Trending

മിനിമം ചാര്‍ജ് പത്ത് രൂപയാക്കണം; സ്വകാര്യ ബസ്സുടമകള്‍

കോഴിക്കോട്: മിനിമം ചാര്‍ജ് പത്ത് രൂപയാക്കണം എന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ രംഗത്ത്. പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് നിരക്ക് വര്‍ദ്ധനവ് പ്രതിസന്ധിയിലേയ്ക്ക് എത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല .



ബസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരത്തിലേക്ക് നീങ്ങുകയാണെന്ന് ബസുടമകള്‍ അറിയിച്ചു. ഇന്ധന വിലവര്‍ധനവിന്‍റെ പശ്ചാത്തലത്തിലാണ് മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യം ബസുടമകള്‍ ഉന്നയിക്കുന്നത്.

ഒറ്റയടിക്ക് ബസ് ചാര്‍ജ് വര്‍ധനവിനെ പറ്റി ആവശ്യം ഉന്നയിക്കാതെ ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കുക, നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും ഉയര്‍ത്തുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായുമായും ചര്‍ച്ച നടത്തും.തീരുമാനമായില്ലെങ്കില്‍ മാത്രമേ സമരരംഗത്തിറങ്ങു എന്നാണ് ബസുടമകളുടെ തീരുമാനം.  
Previous Post Next Post
3/TECH/col-right