പ്രഭാത വാർത്തകൾ 2018 സെപ്റ്റംബർ 06, വ്യാഴം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 6 September 2018

പ്രഭാത വാർത്തകൾ 2018 സെപ്റ്റംബർ 06, വ്യാഴം കേരള വാർത്തകൾ  

🅾 പി.കെ.ശശിക്കെതിരായ പീഡനപരാതി: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; അന്വേഷണം തുടങ്ങിയതായി രേഖ ശര്‍മ്മ; ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ കുറ്റമെന്നും കമ്മീഷന്‍ അദ്ധ്യക്ഷ; സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ച്‌ സംസ്ഥാന വനിത കമ്മീഷന്‍; നോക്കുകുത്തിയായി മാറിയ കമ്മീഷനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസും ബിജെപിയും; ഷൊര്‍ണൂര്‍ എംഎല്‍എക്കെതിരെയായ പരാതിയില്‍ രാഷ്ട്രീയപ്പോരു കടുക്കുന്നു.


🅾 ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീ പിടിച്ച്‌ രോഗി മരിച്ചു; അപകടം ഓക്‌സിജന്‍ സിലണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന്; മരിച്ചത് ചമ്പക്കുളം  സ്വദേശി മോഹനന്‍ നായര്‍; സമീപത്തെ കടയ്ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും തീ പിടിച്ചു; പൊള്ളലേറ്റ നഴ്‌സ് സെയ്ഫുദ്ദീന്‍ ഗുരുതരാവസ്ഥയില്‍.


🅾 കെഎസ്‌ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം; ഇന്ധനം വാങ്ങുക മുന്‍കാലങ്ങളിലെ പോലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന്; മഹാപ്രളയത്തിലെ നാശ നഷ്ടങ്ങള്‍ക്ക് സഹായമെത്തിയില്ല; പ്രളയക്കെടുതിയില്‍ ബസുകള്‍ വിട്ടുനല്‍കിയതിന്റെ തുകയും നല്‍കാതെ സര്‍ക്കാര്‍; ജനങ്ങളെ പെരുവഴിയിലാക്കാതെ മുന്നോട്ട് പോകാനുറച്ച്‌ തച്ചങ്കരി.


🅾 മോഹന്‍ലാല്‍ അങ്ങനെയാരു മണ്ടത്തരം കാണിക്കില്ല; രമേശ് ചെന്നിത്തല. ലാൽ തിരുവനന്തപുരത്ത്‌ ബി ജെ പി സ്ഥാനാർത്ഥിയാകും എന്ന വാർത്തയോട്‌ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല


🅾 വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; സ്‌കൂള്‍ബസ് ക്ലീനര്‍ അറസ്റ്റില്‍; രോക്ഷാകുലരായ നാട്ടുകാര്‍ സ്‌കൂള്‍ ബസ് അടിച്ചുതകര്‍ത്തു. ബത്തേരി മണിച്ചിറ കരിക്കുംപുറം റഷീദ്‌ (29) ആണ്‌ പിടിയിൽ ആയത്‌. പോക്സൊ പ്രകാരം കേസ്‌ എടുത്തു


🅾 മഹാപ്രളയത്തില്‍ കേരളത്തിന് സഹായവര്‍ഷം തുടരുന്നു; സിപിഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി നല്‍കിയത് 1.10 കോടി; ബിവ്‌റേജസ് കോര്‍പ്പറേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 5 കോടിയുടെ സംഭാവന.


🅾 തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല; കണ്ണൂരില്‍ പെട്രോള്‍ പമ്പ്‌ -പാചകവാതക തൊഴിലാളികള്‍ സമരത്തിലേക്ക്; സമരമുഖത്ത് സിഐ.ടി.യു അടക്കമുള്ള സംഘടനകളും.


