Trending

ELETTIL ONLINE NEWS NIGHT 21-09-2018

ELETTIL ONLINE NEWS NIGHT 21-09-2018
1194 കന്നി 05
1440 മുഹറം 11
വെള്ളി




🅾 കെഎസ്‌ആര്‍ടിസിയിലേക്കും കാലെടുത്ത് വയ്ക്കാന്‍ ഒരുങ്ങി കുടുംബശ്രീ; സംസ്ഥാനത്തെ 18 ഡിപ്പോകളുടെയു റിസര്‍വേഷന്‍ കൗണ്ടറിന്റെ നടത്തിപ്പ് അടുത്ത മാസം മുതല്‍ കുടുംബശ്രീക്ക് കൈമാറുന്നു.


🅾 കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോള്‍ വില ഇന്നും വര്‍ധിച്ചു, 85 കടന്ന് പെട്രോള്‍.! 80 നോട് അടുത്ത് ഡീസലും. 11 പൈസയാണ്‌ ഇന്ന് പെട്രോളിന്‌ കൂടിയത്‌. ഡീസലിന്‌ ഇന്നും വില വർദ്ധന ഇല്ല. തിരുവനന്തപുരത്ത്‌ ഇന്ന് ഒരു ലിറ്റർ പെട്രോൾ  85.69 ഉം ഡീസൽ വില 79..07 ഉം ആണ്‌


🅾 മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ യാത്രനിരക്കും വര്‍ധിപ്പിക്കണം..! സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകള്‍.30 ന്‌ അകം തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം


🅾 കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടാമത്തെ വിമാനവും പറന്നിറങ്ങി; കൊച്ചിയില്‍നിന്നും പുറപ്പെട്ട 74 സീറ്റുകൾ ഉള്ള ഇന്‍ഡിഗോ വിമാനം റണ്‍വേയിലിറങ്ങിയത് ഇന്ന്  ഉച്ചയോടെ.


🅾 ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍; അഴിക്കുള്ളിലാകാതിരിക്കാന്‍ ധൃതിപിടിച്ചുള്ള ജാമ്യാപേക്ഷ നല്‍കാനുള്ള ശ്രമങ്ങളുമായി ബിഷപ്പിന്റെ അഭിഭാഷകര്‍; പഞ്ചാബിലെ അഭിഭാഷകരെയും ജലന്ധര്‍ പൊലീസിനെയും അറസ്റ്റു വിവരം അറിയിച്ചു; മൂന്നാം ദിവസം ചോദ്യം ചെയ്യലിനും ശേഷം കുറവിലങ്ങാട്ടെ മഠത്തില്‍ എത്തി കന്യാസ്ത്രീയുടെ മൊഴിയും എടുത്ത് പീഡനം ഉറപ്പിച്ച ശേഷം മെത്രാന്റെ അറസ്റ്റു രേഖപ്പെടുത്തി പൊലീസ്; അല്‍പ്പ സമയത്തിനകം എസ് പി മാധ്യമങ്ങളെ കാണും.


🅾 മെത്രാനെന്ന പദവി ഉപയോഗിച്ച്‌ സ്വത്ത് സമ്പാദിച്ചും  സ്ത്രീകളെ ദുരുപയോഗിച്ചും മാഫിയാ രാജാവായി വാണു; ദുരുപയോഗത്തിനായി മഠവും കച്ചവടത്തിനായി സെമിനാരിയും തുടങ്ങി; ചോദ്യം ചെയ്തവരെ ഇല്ലാതാക്കാന്‍ പഞ്ചാബ് പൊലീസ് പിണിയാളായി നിന്നു; ഡല്‍ഹിയിലെ ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ കാവലാളായപ്പോള്‍ കേരളത്തില്‍ സിപിഎമ്മുകാരും ഒപ്പം നിന്നു; ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു കത്തോലിക്കാ ബിഷപ്പ് അഴിക്കുള്ളിലാകുമ്പോൾ  പൊളിഞ്ഞടുങ്ങുന്നത് ആത്മീയതയുടെ മറവില്‍ കെട്ടിയുണ്ടാക്കിയ ഭൗതിക സാമ്രാജ്യം.


🅾 വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്; തക്കതായ ശിക്ഷ നല്‍കിയാല്‍ മാത്രമേ നിയമ പോരാട്ടം അവസാനിപ്പിക്കുകയുള്ളൂ; സഭയില്‍ നിന്ന് ഇതുവരെ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല; എന്നും തങ്ങളെ കുറ്റവാളികളാക്കുന്ന രീതിയിലാണ് സഭ പെരുമാറിയത്; ഫ്രാങ്കോയുടെ അറസ്റ്റുവാര്‍ത്ത പുറത്തുവന്നതോടെ സമരപന്തലില്‍ വെച്ച്‌ ആരതി ഉഴിഞ്ഞും പരസ്പ്പരം കെട്ടിപ്പിടിച്ചും ആഹ്ലാദം രേഖപ്പെടുത്തി കന്യാസ്ത്രീകള്‍.


