ELETTIL ONLINE NEWS NIGHT 29-08-2018
*കേരളീയം*
------------------------
🅾 *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നത് സര്‍ക്കാറിന് ആലോചിച്ചു കൂടേ.. എന്ന് ഹൈക്കോടതി. പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം; സ്വകാര്യ സംഘടനകള്‍ നല്‍കിയ തുക കൃത്യമായി വിനിയോഗിക്കണം; ദുരിതാശ്വാസ നിധി കൂടുതല്‍ സുതാര്യമാക്കാന്‍ നിര്‍ദ്ദേശവുമായി ഹൈക്കോടതി; പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് നല്‍കി സര്‍ക്കാരും*
🅾 *15 ദിവസത്തെ ഇടവേളയ്ക്ക് ശേഷം നെടുമ്പാശേരിയിൽ വിമാനമിറങ്ങി; ബംഗളൂരുവില്‍ നിന്ന് വിമാനമെത്തിയത് 2:05ന്; വിമാനത്താവളം അടച്ചിട്ടതില്‍ സിയാലിന് നഷ്ടം 220 കോടി.*
🅾 *പ്രവേശനത്തില്‍ ക്രമക്കേട് നടത്തിയ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് ഒരു കോടി 20 ലക്ഷം പിഴ ശിക്ഷ വിധിച്ചു സുപ്രീംകോടതി; ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും 10 ലക്ഷം രൂപ വീതം സുപ്രീംകോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും നല്‍കാനും കോടതി നിര്‍ദ്ദേശം*
🅾 *ഓഖി ഫണ്ട് ചെലവഴിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി; ഫണ്ട് വകമാറ്റി ചെലവഴിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; പിണറായി ശ്രമിക്കുന്നത് എത്ര രൂപ ചെലവഴിച്ചു എന്ന് പറയാതെ പുകമറ സൃഷ്ടിച്ചു രക്ഷപെടാനുള്ള ശ്രമം; നാടിനുണ്ടായ ദുരന്തം രാഷ്ട്രീയവല്‍ക്കരിക്കന്‍ ശ്രമിക്കുന്നത് സിപിഎം; മുഖ്യമന്ത്രി പറയുന്ന മൊത്തം കണക്കനുസരിച്ച് പോലും 84.90 കോടി രൂപയേ ഓഖി ബാധിതര്‍ക്ക് ചിലവഴിച്ചിട്ടുള്ളൂ: മുന്‍ നിലപാടില്‍ ഉറച്ച് പിണറായി വിജയനോട് ചോദ്യങ്ങള്‍ അക്കമിട്ടു നിരത്തി പ്രതിപക്ഷ നേതാവ് ചെന്നിത്തല.*
🅾 *പ്രളയം ; സി.ബി.എസ്.ഇ-ഐ.സിഐ.സി പരീക്ഷകള്‍ മാറ്റിവെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്; ഉത്തരവ് പുറത്തിറക്കിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറി; മാറ്റിയ തീയതി പിന്നീട് അറിയിക്കും.*
🅾 *രാഹുല്‍ ഗാന്ധി വയനാട് യാത്ര റദ്ദാക്കി; യാത്ര ഒഴിവാക്കിയത് മോശം കാലാവസ്ഥയെ തുടര്‍ന്ന്; പകരം സന്ദര്‍ശിക്കുക ഇടുക്കി ചെറുതോണി; കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന സഹായം അപര്യാപ്തം; സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് പ്രഖ്യാപിച്ച സഹായം ഉടന്‍ നല്‍കണമെന്നും രാഹുല്‍ ഗാന്ധി.*
