Trending

പാലക്കാട്:തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്


പാലക്കാട്: നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.

കെട്ടിടം പൂര്‍ണമായും നിലംപൊത്തിയ നിലയിലാണ്.

ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏഴു പേരെ പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്

കെട്ടിടത്തിനുള്ളില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യം വ്യക്തമല്ല. പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്.

ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച കെട്ടിടമാണ് നിശ്ശേഷം തകര്‍ന്നത്. താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലില്‍ അറ്റ കുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടം. തൂണ്‍ മാറ്റിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

Previous Post Next Post
3/TECH/col-right