🅾 ബിഷപ്പ് സ്ഥാനം കിട്ടിയതോടെ 'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങി; 18 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാര്‍ത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോള്‍; സ്വകാര്യമായി ചോദിച്ചപ്പോള്‍ സത്യം പറഞ്ഞ് മുഴുവന്‍ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നില്‍ മൊഴിയെടുത്തപ്പോള്‍ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; കൈവിലങ്ങു വീഴുകയും മെത്രാന്‍പദവി തെറിക്കുകയും ചെയ്തതോടെ ഫ്രാങ്കോക്കെതിരെ കൂടുതല്‍ പരാതികള്‍ എത്തിയേക്കും.


🅾 ബെംഗളൂരുവില്‍ നാലേക്കറിലുള്ള സ്‌പൈസ് ഗാര്‍ഡന്‍; പുന്തോട്ടത്തിന് നടുവില്‍ ആഡംബരപൂര്‍ണ്ണമായ കൊട്ടാരം; ജലന്ധര്‍ രൂപതയില്‍ അവസാനവാക്കായപ്പോള്‍ ആഡംബരത്തിലും ധൂര്‍ത്തിലും മുങ്ങിയ അടിപൊളി ജീവിതം; ധ്യാനഗുരു ഫാ.ബേസില്‍ മൂക്കന്‍തോട്ടത്തിലിനെ മുറിയില്‍ അടച്ചിട്ട് മര്‍ദ്ദിച്ച്‌ പ്രതികാരം തീര്‍ത്തത് 'അനുസരണക്കേടെന്ന' ഒറ്റക്കാരണം പറഞ്ഞ്; എസി മുറികളില്‍ മാത്രം അന്തിയുറങ്ങി സമ്പന്നരോട്‌   മാത്രം സുവിശേഷം പ്രസംഗിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ തന്നിഷ്ടങ്ങള്‍ ഇങ്ങനെ.


🅾 ഇറ്റാലിയന്‍ പാര്‍ലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നത് വത്തിക്കാനെ സ്വാധീനിച്ചു; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞപ്പോഴും ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയില്ല; ചുമതല കൈമാറല്‍ താല്‍കാലികമായപ്പോള്‍ തിരുവസ്ത്രം അണിഞ്ഞ് ചോദ്യം ചെയ്യലിന് എത്തി; ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ആദ്യ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കല്‍; 85 പീഡക മെത്രാന്മാര്‍ക്കിടയില്‍ ഇനി മലയാളി സാന്നിധ്യവും.


🅾 അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കും; പാലാ മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കുന്നത് രാത്രിയോടെ; കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും പീഡനം നടന്ന സ്ഥലങ്ങളില്‍ എത്തിച്ച്‌ തെളിവെടുക്കുന്നതിനും വേണ്ടി ബിഷപ്പിനെ രണ്ട് ദിവസം കസ്റ്റഡിയില്‍ ലഭിക്കാനായി അപേക്ഷ നല്‍കും; താനൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണ സംഘത്തെ പറ്റിക്കാന്‍ നോക്കിയെങ്കിലും മൊഴികളിലെ വൈരുദ്ധ്യത്തില്‍ കുടുങ്ങി; കന്യാസ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തില്‍ വന്മരം വീണു


🅾 കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം; ബിഷപ്പിന്റെ കോലം കത്തിച്ച്‌ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന് മുന്നില്‍ യുവ മോര്‍ച്ചയുടെ പ്രതിഷേധം.


🅾 കന്യാസ്ത്രീ സമരത്തെ സര്‍ക്കാര്‍ ഇപ്പോഴും ശരിയായി മനസിലാക്കുന്നില്ല; സമരം സഭയ്‌ക്കെതിരെയല്ലെന്നും സിസ്റ്റര്‍ അനുപമ.


🅾 പാവത്താന്‍ പൊട്ടന്‍ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കന്‍; അയാളെ പിടിച്ച്‌ ഫാബ്രിക്കേറ്റ് ചെയ്ത് കള്ളക്കേസ് ചുമത്തിയതാണ്; കത്തോലിക്കാ സഭയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്നാണ് വിശ്വാസമെന്നും പി.സി.ജോര്‍ജ്.