🅾 രോഗം ബാധിച്ചവര്‍ക്കൊന്നും ഇവിടെ അഡ്‌മിഷന്‍ തരാന്‍ പറ്റില്ല; മറ്റെവിടെയെങ്കിലും പോകൂ എന്ന് ആക്ഷേപിച്ച്‌ ഇറക്കി വിട്ടു; ഹീമോ ഫീലിയ ബാധിച്ച വിദ്യാര്‍ത്ഥിക്ക് അഡ്‌മിഷന്‍ നല്‍കാതെ അപമാനിച്ചയച്ച പ്രിന്‍സിപ്പാളിനെതിരെ വ്യാപക പ്രതിഷേധം; കരുനാഗപ്പള്ളി എസ്.എന്‍.ഡി.പി യൂണിയന്റെ നിയന്ത്രണത്തിലുള്ള എസ്.എന്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ചിനൊരുങ്ങി വിദ്യാര്‍ത്ഥി സംഘടനകള്‍.


🅾 പരുമല  പമ്പ ദേവസ്വം ബോര്‍ഡ് കോളജില്‍ എസ്‌എഫ്‌ഐയുടെ അഴിഞ്ഞാട്ടം; കോളജ് അടിച്ചു തകര്‍ത്തു; ഗാന്ധി പ്രതിമയുടെ ശിരസില്‍ സിമെന്റ് കട്ട വച്ച്‌ അപമാനിച്ചു; പ്രതികളെ പിടികൂടാതെ പൊലീസ്.


🅾 കെവിന്‍ വധത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി; നാല് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം; തള്ളിയതുകൊലപാതകത്തില്‍ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി നീനുവിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി.


🅾 എലിപ്പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി; പനിയില്‍ സംസ്ഥാനത്ത്  ഇന്നലെ മരണം രണ്ട്; 75 ലക്ഷം ഗുളികകള്‍ വിതരണം ചെയ്‌തെന്നും ജാഗ്രത തുടരുമെന്നും കെകെ ശൈലജ.


🅾 പത്തനംതിട്ട കോഴഞ്ചേരി പാലത്തിന്റെ അടിത്തറയില്‍ വിള്ളല്‍ കണ്ടെത്തി; കുടൂതല്‍ പരിശോധനയ്ക്ക് എഞ്ചിനിയറിങ് വിഭാഗം; വിള്ളല്‍ കണ്ടെത്തിയത് പ്രളയത്തിന് പിന്നാലെ.


🅾 മോഹന്‍ലാലിനെ ബിജെപിയിലേക്ക് ക്ഷണിച്ച്‌ പി.എസ് ശ്രീധരന്‍പിള്ള; 'തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യും; ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ അഭിപ്രായം തുറന്നുപറഞ്ഞിട്ടില്ല'.


🅾 ജോലിക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂവിന് എത്തിയവരോട് ഒരുമാസത്തെ കോഴ്‌സിന് വേണ്ടി വിളിപ്പിച്ചതെന്ന് പറഞ്ഞതോടെ സംശയം ഉയര്‍ന്നു; വ്യാജവാഗ്ദാനം നല്‍കിയത് കണ്ണൂരടക്കമുള്ള എയര്‍പോര്‍ട്ടുകളിലേക്ക്; കൊല്ലം സ്വദേശി വിശാഖ്‌ (28)  കണ്ണൂരില്‍ പിടിയില്‍


🅾 പി.കെ.ശശിക്കെതിരെ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടിയല്ല പൊലീസാണ്; ശശിയുടെ കാര്യത്തില്‍ പിണറായിക്കും സര്‍ക്കാരിനും ഇരട്ടത്താപ്പെന്നും രമേശ് ചെന്നിത്തല.


🅾 വിദ്യാഭ്യാസ മേഖല കുതിക്കുമ്പോൾ  ഗുരുവിനെ മറക്കരുത്; ഒരു ഗൂഗിളും അദ്ധ്യാപകന് പകരമാവില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു; അദ്ധ്യാപക ദിനത്തില്‍ പുരസ്‌കാര നിറവില്‍ മലയാളികളും.


🅾 സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി.


🅾 എലിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രിക്ക്  അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം.പകർച്ച വ്യാധികൾക്കെതിരെ മുൻകരുതൽ എടുക്കണമെന്നും മുഖ്യൻ ഫേസ്ബുക്‌ പോസ്റ്റിൽ.