🅾 *ചെറുതോണി പാലം തകര്‍ന്നതോടെ ഇടുക്കി ചെറുതോണി ഡാമുകള്‍ക്ക് മുകളിലൂടെ വാഹനങ്ങളെ കടത്തിവിടാന്‍ തീരുമാനിച്ച് അധികൃതര്‍; തുടക്കം കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് മാത്രം; അപൂര്‍വ അവസരം മുതലെടുക്കാന്‍ നാനാഭാഗത്ത് നിന്നിം ആളുകളെത്തി തുടങ്ങി. ഇതിന് മുമ്പ് 1992 ൽ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ ഡാമിന് മുകളിലൂടെ ബസ് സർവ്വീസ് നടത്തിയിരുന്നു.*
🅾 *ഫ്രാങ്കോ മുളക്കലിനെതിരെ പരാതി കൊടുത്ത കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം; കന്യാസ്ത്രീ സഞ്ചരിച്ചിരിക്കാനിരുന്ന കാറിന്റെ ബ്രേക്ക് അഴിച്ച് വിടാന്‍ ഫ്രാങ്കോയുടെ അനുയായിയായ വൈദികന്റെ ബന്ധുവിന്റെ സമ്മര്‍ദ്ദം; എല്ലാം പൊട്ടിക്കരഞ്ഞു കൊണ്ട് തുറന്ന് പറഞ്ഞ് അസം സ്വദേശിയായ മഠത്തിലെ ജീവനക്കാരന്‍; പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു; ബലാത്സംഗത്തിന് ഇരായായ കന്യാസ്ത്രീക്ക് സംരക്ഷണം ഒരുക്കാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ബലാത്സംഗം ചെയ്ത മെത്രാനെ കാക്കാന്‍ ശ്രമിക്കുമ്പോൾ സംഭവിക്കുന്നത്.*
🅾 *ഞങ്ങളുപയോഗിക്കുന്ന ടൂവീലറിന്റെ ബ്രേക്ക് കളയാനും വാള്‍ട്യൂബ് ലൂസാക്കിയിടാനും നേരിട്ടും ഫോണിലും പിന്റുവിനെ നിര്‍ബന്ധിച്ചു; പല നമ്പറുകളിൽ വിളിച്ച് കോണ്‍വെന്റിലെ വിവരങ്ങള്‍ തിരക്കി; സഹോദരിയുടെ വീട്ടില്‍ ചെന്ന് ബിഷപ്പിന് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളെയും ആറ് പീറ കന്യാസ്ത്രീകളെയും വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തി; ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി കൊടുത്ത കന്യാസ്ത്രീയെ വധിക്കാനുള്ള ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.*
🅾 *'ഞാന്‍ വെല്ലുവിളിക്കുന്നു തോമസ് ഐസക്കിനെ...മൂന്നുലക്ഷം കോടിയുടെ കുറവ് റിസര്‍വ് ബാങ്കിലുണ്ടായില്ലെങ്കില്‍ വിനു പറയുന്ന പണിയെടുക്കാമെന്ന് കെ സുരേന്ദ്രന്റെ ഗീര്‍വാണം; ആ നാലുലക്ഷം കോടിരൂപ ധൈര്യമായി പ്രിന്റ് ചെയ്തോളാന്‍ ജെ ആര്‍ പത്മകുമാര്‍; നോട്ടുനിരോധനത്തിന് ശേഷം 99.3% ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ വ്യക്തമാക്കിയതോടെ ബിജെപി നേതാക്കളെ അടപടലം ട്രോളി സോഷ്യല്‍ മീഡിയ.*
🅾 *പ്രളയത്തില്‍ കാലടി സര്‍വകലാശാലയ്ക്ക് പത്ത് കോടിയുടെ നാശനഷ്ടം; ഭൂരിഭാഗം കെട്ടിടങ്ങളും വെള്ളത്തിനടിയിലായി; കമ്പ്യൂട്ടറുകളും പ്രിന്റിങ് പ്രസുള്‍പ്പടെ പൂര്‍ണമായും നശിച്ചു; പൂര്‍വ സ്ഥിതിയാക്കാന്‍ രണ്ടാഴ്ച സമയം വേണ്ടിവരുമെന്ന് വൈസ് ചാന്‍സിലര്‍.*