🅾 മഠം സന്ദര്‍ശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കന്‍ രാത്രിയില്‍ അവിടെ തങ്ങി; ചര്‍ച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോള്‍ ചേര്‍ത്തുപിടിച്ചു; ഭയന്നുപോയ ഞാന്‍ കുതറിയോടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നല്‍കിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കര്‍ത്താവിന്റെ 18 മണവാട്ടികള്‍; കേരളാ പൊലീസ് കുടുക്കിയത് പ്രാര്‍ത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ.


🅾 കന്യാസ്ത്രീകളുടെ പ്രതിഷേധത്തിന് പിന്നില്‍ ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീയശക്തികള്‍; സമരത്തിന് പിന്നില്‍ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങള്‍; വര്‍ഗീയശക്തികളുടെ ഇമ്മാതിരി വകതിരിവുകേടിനെ തുറന്നുകാട്ടണമെന്നും കോടിയേരി; മാര്‍പാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന് സമരസമിതിയും.


🅾 കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ഇ പി ജയരാജനും . സർക്കാർ കന്യാസ്ത്രീകൾക്കൊപ്പമാണെന്നും കൊടിയേരി ബാലകൃഷ്ണൻ  കന്യാസ്ത്രീ സമരത്തെ തള്ളി പറഞ്ഞിട്ടുണ്ടെങ്കിൽ അത്‌ അദ്ദേഹത്തോട്‌ ചോദിക്കണമെന്നും ഇ പി ജയരാജൻ


🅾 നോട്ടീസ് ലഭിച്ച ദിവസം തന്നെ ജലന്ധര്‍ വിട്ടു; ഡല്‍ഹി വഴി കോയമ്പത്തൂരിൽ എത്തി  കൊച്ചിയിലെ അഭിഭാഷകനെ കണ്ട് തൃശൂരിലെ പരിചയക്കാരന്റെ വീട്ടിലേക്ക് പോയി; മാധ്യമ ശ്രദ്ധ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം പകരം സംവിധാനങ്ങള്‍ ഒരുക്കി; കൊച്ചിയില്‍ എത്തിയത് പോലും അതീവ നാടകീയമായി; എല്ലാത്തിലും പൊലീസിന്റെ തുണ കൂടിയായപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുമ്പിൽ  ഇതുവരെ പ്രത്യക്ഷപ്പെടാതെ ഒരാഴ്ചയില്‍ അധികമായി ഫ്രാങ്കോ കേരളത്തില്‍.അവസാനം അറസ്റ്റും . ഇനി കേസ്‌ വഴികൾ നീളും


🅾 ശിവഗിരിയില്‍ സന്ധിച്ച ജ്യോതിയെ ആദരപൂര്‍വ്വം എതിരേറ്റ് നാരായണീയര്‍; ശ്രീനാരായണ ഗുരുദേവ നവതി ആചരണത്തോടനുബന്ധിച്ചുള്ള മണ്ഡല മഹാപൂജയ്ക്ക് ശുഭാരംഭം; ശിവഗിരി മഠത്തിലെ ഭരണ നിര്‍വ്വഹണ കാര്യാലയം സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും.


🅾 ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച; മലപ്പുറം പാണമ്ബ്ര വളവില്‍ ടാങ്കര്‍ മറിഞ്ഞത് വെള്ളിയാഴ്‌ച്ച പുലര്‍ച്ചെ; പ്രദേശത്ത് അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ച ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചു; സമീപത്തെ വീടുകളില്‍ അടുപ്പുകള്‍ കത്തിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം.


🅾 കേരളം വീണ്ടും തലകുനിക്കുന്നു; 9 വയസുകാരിയെ മാതാവ് കാമുകന് കാഴ്ച വച്ചു; ലൈംഗിക പീഡനം തുടങ്ങിയിട്ട് ഒരു കൊല്ലം; പ്രതി ഭാര്യയും മകളുമുള്ളയാള്‍; കാമുകനെയും മാതാവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവം പത്തനംതിട്ട പ്രക്കാനത്ത്. ഇരുപത്തി ഒൻപത്‌  വയസുള്ള യുവതി വിവാഹ മോചിതയാണ്‌ അതിനിടയിലാണ്‌ ഭാര്യയും ഒരു മകളും ഉള്ള കാമുകൻ ചെന്നീർക്കര. പ്രക്കാനം തോട്ടുമ്പുറം കാന്തക്കുന്നിൽ വീട്ടിൽ ജിൻസ്‌ (33) യുവതിക്കൊപ്പം താമസം തുടങ്ങിയത്‌. അതിനിടയിൽ നടന്ന പീഡനങ്ങൾക്ക്‌ നേരെ കുട്ടിയുടെ അമ്മ കണ്ണടച്ചപ്പോൾ അകന്ന ബന്ധുവാണ്‌ വിവരം പോലീസിൽ അറിയിച്ചത്‌


