Trending

ELETTIL ONLINE NEWS UPDATES 24-09-2018

ELETTIL ONLINE NEWS UPDATES 24-09-2018
1194 കന്നി 08
1440 മുഹറം 14
തിങ്കൾ

 

                
🅾 അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.7 സെന്റി മീറ്റർ മുതൽ 11 സെന്റി മീറ്റർ വരെ മഴക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം . വയനാട്‌ , ഇടുക്കി പ്രദേശങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലും പത്തനംതിട്ടയിൽ ചൊവ്വാഴ്ച്ചയും പാലക്കാട്‌, തൃശൂർ ജില്ലകളിൽ ബുധനാഴ്ച്ചയും ആണ്‌ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചത്‌


🅾 എഴുവയസുകാരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം! പ്രതി അറസ്റ്റില്‍; വീടു പണിക്കെത്തിയ പ്രതി പീഡനം നടത്തിയത് ടെറസില്‍ വച്ച്‌; പാലോട് സ്വദേശി ശിവപ്രസാദിനെ (40) പൊക്കിയതു കൊല്ലത്ത് നിന്ന് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു


🅾 നടുവോടിച്ച്‌ ഇന്ധനവില വര്‍ദ്ധനവ്; ഒരാഴ്ചക്കുള്ളില്‍ നിര്‍ത്തിയത് 200 സ്വകാര്യ ബസ് സര്‍വീസുകള്‍; ഈ മാസം കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്ന് സംഘടന.


🅾 കേ​ര​ള​ത്തി​നു കേ​ന്ദ്ര സ​ഹാ​യം; മു​ഖ്യ​മ​ന്ത്രി ചൊ​വ്വാ​ഴ്ച നരേന്ദ്രമോദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.


🅾 കുമ്മനം രാജശേഖരന്‍ വീണ്ടും കേരളത്തിലേക്ക്; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കും; നാല് ദിവസത്തെ സന്ദര്‍ശനത്തിന് മിസോറാം ഗവര്‍ണര്‍ ബുധനാഴ്ച എത്തും.


🅾 തെക്കിനെ കൊടിക്കുന്നില്‍ നയിക്കുമ്പോൾ  മധ്യമേഖലയെ ഷാനവാസും മലബാറിനെ സുധാകരനും നയിക്കും; മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് കേരളത്തെ മൂന്നായി വീതിച്ച്‌ നല്‍കി കെപിസിസി; ഇടയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്ന ഡിസിസി പ്രസിഡന്റുമാര്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരാകും; പ്രമുഖ നേതാക്കളെല്ലാം പ്രധാന പദവികള്‍ക്ക് പുറത്താകും; കേരളത്തിലെ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ തുടരുന്നു.


🅾 പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ മെത്രാന്‍ ഫ്രാങ്കോ മുളക്കല്‍ ഇന്നെങ്കിലും ഇരുമ്പഴി   എണ്ണുമോ? രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കുമ്പോൾ  എന്ത് സംഭവിക്കും; നാളെ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കും വരെ കസ്റ്റഡിയില്‍ ഉറപ്പു വരുത്താന്‍ ആലോചനയെന്ന് സൂചന; മുന്‍കൂര്‍ ജാമ്യാപേക്ഷ അസാധുവായതിനാല്‍ ഇന്ന് പുതിയ ജാമ്യാപേക്ഷ നല്‍കും; ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഇന്ന് നിര്‍ണ്ണായക ദിവസം.


🅾 'പെട്രോള്‍ ഡീസല്‍ വിലയ്ക്ക് രണ്ട് , ജി.എസ്.ടിക്ക് മൂന്ന് ,  നോട്ട് നിരോധനത്തിന് മൂന്ന് ഇടിയും ഒരു ചവിട്ടും,  തൊഴിലില്ലായ്മക്ക് അഞ്ച് ഇടി , ആള്‍ക്കൂട്ട കൊലക്ക് എട്ട് ഇടി രണ്ട് ചവിട്ട്'; പഞ്ച് മോദി ചലഞ്ചിനെ സജീവ പ്രതിഷേധമാക്കി എഐഎസ് എഫ്; പ്രതിഷേധം കടുപ്പിച്ച്‌ യുവമോര്‍ച്ചയും; മോദിക്കെതിരായ പ്രതിഷേധത്തില്‍ കോഴിക്കോട്ടും സംഘര്‍ഷം.