🅾 വനിതാ കമ്മീഷന്‍ നോക്കുകുത്തിയാകുന്നു; പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണമെന്ന് വി മുരളീധരന്‍.


🅾 സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന് പ്രതിപക്ഷ നേതാവ്; ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചുവെന്നും ചെന്നിത്തല.


🅾 സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നത് യുവതലമുറയോട് കാണിക്കുന്ന അനീതിയാണ്: വിഎം സുധീരന്‍.


🅾 പികെ ശശിക്കെതിരായ പീഡന പരാതി; കാര്യങ്ങള്‍ ശരിയായി പഠിച്ച്‌ കൈകാര്യം ചെയ്യുമെന്ന് വിഎസ് അച്യുതാനന്ദന്‍.


🅾 നിങ്ങളുടെ മക്കള്‍ക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണമെന്ന ചോദ്യം ഒത്തുതീര്‍പ്പ് ശ്രമങ്ങളെ തകര്‍ത്തു; ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ സിപിഎം എംഎല്‍എയുടെ പീഡന വാര്‍ത്ത ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു; പെണ്‍കുട്ടി ദേശീയ വനിതാ കമ്മീഷന് മൊഴി കൊടുത്താല്‍ കാര്യങ്ങള്‍ കൈവിടും; ഏത് വിധേനയും പ്രശ്‌നം തീര്‍ക്കാര്‍ ഓടി നടന്ന് സിപിഎം നേതാക്കള്‍; ഇമേജ് തകര്‍ന്ന ക്ഷീണത്തില്‍ വൃന്ദാകാരാട്ട്; ഷൊര്‍ണ്ണൂര്‍ എംഎല്‍എയുടെ പീഡനത്തില്‍ ഇരുട്ടില്‍ത്തപ്പി സിപിഎം.


🅾 സംഗീതം ഉപേക്ഷിക്കണമെന്ന് ശഠിച്ചപ്പോള്‍ കല്ല്യാണമേ വേണ്ടെന്ന് വയ്ക്കാനുള്ള വൈക്കം വിജയലക്ഷ്മിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു; അന്ധയായ ചലച്ചിത്ര പിന്നണി ഗായികയ്ക്ക് ജീവിതം നല്‍കി സംഗീത പ്രേമിയായ മിമിക്രി ആര്‍ട്ടിസ്റ്റ് അനൂപ്; സംഗീതജ്ഞയും പിന്നണി ഗായികയുമായി വിജയലക്ഷ്മിയുടെ മിന്നുകെട്ട് ഒക്ടോബര്‍ 22ന്.


🅾 സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌ നിർബന്ധമായി നൽകണം എന്ന നിലപാടിൽ നിന്ന് സർക്കാർ പിൻമാറുന്നു നിയമ തടസവും അനൗചിത്യവും മൂലം ആണിത്‌


🅾 കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനം ; തീരുമാനം അടുത്ത ആഴ്ച്ച കേന്ദ്രം തീരുമാനിക്കും


🅾 വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ മദ്രസ അധ്യാപകൻ മുഹമ്മദ്‌ ഷിയാഖ്‌ ജൗഹരി (36) അറസ്റ്റിൽ കായംകുളം പുത്തൻ തെരുവ്‌ മദ്രസയിൽ ആണ്‌ സംഭവം


🅾 പ്രളയം ; സാംസംഗ്‌ കമ്പനി 4000 ബെഡ്‌ ഷീറ്റുകൾ നൽകും.


🅾 മംഗളൂരിൽ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ്‌ ഉണ്ണി കൊല്ലപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നു.


  ദേശീയ വാർത്തകൾ  

🅾 ഡൽഹിയെ നിശ്ചലമാക്കി ഇന്നലെ രാംലീല മൈതാനം മുതൽ പാർലമന്റ്‌ സ്ട്രീറ്റ്‌ വരെ 3 ലക്ഷം കർഷകർ പങ്കെടുത്ത പ്രക്ഷോഭം നടന്നു കേരളത്തിൽ നിന്ന് 10000 ഓളം പേർ പങ്കെടുത്തു.  ഇതിന്‌ തുടർച്ചയായി നവംബറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്ക്‌ ദി ഐ ടി യു ലോംഗ്‌ മാർച്ച്‌ പ്രഖ്യാപിച്ചു.