🅾 വടകര മുക്കടത്തുംവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിറകില്‍ ബസ്സിടിച്ച്‌ യുവാവ് മരിച്ചു; അപകടം സംഭവിച്ചത് ബൈക്കിനെ മറികടക്കാനുള്ള ബസിന്റെ ശ്രമത്തിനിടെ.വടകര കൊണ്ടോങ്ങിയിൽ അബ്ദുള്ളയുടെ മകൻ ഉബൈദ്‌ (22) ആണ്‌ മരിച്ചത്‌. ഉബൈദ്‌ ബൈക്കിന്റെ പിറകിൽ ആയിരുന്നു . ബൈക്ക്‌ ഓടിച്ച യുവാവിന്‌ ഗുരുതര പരിക്കുണ്ട്‌


🅾 പരപ്പനങ്ങാടി മലബാർ സഹകരണ കോളേജ്‌ മാഗസിൻ തമോഗർത്തങ്ങളിൽ പ്രസിദ്ധീകരിച്ച ' അമ്പലം ' എന്ന കവിതക്ക്‌ എതിരെ കേസ്‌. മലബാര്‍ സഹകരണ കോളേജ് മാഗസിനിലെ എട്ടു വരിക്കവിത കവയിത്രിയേയും മാഗസിന്‍ എഡിറ്ററേയും കുരുക്കിലാക്കി; വിഎച്ച്‌പി പ്രവര്‍ത്തകരുടെ പരാതിയില്‍ ഐപിസി 153 എ പ്രകാരം നടപടിയെടുത്ത് പൊലീസ്.ചീഫ്‌ എഡിറ്ററും കോളേജ്‌ പ്രിൻസിപ്പളും ആയ കെ പി ശശികല ദേവി ,സ്റ്റാഫ്‌ എഡിറ്റർ ബിനീഷ്‌ തച്ചറക്കൽ, കവിത എഴുതിയ ബി കോം അവസാന വർഷ വിദ്യാർത്ഥിനി എന്നിവർക്കെതിരെ ആണ്‌  കേസ്‌.  മാസിക നടുറോഡിൽ കത്തിച്ചും പ്രതിഷേധം


🅾 വേണു ബാലകൃഷ്ണനും വിനു വി ജോണും ജീവിച്ചിരിപ്പുണ്ടോ ഈ നാട്ടില്‍....; സോളാര്‍ കേസ് എന്തായി ഒന്നു പറയണേ സാറുമ്മാരെ.... 6വര്‍ഷമായി അനുഭവിക്കുന്നു .....ഞാനും എന്റെ കുടുംബവും.......എടാ നാറികളെ നിങ്ങള്‍ക്കും ഉണ്ടാട കുടുംബം........; ഒടുവില്‍ മൗനം വെടിഞ്ഞ് സോളാറില്‍ പ്രതികരണവുമായി ടെനി ജോപ്പനും; ഉമ്മന്‍ ചാണ്ടിയുടെ മുന്‍ വിശ്വസ്തന്റെ  പ്രതികരണം ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ


🅾 കാണാതായ ജസ്നയെ അന്വേഷിച്ച്‌ ബംഗളൂരുവില്‍ പോയത് ആറു തവണ; കര്‍ണ്ണാടകയും തമിഴ്‌നാടും മഹാരാഷ്ട്രയും ഗോവയും അരിച്ചു പെറുക്കി; കേരളത്തിലെ ഒട്ടുമുക്കാല്‍ ജില്ലകളിലും തെരഞ്ഞിട്ടും ഒരു തുമ്പും   കിട്ടിയില്ല; ഝാര്‍ഖണ്ഡിലും പഞ്ചാബിലും കണ്ടെന്ന ഫോണ്‍ സന്ദേശവും ഗുണകരമായില്ല; ഇനി വീണ്ടും ഫോണ്‍ വിളികളുടെ വിശകലനത്തിലേക്ക്; ജെസ്‌നയെ കുറിച്ച്‌ എത്തുംപിടിയുമില്ലാതെ അന്വേഷണ സംഘം; റാന്നി മുക്കുട്ടുതറയിലെ തിരോധാനത്തില്‍ ആര്‍ക്കും ഒരു സൂചനയുമില്ല.