🅾 അഭിലാഷ് ടോമിയെ രക്ഷിക്കാന്‍ ഫ്രഞ്ച് കപ്പല്‍ ഓസിരിസ്; തൊട്ട് പിന്നാലെ ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും കപ്പലുകള്‍; വഞ്ചി ഇപ്പോള്‍ ഉള്ളത് പെര്‍ത്തിന് സമീപം; പരിക്കേറ്റ കമാന്‍ഡര്‍ക്കായി പ്രാര്‍ത്ഥനയോടെ ലോകം.


🅾 അഭിലാഷ് ടോമിയെ ഇന്ന് ഉച്ചയോടെ രക്ഷിക്കാനാവുമെന്ന് നാവികസേന.


🅾 കൊല്ലത്ത് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.


🅾 വിഴിഞ്ഞത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി.മുക്കോലയിൽ താമസിക്കുന്ന കനിയമ്മയാണ്‌ കൊല്ലപ്പെട്ടത്‌. ഭർത്താവ്‌ മാരിയപ്പനെ കാണാനില്ല


🅾 എൻഡോസൾഫാൻ  ദുരിത ബാധിതർക്ക്‌ സഹായം എത്തിക്കുന്നതിന്റെ പകുതി ബാധ്യത കേന്ദ്രം ഏറ്റെടുക്കണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.


🅾 കൊച്ചി കരിമുകളിൽ ലോറി ബൈക്കിൽ ഇടിച്ച്‌ വീട്ടമ്മ മരിച്ചു പോഞ്ഞാശ്രി സ്വദേശി സുധാകരന്റെ ഭാര്യ മായ (45) ആണ്‌ മരണപ്പെട്ടത്‌  ലോറി നിർത്താതെ പോയി.


🅾 കൊടുങ്ങല്ലൂർ മേത്തല ചിത്തിര വളവിന്‌ വടക്ക്‌ വടശേരി  പ്രജീഷിന്റെ ഭാര്യ രേണുജ (30) പൊള്ളലേറ്റ്‌ മരിച്ചു ആത്മഹത്യയാണ്‌.


🅾 അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ പ്രസിഡണ്ട്‌ ആയി തെന്നല ബാലകൃഷ്ണ പിള്ളയെ വീണ്ടും തിരഞ്ഞെടുത്തു


🅾 സാലറി ചലഞ്ച്‌; ശമ്പളം പിടിച്ച്‌ പറിക്കാൻ ശ്രമിച്ചാൽ പ്രക്ഷോഭം എന്ന് രമേശ്‌ ചെന്നിത്തല


🅾 ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നത് രക്ഷിക്കാനെന്ന് ജസ്റ്റിസ് കമാല്‍ പാഷ; പരിശോധന കൊണ്ട് ഒരു ഉപയോഗവുമില്ലെന്നും ജസ്റ്റിസ്; നുണപരിശോധനക്ക് പാലാ മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം.


🅾 അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയത് ക്യാമ്പസ്‌   ഫ്രണ്ട് നേതാവും പള്ളുരുത്തി സ്വദേശിയുമായ മുഹമ്മദ് ഷഹീം; കോളേജിന് മുന്നിലെ സംഘര്‍ഷ സ്ഥലത്തേക്ക് ആയുധങ്ങള്‍ എത്തിച്ചത് സനീഷ്; സംഭവ ദിവസം കോളേജ്  ക്യാമ്പസിൽ രാത്രി കത്തി കാണിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും കേസില്‍ ആറാം പ്രതിയായ സനീഷ്; ആദ്യം കുറ്റപത്രം  ഇന്ന്  കോടതിയില്‍ സമര്‍പ്പിക്കുന്നത് 90 ദിവസം തികയാന്‍ ഒരാഴ്ച ശേഷിക്കെ


