Trending

കൗമാരഭൃത്യം:കുട്ടികളുടെ ആരോഗ്യ സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

പന്നിക്കോട്ടൂര്‍: ഭാരതീയ ചികിത്സാ വകുപ്പിന്റെയും പുറക്കാട്ടിരി എ.സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് സെന്ററിന്റെയും പന്നിക്കോട്ടൂര്‍ ഗവ. എല്‍.പി സ്‌ക്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ ആരോഗ്യ സംരക്ഷണ പദ്ധതിയായ കൗമാരഭൃത്യം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്നിക്കോട്ടൂര്‍ ഗവ. എല്‍.പി സ്‌ക്കൂളില്‍ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്  നിര്‍വഹിച്ചു.


 പരിപാടിയില്‍ നരിക്കുനി പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍്‌റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഐ. ആമിന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബധിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ആരോഗ്യ പരിശോധനയും മരുന്ന് വിതരണവും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.




ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. മന്‍സൂര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി. ഷക്കീല ടീച്ചര്‍, ചേളന്നൂര്‍ ബ്ലോക്ക് മെമ്പര്‍ എന്‍.പി മുഹമമ്മദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ നിഷ ചന്ദ്രന്‍, മറിയക്കുട്ടി, ഒ.പി ഷിജി, സ്പന്ദനം പദ്ധതി കോ ഓഡിനേറ്റര്‍ എന്‍. ശ്രീകുമാര്‍, പി.ടി.എ പ്രസിഡന്റ് ടി.പി അജയന്‍, ജിനി ഷാജി, പി.ടി. സിറാജുദ്ദീന്‍, എന്‍.കെ മുഹമ്മദ് മുസ്ല്യാര്‍, ബി.സി റഷീദ്, വി.പി ഷൈജാസ്, അബ്ബാസ് കുണ്ടുങ്ങര, ഒ.പി മുഹമ്മദ്, ടി.പി ബാലന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.



 കൗമാരഭൃത്യം പദ്ധതിയുടെ സംസ്ഥാനതല കോഓഡിനേറ്റര്‍ ഡോ. കെ.വി ബിജു സ്വാഗതവും പ്രധാനാധ്യാപകന്‍ പി.സി അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.



തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസ്സില്‍ ഡോ. സുമിതയും പരിശോധനയില്‍ ഡോ. വിജയലക്ഷ്മി, ഡോ. ഹില്‍ഷ, ഡോ. ലിജി, ഡോ. അനുപമ ശങ്കര്‍, ഡോ. അഞ്ജലി പ്രകാശ്, ഡോ. അശ്വനി, ഡോ. അഞ്ജു എന്നിവര്‍ നേതൃത്വം നല്‍കി.



സ്കൂളിന് 25 ലക്ഷം പ്രഖ്യാപിച്ച കൊടുവള്ളി എം എൽ എ ശ്രീ. കാരാട്ട് റസാഖിനും ,രണ്ടു ലക്ഷം രൂപ സ്മാർട്ട് ക്ലാസ് റൂമിന് അനുവദിച്ച ശ്രീ. അബ്ദുൽ വഹാബ് എം പി ക്കും,.....പരിപാടി വൻ വിജയമാക്കുന്നതിനു സഹകരിച്ച അധ്യാപകർ, ഡോക്ടർമാർ, സമീപവാസികൾ, രാഷട്രീയ സാമൂഹ്യ പ്രവർത്തകർ, പൊതുജനങ്ങൾ, തദ്ദേശ പ്രതിനിധികൾ, പി ടി എ, എസ്,എം.സി,സ്കൂൾ വികസന സമിതി അംഗങ്ങൾ,കുടുംബശ്രീ ,സ്കൂളിലെയും - ആശുപത്രിയിലെയും മറ്റു ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങി എല്ലാവര്ക്കും  പി.ടി.എ. യുടെ വക നന്ദി അറിയിച്ചു.


Previous Post Next Post
3/TECH/col-right