🅾 കോടികള്‍ ചിലവഴിച്ച്‌ പണിത എംഎ‍ല്‍എ ഹോസ്റ്റലില്‍ നേതാക്കള്‍ എത്തുന്നത് അപൂര്‍വം; ഉപയോഗിക്കുന്നത് പലപ്പോഴും നേതാക്കളുടെ സില്‍ബന്ധികള്‍; അവധി ദിനങ്ങളില്‍പോലും ഹോസ്റ്റല്‍ സജീവം; സാമാജികര്‍ എത്തില്ലെങ്കിലും ഫോണ്‍, വൈദ്യുതി ബില്ല് എന്നിവയ്ക്ക് യാതൊരു കുറവുമില്ല; പ്രളയക്കെടുതിയില്‍ കേരളം മുണ്ടുമുറക്കുമ്ബോള്‍ എംഎല്‍എ ഹോസ്റ്റലിന്റെ പാഴ്ചെലവെങ്കിലും സര്‍ക്കാര്‍ കുറക്കുമോ?.


🅾 വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫാണെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് ! ആറു ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത് പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യു; ഇയാള്‍ നേരത്തെ ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെന്നും ആള്‍മാറാട്ടത്തിനും വ്യാജ രേഖ ചമച്ചതിനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വീണ ജോര്‍ജ് എംഎല്‍എ.


🅾 സ്‌നേഹകാലത്തെ സ്വകാര്യ നിമിഷങ്ങള്‍ പോലും മൊബൈലില്‍ പകര്‍ത്തി; പ്രണയം തകര്‍ന്നതോടെ പ്രതികാരം മൂത്തു; കാമുകിയുമൊത്തുള്ള നഗ്‌ന ദൃശ്യങ്ങള്‍ സഹപാഠികള്‍ക്കും അദ്ധ്യാപകര്‍ക്കും അയച്ചു കൊടുത്ത് പണി ചോദിച്ചു വാങ്ങി; പെണ്‍കുട്ടിയുടെ പരാതിയില്‍ കുടുങ്ങിയത് കുറ്റിച്ചല്‍ ലൂര്‍ദ്മാതാ കോളേജിലെ വിദ്യാര്‍ത്ഥി ആനന്ദ് ബാബു; ലാബില്‍ നടന്ന അതിക്രമത്തില്‍ കോളേജും പ്രതിക്കൂട്ടില്‍.


🅾 മൂന്നാര്‍ ട്രിബ്യൂണല്‍ ഓഫീസില്‍ അതിക്രമിച്ച്‌ കടന്ന എസ്. രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്ത സംഭവം; എസ്‌ഐ പി ജെ വർഗീസിനെ സ്ഥലം മാറ്റി


🅾 ക്യാപ്റ്റന്‍ രാജുവിന്റെ ഭൗതീക ശരീരം രാവിലെ  എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു; അന്തിമോപചാരം അര്‍പ്പിക്കാനും അവസാനമായി ഒരു നോക്കു കാണാനും ഒഴുകി എത്തുന്നത് സിനിമാ താരങ്ങള്‍ അടക്കം നിരവധി പേര്‍


🅾 ക്യാപ്റ്റന്‍ രാജുവിന്റെ ഭൗതീക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.പത്തനംതിട്ട പുത്തൻപീടിക വടക്ക്‌ സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ ആണ്‌ സംസകരിച്ചത്‌.



ദേശീയം

🅾 ദുരന്തം നേരിടാന്‍ കേരളത്തില്‍ പത്ത് ശതമാനം ജിഎസ്ടി സെസ് എന്ന സംസ്ഥാനത്തിന്റെ വാദം കേന്ദ്രം തള്ളി; രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും ദുരന്തം നേരിടാന്‍ രണ്ട് ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ ആലോചന; ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംഭവിച്ചത്.


🅾 പെട്രോള്‍ വില ഉടന്‍ തന്നെ ലിറ്ററിന് 100 രൂപയിലെത്തും, പെട്രോളും രൂപയും ഒരുമിച്ചായിരിക്കും സെഞ്ചുറി അടിക്കുക'; ' ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങുന്ന സ്ഥിതിയെത്തും'; ഇന്ധന വില വര്‍ധനയ്ക്കും രൂപയുടെ വിലയിടിവിനും പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചന്ദ്ര ബാബു നായിഡു.


🅾 ചെന്നൈ വിമാനത്താവളത്തില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു; 50ഓളം പേരുമായി പുറത്തേക്ക് പോയ ബസില്‍ പടര്‍ന്ന തീ ഉടന്‍ തന്നെ അണച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല.അൻപതോളം യാത്രക്കാരാണ്‌ ഈ സമയം ബസിൽ ഉണ്ടായിരുന്നത്‌


🅾 കർണ്ണാടക സർക്കാരിനെ തകർക്കാൻ ബി ജെ പി  ജനതാദൾ , കോൺഗ്രസ്‌  എം എൽ എ മാരെ കോടികൾ എറിഞ്ഞ്‌ ചാക്കിട്ട്‌ പിടിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കുമാരസ്വാമിക്കെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.