🅾 ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ കൊക്കയിലേക്ക്‌ മറിയാൻ പോയ ആ ബസിൽ നിന്ന് ആ 80 പേരുടെ ജീവന്‍ രക്ഷിച്ചത് ഒരു പെണ്‍കുട്ടി ആയിരുന്നെങ്കിലോ! പൂവും പൂച്ചെണ്ടുമായി വന്‍ആരാധകപ്പട വണ്ടുകള്‍ പോലെ വളഞ്ഞേനെ; കൊടുംവളവില്‍ കൊക്കയിലേക്ക് വീഴാതെ ജെസിബിയുടെ യന്ത്രക്കൈകളാല്‍ ബസ് കാത്തപ്പോള്‍ യുവാവിന് അഭിനന്ദനം ചൊരിയാന്‍ കൂടെ സോഷ്യല്‍ മീഡിയ മാത്രം; ആരോടും പരാതിയും പരിഭവവുമില്ലാതെ കപില്‍ദേവ് പുഞ്ചിരിക്കുമ്പോൾ  രക്ഷാദൗത്യത്തെ വാഴ്‌ത്തി ജെസിബി  കമ്പനി; അടുത്ത ദിവസം കോട്ടയത്ത് വച്ച്‌ ആദരിക്കുമെന്ന് സൗത്ത് റീജിയണല്‍ മാനേജര്‍.


🅾 ബന്ധുക്കളായ മൂന്നു യുവാക്കള്‍ ആറ്റില്‍ ചൂണ്ടയിടാന്‍ പോയത് ഒരു സ്‌കൂട്ടറില്‍; തിരികെ വരും വഴി നിയന്ത്രണം വിട്ടു മറിഞ്ഞു; രണ്ടു പേര്‍ മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍.പന്തളം - പത്തനംതിട്ട റോഡിൽ കടക്കാവ്‌ വച്ചായിരുന്നു അപകടം. കുരമ്പാല വടക്ക്‌ മഞ്ചാടിയ്യത്ത്‌ അനു (21), രാഹുൽ (19) എന്നിവർ ആണ്‌ മരിച്ചത്‌ .കൂടെ ഉണ്ടായിരുന്ന സഞ്ജിത്തിനെ (21) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



ദേശീയം


🅾 ആരോഗ്യ പരിചരണം അടക്കം പ്രചാരണ വിഷയമാക്കി തിരഞ്ഞെടുപ്പിന്‌ ഒരുങ്ങുന്ന കേന്ദ്ര സർക്കാർ ആരോഗ്യ പരിപാടികൾക്ക്‌ മാത്രമായി ചാനൽ തുടങ്ങുന്നു


🅾 മധ്യപ്രദേശിൽ പ്രതിപക്ഷ സഖ്യത്തിലെ 8 പാർട്ടികൾ സഖ്യമായി മൽസരിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാൻ 30 ന്‌ യോഗം ചേരും.


🅾 പിന്തുണക്കുന്നവർ ആവശ്യപ്പെട്ടാൽ തിരുവാരൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്‌ ആലോചിക്കും എന്ന് എം കെ അഴഗിരി പറഞ്ഞു.


🅾 അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ആവശ്യപ്പെട്ട്‌ ഒക്ടോബർ 21 ന്‌ അയോധ്യ മാർച്ച്‌ നടത്തുമെന്ന് പ്രവീൺ തൊഗാഡിയ പറഞ്ഞു അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ സംസ്ഥാന ഘടകം കാലടിയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു തൊഗാഡിയ.


🅾 ബോഫോഴ്‌സിന് സമാനം റഫാല്‍; ബോഫേഴ്‌സ് അഴിമതി രാജീവ്ഗാന്ധി സര്‍ക്കാരിന്റെ പതനത്തിനു വഴി തെളിച്ചെങ്കില്‍ റഫാല്‍ യുദ്ധവിമാന ഇടപാട് മോദി സര്‍ക്കാരിന്റെ പതനത്തിനു കാരണമാകുമോ? ബിജെപി അന്വേഷണം എതിര്‍ക്കുന്നത് എന്തിനെന്ന് പ്രതിപക്ഷം; ഇടപാട് അന്വേഷിക്കണമെന്നും മോദി സ്ഥാനമൊഴിയണമെന്നും പ്രവീണ്‍ തൊഗാഡിയ; ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രശാന്ത് ഭൂഷണും; ഉത്തരമില്ലാതെ ഇരുട്ടില്‍ തപ്പി ബിജെപി കേന്ദ്ര നേതൃത്വം.


