Trending

എസ് വൈ.എസ്: ഈദ് സോഷ്യൽ സൗഹൃദ സംഗമം


കോഴിക്കോട്: പശു രാഷ്ട്രീയത്തിലും കാമ്പസ് കൊലപാതകത്തിലും കിടന്ന് മതത്തിന്റെ ലേബലിൽ വിദ്വേഷം വളരുമ്പോൾ മാനവിക സൗഹൃദത്തെ ശക്തിപ്പെടുത്തുന്നതിന് സുന്നി യുവജനസംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളോടനുബന്ധിച്ച് ഈദ് സോഷ്യൽ ആഗസ്റ്റ് 23 ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊടുവള്ളി കമ്മ്യൂണിറ്റി ഹാളിൽ നടത്താൻ സി.എച്ച്.മഹ്മൂദ് സഅദിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

മത രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും. ബലിപെരുന്നാളും ഓണവും ഒന്നിച്ചെത്തുന്ന പ്രത്യേകതയിൽ ഇ തോടനുബന്ധിച്ച് മുഴുവൻ ശാഖകളിലും ഈദ് സോഷ്യൽ - സൗഹൃദ സംഗമങ്ങൾ -നടത്തും. ജില്ലയിലെ വിവിധ ഈദ് സോഷ്യലുകൾ കോ-ഓഡിനേറ്റ് ചെയ്യുന്നതിന് അബ്ദുല്ലത്തീഫ് മാസ്റ്റർ കുട്ടമ്പൂർ ചെയർമാനും ബാവ ജീറാനി കളരാന്തിരി കൺവീനറുമായി സമിതി രൂപീകരിച്ചു.പഞ്ചായത്ത്,മണ്ഡലം അദാലത്ത് മീറ്റുകൾ ഓഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് കൊടുവള്ളിയിലും ഉച്ചക്ക് രണ്ട് മണിക്ക് തിരുവള്ളൂരിലും നടക്കും.  
Previous Post Next Post
3/TECH/col-right