🅾 രൂപയുടെ മൂല്യം ഇന്നലെ ഒരു ഡോളറിന്‌ 71. 97 എന്ന റെക്കോർഡിൽ എത്തി . പ്രവാസികൾ ഇന്ത്യയിലേക്ക്‌ പണം അയക്കുന്നത്‌ തുടരുകയാണ്‌ . ഗൾഫ്‌ കറൻസികൾക്ക്‌ മൂല്യം വർദ്ധിച്ചതോടെ ആണിത്‌.


🅾 തിരഞ്ഞെടുപ്പ്‌ തന്ത്രങ്ങൾക്ക്‌ രൂപം നൽകാൻ ഇന്ന് ഡൽഹിയിൽ കോൺഗ്രസ്‌ ഉന്നതതല യോഗം. പ്രക്ഷോഭ പരിപാടികൾക് രൂപം നൽകും


🅾 സംസ്ഥാനത്തെ മന്ത്രിമാര്‍ സഹായം ചോദിക്കേണ്ടത് വാര്‍ത്താ സമ്മേളനം നടത്തിയല്ല; മഹാപ്രളയത്തില്‍ കേരളത്തിന് എല്ലാ സഹായവും ചെയ്യാന്‍ കേന്ദ്രം തയ്യാര്‍; രേഖാമൂലം സമര്‍പ്പിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി; രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നില്‍ അന്താരാഷ്ട്ര കാരണങ്ങളെന്നും കേന്ദ്ര ധനമന്ത്രി.


🅾 'രാജ്യത്ത്  സമ്പദ്‌ വ്യവസ്ഥ കൂപ്പ്കുത്തുന്നതിന് കോണ്‍ഗ്രസിനെ പഴിക്കുന്നത് എന്തിന്'; രാജ്യം ഭരിക്കുന്നത് താനാണെന്ന് മോദി മറക്കുകയാണ്; ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ ശിവസേന മുഖ പത്രം സാമ്‌ന.


🅾 മണിപ്പൂരിൽ ആസാം റൈഫിള്‍സ് ചെക്ക്‌പോസ്റ്റിനു നേരെ ഭീകരാക്രമണം! സുരക്ഷാസേനയെ വിന്യസിച്ചു.


🅾 ടാറ്റ നെക്‌സോണ്‍ നിയോണ്‍ എഡിഷന്‍ ഉടന്‍ പുറത്തിറക്കും.


🅾 ഇവിടെ പകയോ വെറുപ്പോ ഇല്ല, മാനസരോവര്‍ യാത്രയിലെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ രാഹുല്‍ ഗാന്ധി.


🅾 റാഫേല്‍ അത്ഭുതപൂര്‍വമായ യുദ്ധമികവ് നല്‍കുമെന്ന് വ്യോമസേന.


🅾 5000എംഎഎച്ച്‌ ബാറ്ററിയും ആറ് ജിബി റാമും; മോട്ടോറോളയുടെ പി30 നോട്ട് പുറത്തിറങ്ങി. വില 23000 രൂപ


🅾 രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും മോദിയെ വിമര്‍ശിച്ചും ട്വീറ്റ്; തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി ബിജെപി നേതാവ് തരുണ്‍ വിജയ്.


🅾 അധികാരത്തില്‍ എത്തിയാല്‍ എല്ലാ പഞ്ചായത്തുകളിലും ഗോശാലകള്‍ നിര്‍മിച്ചു നല്‍കും;മധ്യപ്രദേശ്‌ കോൺഗ്രസ്‌ അദ്യക്ഷൻ കമൽനാഥ്‌.  മധ്യപ്രദേശില്‍ പശുരാഷ്ട്രീയം ഏറ്റെടുത്ത് കോണ്‍ഗ്രസും.