🅾 രാജ്യത്ത് സിക വൈറസ്ബാധ സ്ഥിരീകരിച്ചു; സിക സ്ഥിരീകരിച്ചത് രാജസ്ഥാനില്‍ ചികിത്സ തേടിയ യുവതിയില്‍; സന്ധി വേദനയും, കണ്ണുകളിലെ ചുവപ്പും, തളര്‍ച്ചയും ലക്ഷണങ്ങള്‍.


🅾 പഞ്ചാബില്‍ ജില്ലാ പരിഷത്ത്‌ - പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി കോണ്‍ഗ്രസിന്റെ തേരോട്ടം; ശിരോമണി അകാലിദളിനും ബിജെപിക്കും കിതപ്പ്; ജില്ലാ  പരിഷത്തിൽ  354 ല്‍ 331 ഉം കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ ബിജെപിക്ക് രണ്ടെണ്ണം മാത്രം; ഒരുസീറ്റും നേടാനാവാതെ ആംആദ്മി; 10 വര്‍ഷത്തിനിടെ എസ്‌എഡി-ബിജെപി സഖ്യം ഇത്രയും കനത്ത പരാജയം ഏറ്റുവാങ്ങുന്നത് ഇതാദ്യം.


🅾  സിക്കിമിലെ ആദ്യ വിമാനത്താവളം; പ്രധാനമന്ത്രി ഇന്ന്  ഉദ്ഘാടനം ചെയ്യും. തലസ്ഥാനമായ ഗാങ്ങ്ടോക്കിൽ നിന്നും 30 കിലോ മീറ്റർ അകലെയാണ്‌ ദി പാക്യോംഗ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌ 605 കോടി രൂപയാണ്‌ നിർമ്മാണത്തിന്‌ ചിലവിട്ടത്‌.


🅾 കഫീല്‍ ഖാന് പിന്നാലെ മൂത്ത സഹോദരന്‍ അദീല്‍ അഹമ്മദ് ഖാനും യുപി പോലിസ് കസ്റ്റഡിയില്‍.ഹൈക്കോടതി ജാമ്യം അനുവദുച്ചിട്ടും മോചിപ്പിക്കാതെ യു പി സർക്കാർ


🅾 വ്യാജ സന്ദേശ നിയന്ത്രണത്തില്‍ നിലപാട് കടുപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; ഇന്ത്യയില്‍ പരാതിപരിഹാര ഓഫിസറെ നിയമിച്ച്‌ വാട്‌സാപ്; കോമൾ ലാഹിരിക്കാണ്‌ ചുമതല; വ്യാജ വാര്‍ത്തകളുള്‍പ്പടെ ഉള്ള പരാതികള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ; സുരക്ഷ ആവശ്യം ശക്തമാക്കിയത് തിരഞ്ഞെടുപ്പടുത്തതും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വര്‍ധിച്ചതിനും പിന്നാലെ.


🅾 അടുത്ത വര്‍ഷം പകുതിയോടെ രാജ്യത്ത് 5ജി സേവനം ലഭ്യമാക്കുമെന്ന് ടെലികോം സെക്രട്ടറി.



 അന്താരാഷ്ട്രീയം

🅾 എണ്ണ വില കുറക്കാൻ ഉൽപാദനം കൂട്ടണമെന്ന യു എസ്‌ നിർദ്ദേശം ഒപെക്‌ തള്ളി.


🅾 ഇന്നലെ നടന്ന മാലദ്വീപ്‌ പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പ്‌; ഫലം ഇന്ന് അറിയാം.വോട്ടെടുപ്പ്‌ സമാധാനപരം ആയിരുന്നു


🅾 ദേശാഭിമാനി ചീഫ്‌ എഡിറ്ററും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവും ആയ പി രാജീവ്‌ വത്തിക്കാനിൽ എത്തി മാർപ്പാപ്പയെ സന്ദർശിച്ചു.


