്പ ബിഷപ്പുമാരുടെ യോഗം വിളിച്ചിട്ടുണ്ട്‌


🅾 ആഗോള കത്തോലിക്കാ സഭയിലും പുരോഹിതരുടെ ലൈംഗിക ചൂഷണം ശക്തം! പുറം ലോകമറിയാത്ത 'ഫ്രാങ്കോ മുളയ്ക്കന്മാര്‍'ക്കെതിരെ ആഞ്ഞടിച്ച്‌ മാര്‍പാപ്പ; ലൈംഗിക ആരോപണങ്ങള്‍ വിശ്വാസികളെ സഭയില്‍ നിന്നും അകറ്റുന്നു; സഭ കാലത്തിനൊത്ത് മാറുകയും ഭാവി തലമുറയെ ചേര്‍ത്ത് നിറുത്തുകയും വേണമെന്ന് ആഹ്വാനം; പീഡനകേസ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ യൂറോപ്പില്‍ പള്ളികള്‍ വില്‍ക്കുന്ന കാലത്ത് അനിവാര്യ മാറ്റത്തിലേക്ക് വിരല്‍ചൂണ്ടി പോപ്പ് ഫ്രാന്‍സിസ്.


🅾 പുകഞ്ഞ് പശ്ചിമേഷ്യ; സൗദിയേയും യുഎഇയേയും ഭീഷണിപ്പെടുത്തി ഇറാന്‍; മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണി വീഡിയോ. ഇറാൻ റവല്യൂഷനറി ഗാർഡ്‌ ആണ്‌ വീഡിയൊ പുറത്ത്‌ വിട്ടത്‌.അബുദാബിയും റിയാദും തകർക്കുന്നതിന്റെ ഗ്രാഫിക്‌ ചിത്രീകരണവും വീഡിയോയിൽ കാണാം


🅾 ആരോഗ്യ രംഗത്ത് ഇന്ത്യ 158-ാം സ്ഥാനത്തെന്ന് സര്‍വ്വെ; മുന്നില്‍ ഫിന്‍ലാന്റ്‌.



കായികം

🅾 ഏഷ്യാ കപ്പ്‌ സൂപ്പർ ഫോർ മൽസരത്തിൽ ഇന്ത്യക്കെതിരെ അഫ്ഗാൻ  ബാറ്റി.ഗ്‌ തിരഞ്ഞെടുത്തു. അവസാനം വിവരം കിട്ടുമ്പോൾ അഫ്ഗാൻ 50 ഓവറിൽ 8 വിക്കറ്റ്‌ നഷ്ടത്തിൽ  252 റൺസ്‌ എടുത്തിട്ടുണ്ട്‌. ഇന്ത്യക്ക്‌ ജയിക്കാൻ 253 റൺസ്‌


🅾 തിരുവനന്തപുരത്തെ ഇന്ത്യാ ,വെസ്റ്റ് ഇന്‍ഡീസ് ഏകദിനം അനിശ്ചിതത്വത്തില്‍; കെസിഎയും സ്പോര്‍ട്സ് ഹബ് ഉടമകളും തമ്മില്‍ പരസ്യടിക്കറ്റ് വരുമാനത്തെയും , കോർപ്പറേറ്റ്‌ ബോക്സ്‌ ഇരിപ്പിടത്തെയും ചൊല്ലി തര്‍ക്കം; മത്സരം നടന്നില്ലെങ്കില്‍ നാലരക്കോടിയുടെ നഷ്ടമെന്ന് കെസിഎ.


🅾 ഇടിക്കൂട്ടില്‍ സ്വര്‍ണത്തിളക്കം സൃഷ്ടിക്കാന്‍ മറ്റൊരു 'മേരി കോം' കൂടി രംഗത്തേക്ക്; പോളണ്ടില്‍ നടന്ന സൈലേഷ്യന്‍  ചാമ്പ്യൻഷിപ്പിൽ  ഇന്ത്യയ്ക്കായി സ്വര്‍ണം നേടി 16കാരി സന്ദീപ് കൗര്‍; ഇല്ലായ്മക്കിടയിലും മകളുടെ സ്വപ്‌നത്തിനായി പണം സ്വരുക്കൂട്ടി ഓട്ടോ ഡ്രൈവറായ പിതാവിന്റെ കഷ്ടപ്പാട്. ചണ്ഡിഗഡിലെ പാട്യാലയിലെ ഹസൻപൂർ ഗ്രാമത്തിൽ ആണ്‌ 16 കാരിയായ സന്ദീപ്‌ കൗർ ജനിച്ചത്‌


🅾 വാതുവയ്പിന്റെ ഭൂതം ഒഴിഞ്ഞുപോയെന്ന് നിഷ്‌ക്കളങ്കമായി ചിന്തിക്കരുത് ! ഒരു വര്‍ഷത്തിനിടെ വാതുവയ്പുകാര്‍ സമീപിച്ചത് അഞ്ചു അന്താരാഷ്ട്ര ക്രിക്കറ്റ് ടീം നായകന്മാരെ; ഏഷ്യാകപ്പിനിടെ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷഹ്‌സാദിനെയും ബുക്കികള്‍ വലയിലാക്കാന്‍ നോക്കി; വാതുവയ്പുകാരില്‍ അധികവും ഇന്ത്യാക്കാരെന്നും അവര്‍ക്ക് പ്രിയം ടി-20 യെന്നും വെളിപ്പെടുത്തി ഐസിസി.