  അന്താരാഷ്ട്ര വാർത്തകൾ  

🅾 ഖത്തറിൽ ഇനി പ്രവാസികൾക്ക്‌ രാജ്യം വിടാൻ തൊഴിലുടമയിൽ നിന്ന് എക്സിറ്റ്‌ പെർമ്മിറ്റ്‌ ആവശ്യമില്ല . ഇത്‌ സംബന്ധിച്ച നിയമ ഭേദഗതിക്ക്‌ അമീർ അംഗീകാരം നൽകി.ഖത്തറിൽ വിദേശികൾക്ക്‌ സ്ഥിരം താമസ അനുമതി നൽകാനുള്ള്സ്‌ തീരുമാനത്തിനും അമീർ അംഗീകാരം നൽകി.


🅾 പുതിയ പാകിസ്ഥാൻ പ്രസിഡണ്ട്‌ ആരിഫ്‌ ആൽവി യുടെ പിതാവ്‌ പണ്ട്‌ നെഹ്‌റുവിന്റെ ദന്ത ഡോക്ടർ ആയിരുന്നു എന്ന് റിപ്പോർട്ട്‌. പിന്നീട്‌ അവർ പാകിസ്ഥാനിലേക്ക്‌ കുടിയേറുകയായിരുന്നു.


🅾 ജപ്പാനില്‍ ജെബി കൊടുങ്കാറ്റിൽ  മരിച്ചവരുടെ എണ്ണം 10 ആയി;നിരവധി പേര്‍ക്ക് പരുക്ക്‌


🅾 വിമാനത്തില്‍ നല്‍കിയ ഭക്ഷണം മൂലം രോഗം ബാധിച്ചു; നൂറോളം യാത്രക്കാര്‍ക്ക് ന്യൂയോര്‍ക്കില്‍ ഇറങ്ങും മുമ്പ്‌ കടുത്ത പനി; ജോണ്‍ എഫ്.കെന്നഡി വിമാനത്താവളത്തില്‍ ദുബായില്‍ നിന്നും 500 യാത്രക്കാരുമായി ഇറങ്ങിയ എമിറേറ്റ്‌സ് വിമാനം തടഞ്ഞിട്ട് അധികൃതര്‍; നാണക്കേട് കൊണ്ട് തലതാഴ്‌ത്തി ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ  എമിറേറ്റ്‌സ്; കാത്തിരിക്കുന്നത് കനത്ത പിഴയും നഷ്ടപരിഹാരവും.


  കായിക വാർത്തകൾ  


🅾 യുവേഫ നേഷൻസ്‌ കപ്പിൽ ഇന്ന് ജർമ്മനി - ഫ്രാൻസ്‌ മൽസരം രാത്രി 12.15 മുതൽ സോണി ടെണ്ണിൽ തൽസമയം കാണാം.


🅾 പോർച്ചുഗൽ- ക്രൊയേഷ്യ സൗഹൃദ മൽസരവും ഇന്ന് നടക്കും.


🅾 ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ എ ഇന്ത്യ എ യെ 98 റൺസ്‌ ജയം.


🅾 ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോഴും നാട്ടിലെ പുലികള്‍ മാത്രമോ? ഏഷ്യക്ക് പുറത്തെ മോശം പര്യടനത്തിന് പിന്നാലെ പരിശീലകര്‍ക്ക് നേരെ കടുത്ത വിമര്‍ശനം; വിദേശ പര്യടനത്തില്‍ ബാറ്റിങ് കണ്‍സല്‍ട്ടന്റായ രാഹുല്‍ ദ്രാവിഡിനെ ഒഴിവാക്കിയതിന് പിന്നില്‍ രവി ശാസ്ത്രിയോ; ദ്രാവിഡിനും സഹീര്‍ ഖാനും പകരം ബംഗാറും ഭരത് അരുണും എത്തിയത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്ന് സൗരവ് ഗാംഗുലി.


🅾 സാഫ് കപ്പില്‍ ഇന്ത്യക്ക് വിജയതുടക്കം; അയല്‍ക്കാരായ ശ്രീലങ്കയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; മലയാളി താരം ആഷിഖ് ഗോള്‍ നേടി; നിലവിലെ ചാമ്ബ്യന്മാര്‍ കളത്തിലിറക്കിയത് യുവ നിരയെ.


🅾 ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ രുദ്ര പ്രതാപ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു.

No comments:

Post a Comment

Post Bottom Ad

Nature