🅾 സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണം; പിന്നില്‍ അമേരിക്കയെന്ന്‍ ഇറാന്‍. ഇതിന്‌ അമേരിക്കക്ക്‌ ശക്തമായ തിരിച്ചടി നൽകും . ഇറാന്‌ എതിരെ പ്രവർത്തിക്കുന്നവർക്ക്‌ അമേരിക്കൻ സഹായത്തോടെ ചില ഗൾഫ്‌ രാജ്യങ്ങൾ ആണ്‌ സഹായം നൽകുന്നത്‌. അമേരിക്കയുടെ പാവകൾ ആണിവർ. ആദ്യം അമേരിക്ക ഇവരെ പ്രകോപിപ്പിക്കും. പിന്നീട്‌ സഹായം നൽകും.  റൂഹാനി പറഞ്ഞു


🅾 സൗദി ദേശീയ ദിനം പ്രമാണിച്ച്‌ സൗദിയിൽ  തിങ്കളാഴ്ച്ചയും പൊതു അവധി


🅾 സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രീന്‍ കാര്‍ഡില്ല; കുടിയേറ്റ നിയമത്തില്‍ പുതിയ പൊളിച്ചെഴുത്തുമായി ട്രംപ് ഭരണകൂടം; അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്കും കള്ളവിസയില്‍ എത്തുന്നവര്‍ക്കും ഇനി ഒരിക്കലും അമേരിക്കയില്‍ സെറ്റില്‍ ചെയ്യാന്‍ സാധിക്കില്ല; ഇന്ത്യാക്കാരെ ഇതു ബാധിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍.


🅾 മാലദ്വീപിൽ പ്രതിപക്ഷം അധികാരത്തിലേക്ക്‌ ; മാലദ്വീപിനെ അല്‍ഖൈയ്ദ താവളമാക്കിയപ്പോള്‍ രക്ഷയ്‌ക്കെത്തിയത് ഇന്ത്യന്‍ സൈന്യം; ചൈനയുടെ മോഹനവാഗ്ദാനങ്ങളില്‍ അബ്ദുല്ല യമീന്‍ വീണപ്പോള്‍ യഥാര്‍ത്ഥ സുഹൃത്തിനെ മറന്ന്  മുമ്പോട്ട്‌  പോകാനൊരുങ്ങി; തെരഞ്ഞെടുപ്പില്‍ പ്രസിഡന്റിന് പണി കൊടുത്ത് ജനങ്ങളും; യമീന്റെ തകര്‍ച്ച തിരിച്ചടിയാകുന്നത് ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ കരുക്കള്‍ നീക്കിയ ചൈനയ്ക്ക് തന്നെ; മാലദ്വീപില്‍ പ്രതിപക്ഷം അധികാരത്തിലേക്ക്.


🅾 ഇറാനില്‍ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി



കായികം 


🅾 ഏഷ്യാ കപ്പ്‌ ക്രിക്കറ്റിൽ ഇന്നലെ നടന്ന സൂപ്പർ ഫോർ മൽസരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക്‌ 9 വിക്കറ്റ്‌ ജയം. ടോസ്‌ നേടി ആദ്യം ബാറ്റിംഗ്‌ തിരഞ്ഞെടുത്ത പാകിസ്ഥാന്‌ 7 വിക്കറ്റ്‌ നഷ്ടത്തിൽ 237 റൺസ്‌ എടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിന്‌ ഇറങ്ങിയ ഇന്ത്യ 39.3 ഓവറിൽ ഒരു വിക്കറ്റ്‌ നഷ്ടപ്പെട്ട്‌ 238 റൺസ്‌ നേടി. ഇന്ത്യക്ക്‌ വേണ്ടി ക്യാപ്റ്റൻ രോഹിത്‌ ശർമ്മ ഔട്ട്‌ ആവാതെ 111 റൺസ്‌ നേടിയപ്പോൾ ശിഖർ ധവാൻ 100 പന്തിൽ നിന്ന് 114 റൺസ്‌ നേടി പുറത്തായി. റായിഡിലു 12 റൺസ്‌ നേടി .ഇന്ത്യക്ക്‌ വേണ്ടി ബുംറയും ചാഹലും കുൽദീപ്‌ യാദവും 2 വിക്കറ്റ്‌ വീതം നേടി


🅾 ഏഷ്യാ കപ്പ്‌; ഇന്നലെ നടന്ന മറ്റൊരു സൂപ്പർ ഫോർ മൽസരത്തിൽ ബംഗ്ലാദേശ്‌ അഫ്ഗാനിസ്ഥാനെ 3 റൺസിന്‌ പരാജയപ്പെടുത്തി.  ആദ്യം ബാറ്റ്‌ ചെയ്ത ബംഗ്ലാദേശ്‌ 249 റൺസ്‌ നേടിയപ്പോൾ അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സ്‌ 246 ൽ അവസാനിച്ചു.