🅾 തെക്കന്‍ കാശ്മീരില്‍ നിന്നും ഭീകരര്‍ മൂന്നു പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; സംഭവത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെന്ന് നിഗമനം.


🅾 വാഹന പരിശോധനയ്ക്ക് കടലാസുകള്‍ തപ്പി സമയം കളയണ്ട; ഇനി ഡിജിറ്റല്‍ രേഖകള്‍ മതി; രേഖകളുടെ ഒറിജിനലോ പകര്‍പ്പ് കടലാസ് രേഖയായോ കൈവശം വയ്‌ക്കേണ്ട; ഡിജിലോക്കര്‍ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി.


🅾 പൊലീസുകാരുടെ മരണം തുടര്‍ക്കഥയാവുന്നു; വധിക്കപ്പെടുമോ എന്ന ഭയം മൂലം ജമ്മു കാശ്മീരില്‍ പൊലീസുകാര്‍ കൂട്ടത്തോടെ രാജിവെയ്ക്കുന്നു.


🅾 അമിത് ഷായെയും രാജ്നാഥ് സിങിനെയും മുന്നിലിരുത്തി മോഹന്‍ ഭഗവതിന്റെ വെല്ലുവിളി; അയോധ്യയില്‍ നീതിയും സത്യവും നിഷേധിക്കുന്നതു 'മഹാഭാരതം' ആവര്‍ത്തിക്കാന്‍ കാരണമാകുമെന്ന് ആര്‍എസ്‌എസ് മേധാവി; അസത്യവും അനീതിയുമായി നാം മുന്നോട്ടുപോയല്‍ അക്രമമാവും ഫലമെന്ന് ഭഗവത്.അയോധ്യയെ കുറിച്ച്‌ ഹേമന്ദ്‌ ശർമ്മ രചിച്ച 2 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ ആയിരുന്നു പരാമർശം


🅾 കുടിയന്മാര്‍ക്കൊരു ദുഖവാര്‍ത്ത; സ്മിര്‍നോഫിനും വാറ്റ് 69നും വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍.ബാർക്കോഡിൽ തട്ടിപ്പ്‌ നടാത്തിയതിനെ തുടർന്നാണ്‌ വിലക്ക്‌


🅾 ഇനി കളി ഇടത്പക്ഷത്തോട് ചേര്‍ന്ന്..! രാജസ്ഥാനിൽ ഇടതുപക്ഷ , എസ്‌ പി കൂട്ട്‌ കെട്ടിനൊപ്പം നിൽക്കാൻ ബി എസ്‌ പി


🅾 രണ്ടാഴ്ചയ്ക്കിടെ ഡോളറിനെതിരെ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന മൂല്യത്തിലേക്ക് രൂപ. 71.84 ന്‌ ആണ്‌ ഇന്ന് വ്യാപാരം നടന്നത്‌


🅾 നോയിഡയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് സുരക്ഷ ഉദ്യോസ്ഥരുടെ മുറിയില്‍.



അന്താരാഷ്ട്രീയം

🅾 തെരേസ മേയുടെ പദ്ധതിക്ക് നോ പറഞ്ഞ് യൂറോപ്യന്‍ യൂണിയന്‍; വഴിയൊരുങ്ങുന്നത് വ്യാപാരക്കരാറുകള്‍ ഒന്നുമില്ലാത്ത വേര്‍പിരിയലിന്; ബ്രിട്ടന്‍ യൂറോപ്പില്‍നിന്നും പൂര്‍ണമായും ഒറ്റപ്പെടുo.


🅾 കൈകള്‍ മരത്തില്‍ കെട്ടിയിട്ട ശേഷം സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്യും'; ചിലപ്പോള്‍ കെട്ടിയിടാനുപയോഗിക്കുന്നത് സ്ത്രീകളുടെ തന്നെ മുടി ! വീടുകള്‍ തീയിട്ട് കുട്ടികളെ കത്തിച്ച്‌ കൊല്ലും ! മ്യാന്മറില്‍ റോഹിങ്യകള്‍ക്കെതിരെ സൈന്യം നടത്തുന്ന ക്രൂരതകളെ പറ്റിയുള്ള യുഎന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്. നാനൂറോളം റോഹിങ്ങ്യൻ ഗ്രാമങ്ങൾ പൂർണ്ണമായും നശിപ്പിച്ചെന്നും യു എൻ റിപ്പോർട്ട്‌.


