Trending

ELETTIL ONLINE:News Update (17.08.18)

🔊 കോഴിക്കോട്  പോകേണ്ടവർക്ക് ബാലുശ്ശേരി, അത്തോളി, ബൈപ്പാസ് വഴി പോകാം



🔊 ബാലുശ്ശേരി - കോഴിക്കോട് റൂട്ടിൽ തടമ്പാട്ടുതാഴം, കക്കോടി ഭാഗങ്ങളിൽ  വെള്ളം കെട്ടി നിൽക്കുന്നതിനാൽ ആ വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്

🔊 താമരശ്ശേരി കോഴിക്കോട് റൂട്ടിൽ വെള്ളിമാട് കുന്നിലും മൂഴിക്കലിന് ഇടയിലും വെള്ളം കെട്ടി നിൽക്കുന്നു, പടനിലത്ത് വെള്ളം വലിഞ്ഞു(ചെറിയ വാഹനങ്ങൾ ശ്രദ്ധിക്കുക)

🔊 കോഴിക്കോട് കെ എസ് ആർ ടി സി യിൽ നിന്നും മൈസൂർ, കണ്ണൂർ, സുൽത്താൻ ബത്തേരി, മലപ്പുറം ബസ്സുകൾ ഓടിത്തുടങ്ങി

🔊 കാഞ്ഞിക്കാവ് അരുംമ്പമലയിൽ നിന്ന് വൻ ഉച്ചത്തിൽ ശബ്ദങ്ങൾ ഉണ്ടായതിനാൽ അപകട സാധ്യത കണക്കിലെടുത്ത്‌ ആളുകളെ മാറ്റുന്നു.
ദുരിതാശ്വാസ ക്യാമ്പ് കാഞ്ഞിക്കാവ് ALP സ്കൂളിൽ തുടങ്ങിയിട്ടുണ്ട്.

🔊 കക്കയം ഡാമിന്റെ ഷട്ടറുകൾ രണ്ടടിയായി ഉയർത്തുമെന്ന് കെ എസ് ഇ ബി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.

🔊 എറണാകുളം ജില്ലയിൽ മഴക്ക് അല്പം ശമനം.നിരവധി ആളുകൾ പല സ്ഥലങ്ങളിൽ കുടുങ്ങി രക്ഷാ പ്രവർത്തകരെ കാത്തിരിക്കുന്നു.വിവിധ സേനകളും,നാട്ടുകാരും ഒരുമിച്ചുള്ള രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.

🔊 ഇടുക്കി മഴ അല്പം കുറയുന്നു. ചെറുതോണിയിൽ 33 മാധ്യമ പ്രവർത്തകർ കുടുങ്ങിക്കിടക്കുന്നു.റോഡുകൾ വഴി പുറത്തെത്താനാവാത്ത സ്ഥിതി.

🔊 പത്തനംതിട്ട പന്തളത്തു ജലനിരപ്പ് കൂടുന്നു.കൂടുതൽ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന്.

🔊 പ്രളയം മൂലം ഇന്ന് 18 മരണം.ഇതുവരെ മൊത്തം 176 ആളുകൾ മരണപ്പെട്ടു.

🔊 ആർമിയുടെ 4 ETF ടീം ഇന്നെത്തും.

🔊 നാളെ മുതൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

🔊 മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കും; മേല്‍നോട്ട സമിതിയുടെ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം; അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാനമെന്ന് നിലപാട് എടുത്ത് കേന്ദ്രസര്‍ക്കാര്‍; തമ്മിലടിക്കേണ്ട സമയമല്ലിതെന്ന് തമിഴ്‌നാടിനെ ഓര്‍മ്മിപ്പിച്ച്‌ സുപ്രീംകോടതി; മുല്ലപ്പെരിയാറില്‍ ഒടുവില്‍ കേരളത്തിന് ആശ്വാസമെത്തുന്നു; പെരിയാര്‍ തീരത്തെ കണ്ണുനീര്‍ പരമോന്നത നീതി പീഠം തിരിച്ചറിയുന്നു.

🔊 സന്നദ്ധ പ്രവർത്തകരുടെ ഇടപെടലിൽ ദുരിതാശ്വസ ക്യാംപുകൾ സുസജ്ജം.

🔊 മലപ്പുറം ജില്ലയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട്.കോട്ടക്കലിൽ ലോറി അപകടം ഒരു മരണം.പലയിടത്തും മഴ തുടരുന്നു.

🔊 മൂന്നാർ പട്ടണം മഴവെള്ള പാച്ചിലിൽ താറുമാറായി.

🔊 തെക്കൻ ജില്ലകളിൽ ആളുകളെ ക്യാമ്പിലേക്ക് മാറ്റി കൊണ്ടിരിക്കുന്നു.
Previous Post Next Post
3/TECH/col-right