🅾 രോഹിതിനും ധവാനും തകര്‍പ്പന്‍ സെഞ്ച്വറി; ക്ലാസിക് പോരാട്ടത്തില്‍ ഇന്ത്യക്ക് അനായാസ ജയം; ജയത്തോടെ ഇന്ത്യ ഏഷ്യാകപ്പ് ഫൈനലില്‍; ബംഗ്ലാദേശിനോട് പൊരുതി തോറ്റ അഫ്ഗാനിസ്ഥാന്‍ പുറത്ത്; കലാശപ്പോരില്‍ ബംഗ്ലാദേശോ പാക്കിസ്ഥാനോ എന്ന് ചൊവ്വാഴ്ച അറിയാം


🅾 ഏഷ്യ കപ്പ്‌ ക്രിക്കറ്റിൽ ഇന്ന് കളിയില്ല. നാളെ ഇന്ത്യ അഫ്ഗാനുസ്ഥാനെ നേരിടും ബുധനാഴ്ച്ച പാകിസ്ഥാൻ ബംഗ്ലാദേശിനെയും നേരിടും. വെള്ളിയാഴ്ച്ചയാണ്‌ ഫൈനൽ


🅾 പി യു ചിത്രക്ക്‌ കേരളം ജോലി നൽകിയില്ല. അവസാനം റെയിൽവേ ജോലി നൽകി.ദക്ഷിണ റയിൽവേ പാലക്കാട്‌ ഡിവിഷനിൽ സീനിയർ ക്ലർക്ക്‌ ആയാണ്‌ നിയമനം. ഇതോടെ നാളെ ആരംഭിക്കുന്ന ദേശീയ ഓപ്പൺ അത്‌ലറ്റിൿസിൽ ചിത്ര റെയിൽവേക്ക്‌ ആയി മൽസരിക്കും.


🅾 സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജേതാക്കൾ. ഫൈനലിൽ കോഴിക്കോടിനെ പരാജയപ്പെടുത്തി


🅾 വിജയ്‌ ഹസാരെ ട്രോഫിയിൽ ചത്തീസ്‌ഗഡിനെതിരെ കേരളത്തിന്‌<6 വിക്കറ്റ്‌ ജയം


🅾 തിരുവനന്തപുരത്ത്‌ നടന്ന ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ കർണ്ണാടകം കിരീടം നേടി. കേരളം ഏഴാം സ്ഥാനത്ത്‌ ആണ്‌. കേരളത്തിന്റെ സജൻ പ്രകാശ്‌ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കർണ്ണാടകയുടെ സലോനി ദലാൽ വനിതാ താരം ആയി.


സിനിമാ ഡയറി

🅾 വിനയൻ ചിത്രം ' ചാലക്കുടിക്കാരൻ ചങ്ങാതി' യും ആസിഫ്‌ അലി നായകൻ ആയ ' മന്ദാരവും 28 ന്‌ പ്രദർശനത്തിന്‌ എത്തും.


🅾 മാധ്യമപ്രവർത്തകൻ പി കെ ശ്രീകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച 'ശ്ഗബ്ദം ' ഒക്ടോബറിൽ പ്രദർശനത്തിനെത്തും.


🅾 കഥാകൃത്ത്‌ വൈശാഖന്റെ ചെറുകഥ ' സൈലൻസർ' സംവിധായകൻ പ്രിയനന്ദനൻ സിനിമയാക്കുന്നു , ലാൽ, മീര വാസുദേവ്‌, ഇർഷാദ്‌, ജയരാജ്‌ വാര്യർ, തുടങ്ങിയവർ വേഷമിടും


🅾 പ്രമുഖ സംവിധായകൻ ബാബു നാരായണന്റെ (അനിൽ- ബാബു) മകൾ ശ്രവണ ലാൽജോസ്‌ - കുഞ്ചാക്കൊ ബോബൻ ചിത്രം ' തട്ടിൻപുറത്ത്‌ അച്യുതനിൽ ' നായികയാവും.


🅾 പ്രമുഖ ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു. ഗായകൻ ഭൂപൻ ഹസാരികയുടെ ഭാര്യയാണ്‌.


Previous Post Next Post
3/TECH/col-right