🅾 ഹോങ്കോംഗില്‍ സൂര്യനുദിക്കുന്നത് നാലമണിക്കൂര്‍ നേരത്തെ; ആപ്പിളിനോടുള്ള പ്രണയവുമായി കോഴിക്കോട് നിന്നും ചെന്നൈയിലെത്തി ഹോങ്കോംഗിലേക്ക് പറന്നു; ക്യൂവില്‍ ആദ്യ സ്ഥാനമുറപ്പിച്ച്‌ ഫോണും കീശയിലാക്കി; ഇന്ന് ഇറങ്ങിയ  ആപ്പിളിന്റെ ഐ ഫോണ്‍ എക്‌സ് എസ് മാക്‌സ് തിരൂരുകാരനും സ്വന്തമാക്കി; ഐഫോണിന്റെ ഗ്ലോബല്‍ ലോംഞ്ചിംഗിന്റെ ഭാഗമായി മലയാളി രത്‌നവ്യാപാരി മുഹമ്മദ് ജുനൈദ് റഹ്മാന്‍ മാറി.മലപ്പുറം തിരൂരിന്‌ അടുത്ത കൽപകഞ്ചേരി സ്വദേശിയാണ്‌ ജുനൈദ്‌.


🅾 അമേരിക്കയില്‍ ഏറ്റവുമധികം സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷ ഹിന്ദി; എട്ടു വര്‍ഷത്തിനിടെ തെലുങ്ക് സംസാരിക്കുന്നവരുടെ എണ്ണം 86 ശതമാനമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്; അമേരിക്കയില്‍ ഹിന്ദി സംസാരിക്കുന്നത് 8.63 ലക്ഷത്തോളം ആളുകള്‍.


🅾 ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്; വിരട്ടാന്‍ നോക്കണ്ട; നോക്കിയാല്‍ നേരിടേണ്ടി വരുന്നത് കടുത്ത പ്രത്യാഘാതമായിരിക്കുമെന്ന് ട്രംപ്; ഹസന്‍ റൂഹാനിയെ കടന്നാക്രമിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ്.


🅾 ടാന്‍സാനിയയില്‍ കടത്തുവള്ളം മറിഞ്ഞ് 40 പേര്‍ക്ക് ദാരുണാന്ത്യം; 100 പേര്‍ യാത്ര ചെയ്യേണ്ട കടത്തുവള്ളത്തില്‍ യാത്ര ചെയ്തത് 400 പേര്‍; വിക്ടോറിയ തടാകത്തില്‍ കടത്തു വള്ളം മറിഞ്ഞത് വ്യാഴാഴ്‌ച്ച; സംഭവ സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുവെന്നും സൂചന.


🅾 അബുദാബിക്കാര്‍ക്ക് അഭിമാനിക്കാം! ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം എന്ന ബഹുമതി വീണ്ടും സ്വന്തമാക്കി അബുദാബി.


🅾 ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞ് അപകടമുണ്ടായ സംഭവം; മരണ സംഖ്യ നൂറ് കടന്നതായി റിപ്പോര്‍ട്ട്.


🅾 ഭീകരതയും ചര്‍ച്ചയും ഒരുമിച്ച്‌ കൊണ്ടുപോകാനാവില്ല; ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ വേണ്ടത് സമാധാന അന്തരീക്ഷം: പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന നിലപാടില്‍ നിന്ന് ഇന്ത്യ പിന്മാറി.


🅾 യു.എസില്‍ ​യുവതി മൂന്നുപേരെ വെടിവെച്ചുകൊന്ന്​ ആത്​മഹത്യ ചെയ്​തു.മെരിലാന്റിലെ ഒരു സ്വകാര്യ മരുന്ന് ഗോഡൗണിൽ ആയിരുന്നു സംഭവം


കായികം

🅾 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ; സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം ആയി . ഇന്ന് രണ്ട്‌ മൽസരങ്ങൾ ആണ്‌ നടന്ന് കൊണ്ടിരിക്കുന്നത്‌. അബുദാബിയിൽ നടക്കുന്ന പാകിസ്ഥാൻ ,അഫ്ഗാനിസ്ഥാൻ മൽസരത്തിൽ. ടോസ്‌ നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ്‌ തിരഞ്ഞെടുത്തു. അവസാനം വിവരം കിട്ടുമ്പോൾ അഫ്ഗാനിസ്ഥാൻ 42 ഓവറിൽ 4 വിക്കറ്റ്‌ നഷ്ടത്തിൽ 188 റൺസ്‌ എടുത്തിട്ടുണ്ട്‌


🅾 ദുബായിൽ നടക്കുന്ന സൂപ്പർ ഫോർ മൽസരത്തിൽ ടോസ്‌ നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന്‌ അയച്ചു 45 ഓവറിൽ ബംഗ്ലാദേശ്‌ 7 വിക്കറ്റ്‌ നഷ്ടത്തിൽ 152 റൺസ്‌ എടുത്തിട്ടുണ്ട്‌


🅾 ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍; മുന്‍ ചാമ്പ്യൻ   കെ ശ്രീകാന്ത് പുറത്ത്; ക്വാര്‍ട്ടറില്‍ തോറ്റത് ജപ്പാന്‍ താരത്തോട്.


