Trending

വയനാട്ടിലെ കൂടപ്പിറപ്പുകൾ ദുരിതക്കയത്തിലാണ്

നമ്മുടെ പ്രാർത്ഥനകൾക്കൊപ്പം പദാർത്ഥങ്ങളും അവർക്കാവശ്യമാണ്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന മഹനീയമായ കൂട്ടായ്മയുടെ ആദർശം മുറുകെ പിടിച്ച് കൊണ്ട് കൊയിലാണ്ടിയിലെ ബഹുജനങ്ങൾ, വയനാട്ടിലെ മഴക്കാല ദുരിതത്തിൽ സർവ്വവും വെള്ളത്തിനടിയിലായ നിസ്സഹായരായ പതിനായിരങ്ങളെ സഹായിക്കുവാൻ ഇറങ്ങുകയാണ്.

നമ്മുടെ സഹജീവികൾക്ക് നൽകാവുന്ന; അവർക്ക് മാന്യമായി ഉപയോഗിക്കാവുന്ന വസ്ത്രങ്ങൾ, പുതപ്പ്, പലവ്യഞ്ജന സാധനങ്ങൾ, കുട്ടികൾക്കുള്ള നോട്ട് ബുക്ക്, ബാഗ്, പേന, പെൻസിൽ, തുടങ്ങി സർവ്വതും ഒറ്റയടിക്ക് നഷ്ടപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആവശ്യമായതെല്ലാം അവർക്കിന്ന് അത്യാവശ്യമാണ്.

ബഹു: വയനാട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകൾക്ക് ആരംഭിച്ചിട്ടുണ്ട്. നാം സമാഹരിക്കുന്ന വിഭവങ്ങൾ അത്തരം ക്യാമ്പുകളിൽ എത്തിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

സഹായിക്കുവാൻ ഉദ്ദേശിക്കുന്നവർ  9446 645 905 എന്ന നമ്പറിൽ  ശ്രീ. ശംസുദ്ധീനെ വിളിക്കുക. നിങ്ങളുടെ അടുത്ത് വന്ന് സാധനങ്ങൾ ശേഖരിക്കുന്നതായിരിക്കും. ഈ ഉദ്യമത്തിൽ സന്നദ്ധ പ്രവർത്തനം നൽകുവാൻ തയ്യാറുള്ള വ്യക്തികൾ, വാണിജ്യ - ധർമ സ്ഥാപനങ്ങൾ , സ്കൂളുകൾ, കോളേജുകൾ എന്നിവർ 94 95 81 91 52 എന്ന നമ്പറിൽ വിളിക്കുക.

പണം ആരിൽ നിന്നും സ്വീകരിക്കുന്നതല്ല.
പണം നൽകണമെന്നാഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.

ജോയിന്റ് ഏക്ഷൻ ഫോർ നാഷൻ - ജാൻ ട്രസ്റ്റ്,
 കൊയിലാണ്ടി , കോഴിക്കോട്.
facebook.com/jantrusts
www.jantrust.in
infojantrust@gmail.com
Previous Post Next Post
3/TECH/col-right