🅾 ഇന്ന് അഫ്ഗാനിസ്ഥാന്‌ എതിരെ ഇന്ത്യൻ ക്യാപ്റ്റൻ ആയി ഇറങ്ങിയത്‌ ധോണി; ക്യാപ്റ്റന്‍ കൂള്‍ ഈസ് ബാക്ക്; ഇന്ത്യയെ വീണ്ടും നയിക്കുന്നത് സ്ഥാനമൊഴിഞ്ഞ് രണ്ടു വര്‍ഷത്തിന് ശേഷം; ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ 200ാം മത്സരം; പദവി ഏല്‍ക്കുന്നത് രോഹിത് ശര്‍മക്ക് വിശ്രമം നല്‍കിയതിനാല്‍.


🅾 പാക്കിസ്ഥാന്റെ വജ്രായുധത്തെ മെരുക്കാന്‍ കങ്കാരുക്കള്‍ക്ക് തുണ മലയാളിയുടെ ചൈനാമന്‍; ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നിര്‍ത്താതെ പന്തെറിഞ്ഞ് കൈയടി നേടി നരിക്കുനിക്കാരന്‍; ദുബായിലേക്ക് ജിയാസിനെ എത്തിച്ചത് ബൗളിങ് കണ്‍സള്‍ട്ടന്റെ ശ്രീറാമിന്റെ ഇടപെടല്‍; കടല്‍ കടന്ന് പ്രതിഭ തെളിയിക്കുമ്ബോഴും വാട്‌മോറിനെ പോലും കാണിക്കാതെ ഒതുക്കി കേരളാ ക്രിറ്റിലെ മേലാളന്മാരും; വീണ്ടും വാര്‍ത്താതാരമായി 'കേരളാ മാക്‌സ് വെല്‍'


സിനിമാ ഡയറി

🅾 'ഇത്രയും മനോഹരമായൊരു ചിത്രം റീമേക്ക് ചെയ്യേണ്ടിയിരുന്നില്ല'; ബാംഗ്ലൂര്‍ ഡെയ്സിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് റാണാ ദഗ്ഗുപതി; ഫഹദ് അഭിനയിച്ച വേഷം ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു; അതുകൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറായതെന്നും റാണ.എന്നാൽ ചിത്രം തമിഴിൽ വൻ പരാജയം ആയിരുന്നു


🅾 തമിഴകത്തിന്റെ താരപുത്രന്മമാരും അഭിനയത്തിന് പിന്നാലെ; വിക്രമിന്റെ മകന് പിന്നാലെ വിജയുടെ മകനും അച്ഛന്റെ വഴിയെ തന്നെ; സഞ്ജയ് വിജയ് അഭിനയിച്ച ഷോര്‍ട് ഫിലിമിന്റെ ടീസര്‍ പുറത്ത്.


🅾 നയന്‍താരയടക്കമുള്ള മുന്‍നിര നായികമാര്‍ മോഹിച്ച അയണ്‍ ലേഡിയുടെ കഥാപാത്രം അവതരിപ്പിക്കാന്‍ നറുക്ക് വീണത് നിത്യാ മേനോന്; പ്രിയദര്‍ശിനി ചിത്രം ദ അയണ്‍ ലേഡിയില്‍ നായിക നിത്യ തന്നെ; വിജയ് ഒരുക്കുന്ന് ജയലളിത ചിത്രത്തില്‍ നയന്‍താരക്ക് നറുക്ക് വീഴുമെന്ന് സൂചന.


🅾 മണിയന്‍ പിള്ള രാജുവിന്റെ വാഹനശേഖരത്തിലേക്ക് പുതിയ അതിഥിയെത്തി; ഇത്തവണ നടനും കുടുംബവും സ്വന്തമാക്കിയത് ആഡംബരത്തിനൊപ്പം ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനം എന്ന് പേര് സ്വന്തമാക്കിയത് വോള്‍വോയുടെ എസ്യുവി എക്സ് സി 60. വാഹനത്തിന്റെ എക്സ്‌- ഷോറൂം വില 52.90 ലക്ഷം മുതൽ ആണ്‌


🅾 പ്രളയത്തിൽ മുങ്ങിയ മണാലിയില്‍ കുടുങ്ങി കാര്‍ത്തി ചിത്രം ദേവിന്റെ അണിയറപ്രവര്‍ത്തകര്‍; മലമുകളില്‍ കുടുങ്ങി കിടക്കുന്നത് 140 പേര്‍; താന്‍ സുരക്ഷിതനെന്ന് കാര്‍ത്തി.


🅾 അജിത് ചിത്രം 'വിശ്വാസം' പൊങ്കല്‍ റിലീസായി ജനുവരി 14ന് തിയേറ്ററുകളിലേക്ക്.


🅾 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു


🅾 വിജയ് ചിത്രം സര്‍ക്കാറിലെ 'സിംതാങ്കാരന്‍' ഗാനം പുറത്തിറങ്ങി.എ ആർ റഹ്മാൻ ആണ്‌ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്‌


🅾 മണിരത്‌നം ഒരുക്കുന്ന ചിത്രം 'ചെക്ക ചിവന്ത വാനം' ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
Previous Post Next Post
3/TECH/col-right