Trending

താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ:"ബാലകലോത്സവം 2018"

എളേറ്റിൽ:താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോത്സവം 2018 എളേറ്റിൽ GMUP സ്കൂളിൽ വെച്ച് നടന്നു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.സി.വേലായുധൻ മസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.



ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താമരശ്ശേരി താലൂക്കിലെ ഗ്രന്ഥശാലകളിൽ നിന്ന് ശേഖരിച്ച തുകയും താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളുടെ ഒരു മാസത്തെ അലവൻസും കമ്മിറ്റി അംഗങ്ങളടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും ലൈബ്രേറിയൻമാരിൽ നിന്ന് ശേഖരിച്ച തുകയും ഉൾപ്പെടെ 143970 രൂപ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ.പ്രദീപ നിൽനിന്ന് ജില്ലാ സെക്രട്ടറി ഏറ്റുവാങ്ങി.

ബാലകലോത്സവത്തിൽ   നെഹ്റു മെമ്മേറിയൽ ലൈബ്രറി പുല്ലൂരാംപാറ 156 പോയന്റ് നേടി ഒന്നാം സ്ഥാനവും  98 പോയന്റ് നേടി യുവജന വായനശാല കണ്ണാടി പൊയിൽ രണ്ടാം സ്ഥാനവും.84 പോയന്റ് നേടി പബ്ലിക്ക് ലൈബ്രറി പൂനൂർ മുന്നാം സ്ഥാനവും കരസ്ഥമാക്കി.

പി.കെ.കരുണൻ മാസ്റ്റർ (ജില്ലാ ലൈബ്രറി കൗൺസിൽ അംഗം),കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് അഗം റജുല KP, NKമുഹമ്മദ് മാസ്റ്റർ,ജില്ലാ ലൈബ്രറി കൗൺസിൽ എക്സി:അംഗം സി.സി.ആൻഡ്രൂസ്,P.സുധാകരൻ താലൂക്ക് ജോ: സെക്രട്ടറി PP മുഹമ്മദ് സിദ്ധിഖ് മാസ്റ്റർ, വി.കെ.നാഗൻ എന്നിവർ സംസാരിച്ചു. കെ. കെ.കെ.പ്രദീപൻ സ്വാഗതവും.വി .സി .ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right