Trending

കേ​ന്ദ്ര​സം​ഘം:കോഴിക്കോട് ദു​രിത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു

താ​മ​ര​ശേ​രി: പ്ര​ള​യ​ക്കെ​ടു​തി​യും കാ​ലാ​വ​സ്ഥ ദു​ര​ന്ത​വും വി​ല​യി​രു​ത്താന്‍ കേ​ന്ദ്ര സം​ഘം കോ​ഴി​ക്കോ​ട്ടെ​ത്തി.​ കൃഷിമന്ത്രാലയം ജോ. ​സെ​ക്ര​ട്ട​റി ഡോ. ​ബി.​രാ​ജേ​ന്ദ​ര്‍ , ഊര്‍ജമന്ത്രാലയം ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ വ​ന്ദ​ന സിം​ഗാ​ള്‍ , കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം ജോ​യി​ന്‍റ്സെ​ക്ര​ട്ട​റി ധ​രം​വീ​ര്‍ ഝാ,​പൊ​ന്നു സാ​മി എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.​ ഹ​സാ​ഡ് അ​ന​ലി​സ്റ്റ് ജി.​എ​സ്.​ പ്ര​ദീ​പ് അ​നു​ഗ​മി​ച്ചു.​ 




ക​ട്ടി​പ്പാ​റ, പ​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ദു​ര​ന്ത മേ​ഖ​ല​ക​ള്‍ സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. ഉ​രു​ള്‍​പൊ​ട്ട​ലു​ം വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യ ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ച​യ​ത്തി​ലെ ക​രി​ഞ്ചോ​ല​മ​ല, പു​തു​പ്പാ​ടി ഗ്രാ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​പ്പ​ന്‍​കു​ണ്ട്, ചു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.
രാ​വി​ലെ ക​ള​ക്ടറേറ്റി​ല്‍ യോ​ഗം ചേ​ര്‍​ന്ന​ശേ​ഷ​മാ​ണ് സം​ഘം ഇവിടെയെത്തി​യ​ത്.


ക​ള​ക്ട​ര്‍ യു.​വി. ജോ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട്ട് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക​ളും ദു​ര​ന്ത​ങ്ങ​ളും വി​ല​യി​രു​ത്തി.
ജൂ​ണി​ല്‍ ക​രി​ഞ്ചോ​ല​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലും ക​ണ്ണ​പ്പ​ന്‍​കു​ണ്ടി​ലെ​യും ചു​ര​ത്തി​ലെ​യും കോ​ര്‍​പ​റേ​ഷ​നി​ലെ​യും മ​ല​യോ​ര​മേ​ഖ​ല​യി​ലെ​യും പ്ര​ള​യ​ക്കെ​ടു​തി​ക​ളും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സ​ഹി​തം സം​ഘ​ത്തി​ന് മു​മ്ബി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ 14 പേ​ര്‍ മ​രി​ച്ച ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​മ​ല​യാ​ണ് കേ​ന്ദ്ര​സം​ഘം ആ​ദ്യം സ​ന്ദ​ര്‍​ശി​ച്ച​ത്. 




ദു​ര​ന്ത​ത്തെ തു​ട​ര്‍​ന്ന് ഈ ​ഭാ​ഗ​ത്ത് നി​ന്ന് മാ​റി താ​മ​സി​ച്ച ക​രി​ഞ്ചോ​ല സു​രേ​ഷി​നെ ക​ണ്ട് സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ച ക​രി​ഞ്ചോ​ല അ​ബ്ദു​റ​ഹി​മാ​ന്‍റെ വീ​ടും സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്ന് ഉരുള്‍​പൊ​ട്ട​ലു​ണ്ടാ​യ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​പ്പ​ന്‍​കു​ണ്ട് സ​ന്ദ​ര്‍​ശി​ച്ചു. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കൂ​റ്റ​ന്‍​ക​ല്ലു​ക​ളും പാ​റ​ക​ളും വ​ന്ന​ടി​ഞ്ഞ് പു​ഴ ഗ​തി മാ​റി​യൊ​ഴു​കി വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന ക​ണ്ണ​പ്പ​ന്‍​കു​ണ്ട് പാ​ല​വും വീ​ടു​ക​ളും പു​ഴ ഗ​തി​മാ​റി​യൊ​ഴു​കി കൃ​ഷി ന​ശി​ച്ച വെ​സ്റ്റ് കൈ​ത​പ്പൊ​യി​ല്‍ സ്വ​ദേ​ശി ജോ​ണി​ന്‍റെ കൃ​ഷി​യി​ട​വും സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. 18 ജാ​തി മ​ര​ങ്ങ​ളും മൂ​ന്ന് വ​ര്‍​ഷം പ്രാ​യ​മാ​യ തെ​ങ്ങി​ന്‍​തൈ​ക​ളു​മാ​ണ് ന​ശി​ച്ച​ത്. 

കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ത​ക​ര്‍​ന്ന താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഭാ​ഗ​വും പൊ​ളി​ച്ചു നീ​ക്കു​ന്ന കെ​ട്ടി​ട​മ​ട​ങ്ങി​യ പ്ര​ദേ​ശ​വും സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. ദു​ര​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ള്‍ സ​മാ​ഹ​രി​ച്ച്‌ കേ​ന്ദ്ര​സം​ഘം 24ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​ല​യി​രു​ത്തും. ക​ള​ക്ട​ര്‍ യു.​വി. ജോ​സ്, സ​ബ് ക​ള​ക്ട​ര്‍ വി. ​വി​ഘ്നേ​ശ്വ​രി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​റം​ല ( ദു​ര​ന്ത​നി​വാ​ര​ണം), താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​രും സ​ന്ദ​ര്‍​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Previous Post Next Post
3/TECH/col-right