ജിദ്ദ: ഇന്ന്(11-08-2018 ശനി) സന്ധൃക്ക് ദുല്‍ഹജജ് മാസപ്പിറവി സൗദിയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ കണ്ടതായി സൗദി അറേബൃ സ്ഥിരീകരിച്ചു. ഇത് പ്രകാരം നാളെ (ആഗസ്ത് 12) ഹജജ് മാസമായ ദുല്‍ഹജജ് ഒന്ന് ആയിരിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു.വിശുദ്ധ ഹജജ് കര്‍മ്മത്തിന്റെ പരമപ്രധാന ചടങ്ങായ അറഫ സംഗമം ആഗസ്ത് 20 തിങ്കളാഴ്ചയും,ആഗസ്ത് 21 ചൊവ്വാഴ്ച എന്ന ബലി പെരുന്നാളുമായിരിക്കുമെന്നും സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു.
സൗദിയിലെ എല്ലാ മുസ്‌ലിം മതവിശ്വാസികളോടും ഇന്ന്(11-08-2018 ശനി) സന്ധൃക്ക് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോര്‍ട്ട് കഴിഞ്ഞ ദിവസം അഭൃര്‍ത്ഥിച്ചിരുന്നു. നഗ്‌ന നേത്രങ്ങള്‍കൊണ്ടോ ബൈനോക്കുലര്‍കൊണ്ടോ മാസപ്പിറവി നിരീക്ഷിക്കാവുന്നതാണെന്നും അറിയിച്ചിരുന്നു. മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതിയിലോ മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളെയോ വിവരം അറിയിക്കണമെന്നും അറിയിച്ചിരുന്നു.

Tags:
INTERNATIONAL