താങ്കള്‍ക്കോ താങ്കളുടെ പരിചയത്തിലോ 8ാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുണ്ടോ...? എങ്കില്‍
ടാലന്റ് ട്രീ പ്രോഗ്രാമിനെ കുറിച്ച് അറിയാതെ പോകരുത്...
ടാലന്റ് ട്രീ പ്രോഗ്രാം.... എന്ത്...?
ഓരോ പ്രദേശത്തെയും മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനത്തിലൂടെ അവരുടെ പ്രതിഭക്കനുയോജ്യമായ ഉന്നതങ്ങളിലേക്ക് നയിക്കുന്ന ദീര്‍ഘകാല പദ്ധതി...
പുതിയ കാല്‍വെപ്പുമായി സിജി...
CIGI (Center for Information and Guidance India) രൂപകല്‍പന ചെയ്ത പദ്ധതി എളേറ്റില്‍ വട്ടോളിയില്‍ സന്നദ്ധ സംഘടനയായ esco (educational social & cultural organisation) യുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്...
ടാലന്റ് ട്രീ ലക്ഷ്യമെന്ത്...?
8ാം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളുടെ അഭിരുചികളും താല്‍പര്യങ്ങളും കണ്ടെത്തി ദീര്‍ഘകാല പരിശീലനത്തിലുടെ വിവിധ സ്കോളര്‍ഷിപ്, ടാലന്റ് സെര്‍ച്ച് പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നു.
തുടര്‍ വര്‍ഷങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കുന്നു.
പഠനം പൂര്‍ത്തിയാക്കുന്നതോടെ തൊഴില്‍ റിക്രൂട്മെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനും സിവില്‍ സര്‍വീസ് ഉള്‍പെടെയുള്ള മത്സരപീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
പ്രവേശനം ആര്‍ക്ക്...?
8ാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം...
പ്രവേശനം എങ്ങിനെ...?
2018 ഓഗസ്റ്റ് 19 ഞായറാഴ്ച്ച കാലത്ത് 10.00 മണിക്ക് എളേറ്റില്‍ മാളിയേക്കല്‍ ഷോപ്പിംഗ് കോംപ്ലക്സിലുള്ള ഫോക്കസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പ്രവേശന പരീക്ഷയിലൂടെ...
ക്ലാസ്സുകള്‍ എപ്പോള്‍... എവിടെ...?
ഒന്നാം ഘട്ടത്തില്‍ എല്ലാ മാസവും രണ്ടാം ശനി തൊട്ടടുത്ത ഞായര്‍ എന്നീ രണ്ട് ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 4.30 വരെ ഫോക്കസ് ഫോക്കസ് ഓഡിറ്റോറിയത്തില്‍...
കുട്ടിയുടെ ശോഭനമായ ഭാവി സ്വപ്നം കാണുന്ന താങ്കള്‍ ഈ അവസരം നഷ്ടപ്പെടുത്തില്ലെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും
8589 899 769
ജന. സെക്രടറി
എസ്കോ എളേറ്റില്‍
Tags:
ELETTIL NEWS