കൽപ്പറ്റ:ഇന്നലെ രാവിലെ വെള്ളാരം കുന്നിൽ മണ്ണിനടിയിൽപ്പെട്ട യുവാവിനെ 24 മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മേപ്പാടി സ്വദേശി വാറക്കോടൻ ഷൗക്കത്തലി (30 )യെയാണ് ഉച്ചക്ക് 12.15. ഓടെ രക്ഷപ്പെടുത്തിയത്. മണ്ണിനടിയിൽ കിടന്ന ശരീരം മരവിച്ച ഇദ്ദേഹം മരിച്ചെന്നാണ് രക്ഷാപ്രവർത്തകർ ആദ്യം കരുതിയത്. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ജീവന്റെ തുടിപ്പറിഞ്ഞത്.പിന്നീട് മരണം സ്ഥിരീകരിച്ചു. സമീപത്ത് ഗുജ്റി നടത്തി വരികയായിരുന്നു ഷൗക്കത്ത്.
Tags:
KERALA