🅾 ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിച്ചില്ല! കോടതിയെ സമീപിക്കാനൊരുങ്ങി ഇന്ത്യന്‍ ഗുസ്തി താരം ബജ്‌റംഗ് പുനിയ.


🅾 ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് റെഡ് കാര്‍ഡ് നല്‍കിയ തീരുമാനം യുവേഫ പുനപരിശോധിക്കും.



സിനിമാ ഡയറി 



🅾 5000ല്‍ അധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി ലൂസിഫറിന്റെ ബ്രഹ്മാണ്ഡ സീന്‍! തിരുവനന്തപുരത്ത് ചിത്രീകരിച്ച മെഗാ മാസ് സീനിനായി മുടക്കിയത് രണ്ടര കോടി രൂപയെന്ന് സൂചന; മോഹന്‍ലാല്‍ നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'ലൂസിഫര്‍' അടുത്ത വര്‍ഷം വിഷുവിന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍.


🅾 നവരാത്രിയുമായി ബന്ധപ്പെട്ട കഥപറയുന്ന സിനിമയ്ക്ക് 'ലവ് രാത്രി' എന്ന് പേര് നല്കിയത് മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് 'ലവ് യാത്രി' എന്നാക്കിയെങ്കിലും സ്വീകാര്യമല്ലെന്ന നിലപാടുമായി ഹിന്ദുസംഘടന; സല്ലുവിന്റെ സഹോദരി ഭര്‍ത്താവ് നായകനാകുന്ന ചിത്രം വിവാദത്തിലേക്ക്.


🅾 ഡിസ് ലൈക്കുകളുടെ പൂരപ്പറമ്പാക്കി   മാറ്റി അഡാറ് ലവിലെ തട്ടുപൊളിപ്പന്‍ ഗാനമെത്തി; മാണിക്യമലരിന് ശേഷമെത്തിയ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് മണിക്കൂറിനകം ലഭിച്ചത് പതിനായിരത്തിലധികം ഡിസ്‌ലൈക്ക്'.


🅾 റെഡിയോ ജോക്കിയാകാന്‍ ശ്രമിക്കുന്ന വീട്ടമ്മയുടെ റോളില്‍ ജ്യോതിക; കോമഡി നിറഞ്ഞ കാട്രിന്‍ മൊഴിയുടെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബർ 18 ന്‌ ചിത്രം പ്രദർശനത്തിനെത്തും


🅾 അപ്പാനി ശരത്തിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി കോണ്ടസാ ട്രെയിലറെത്തി; ശരത് നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര് ഇറങ്ങി


🅾 ആരാധകര്‍ കാത്തിരിക്കുക, ഒടിയന്‍ മാണിക്യന്‍ ട്രെയിലർ ഒക്ടോബര്‍ 11ന് എത്തുമെന്ന് സംവുധായകൻ ശ്രീകുമാർ മെനോൻ . മഞ്ജു വാര്യർ നായികയായ ചിത്രത്തിൽ വില്ലൻ രാവുണ്ണിയായി എത്തുന്നത്‌ നടൻ പ്രകാശ്‌ രാജ്‌ ആണ്‌


🅾 ഒമര്‍ ലുലുവിന്റെ അപേക്ഷ; പ്രിയയോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്ന അഡാര്‍ ലൗ സംവിധായകന്‍; ഒരുപാടുപേരുടെ കഷ്ടപ്പാടാണ് സിനിമയെന്നും സംവിധായകന്‍; ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് ഡിസ് ലൈക്കുകളുടെ പൂരം.


🅾 മുഖാമുഖം മോദി; ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല ക്ഷമയുള്ള കേള്‍വിക്കാരനായിരുന്നു മോദി; 'മോഹന്‍ലാല്‍ ജി' എന്നു വിളിച്ച്‌ എന്നെ കെട്ടിപിടിച്ച്‌ മൂന്ന് തവണ അദ്ദേഹം എന്റെ തോളില്‍ തട്ടി; നമുക്കിടയില്‍ രാഷ്ട്രീയം ഒരു ചര്‍ച്ചയായില്ല! നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച വികാരഭരിതമായി ബ്ലോഗില്‍ വിവരിച്ച്‌ മോഹന്‍ലാല്‍.
Previous Post Next Post
3/TECH/col-right