🅾 *കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകക്കു നേരെയും എനിക്ക് നേരിടേണ്ടി വന്നത്ര ഭരണകൂട ഭീകരത ഉണ്ടായിട്ടില്ല; ഇനിയും കുറ്റപത്രം സമര്‍പ്പിക്കാത്ത പല കേസുകളുമുണ്ട്; ജയിലുകള്‍ ഇപ്പോളും അടിമ-ഉടമ ബന്ധത്തില്‍ തന്നെ; പ്രവേശിക്കുമ്പോഴും പുറത്തു പോവുമ്പോഴും നഗ്നരാക്കി ദേഹ പരിശോധന ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നു; കേസ് നടത്താനോ ജാമ്യത്തില്‍ ഇറങ്ങാനോ കഴിയാതെ നൂറുകണക്കിന് തടവുകാര്‍; മവോയിസറ്റ് ഷൈന മനസു തുറക്കുന്നു.*
🅾 *കനത്ത മഴയ്ക്ക് പിന്നാലെ വയനാടിന്റെ ഘടന മാറുന്നു; ചാമാടത്തുപടിയില്‍ ഒരേക്കര്‍ സ്ഥലം താഴ്ന്നുപോയത് രണ്ടാള്‍ പൊക്കത്തില്‍; കുന്നിന്‍ ചെരിവുകള്‍ ഇടിഞ്ഞ് നീങ്ങുന്നതും ഭൂമിയില്‍ വിള്ളലുണ്ടാകുന്നതും പതിവ് കാഴ്ചയാകുന്നു; വാസയോഗ്യമല്ലാതായ പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്തും; എല്ലാത്തിനും കാരണം പരിസ്ഥിതിലോല പ്രദേശത്തെ അശാസ്ത്രീയ നിര്‍മ്മാണം തന്നെ; സമാനമായ മഴ ലഭിച്ചാല്‍ വയനാട് അതിജീവിക്കില്ലെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.*
🅾 *സ്‌കൂളുകളും കോളേജും മാത്രമല്ല സെമിത്തേരിയും ദുരിതാശ്വാസ ക്യാമ്പ് ; വ്യത്യസ്തമായ 'ക്യാമ്പിൽ' കഴിയുന്നത് അഞ്ച് കുടുംബങ്ങള്‍; കൈനകരി സെന്റ്‌മേരസ് പള്ളി സെമിത്തേരില്‍ കുടുംബങ്ങള്‍ കഴിയുന്നത് സമീപത്തെ തോട്ടിലെ മീന്‍ ഭക്ഷിച്ച്; പ്രദേശം വിട്ട് പോകാത്തത് വളര്‍ത്ത് മൃഗങ്ങളെ സംരക്ഷിക്കാന്‍.*
🅾 *സുപ്രീം കോടതി വിധി ലംഘിച്ച് കണ്ണൂര്‍ സ്വദേശി; നാല് വയസ്സുള്ള മകനേയും അമ്മയേയും ഉപേക്ഷിച്ചത് മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്തി; യുവാവ് മുങ്ങിയത് സ്വര്‍ണം മുഴുവന്‍ അടിച്ച് മാറ്റിയ ശേഷം; മുത്തലാഖ് നിയമം എത്രയും വേഗം കേന്ദ്രം നടപ്പിലാക്കണമെന്ന് വനിത കമ്മീഷന്‍.*
🅾 *പ്രളയകാരണം ഡാമുകള്‍ തുറന്നുവിട്ടതാണെന്ന് നാസ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജം; നാസ കേരളത്തെ സംബന്ധിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ല; 'നാസ റിപ്പോര്‍ട്ട്' എന്നും പറഞ്ഞ് മനോരമയും ഏഷ്യാനെറ്റും റഫര്‍ ചെയ്യുന്നത് നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി ബ്ലോഗ്; ഇത് നാസയുടെ പഠനമല്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനമാക്കി തയാറാക്കുന്ന പൊതുവിവരങ്ങളാണെന്നും ശാസ്ത്ര പ്രചാരകര്‍; ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര സ്ഥാപനത്തെ കാണിപ്പയ്യൂര്‍ ആക്കരുതെന്ന് സോഷ്യല്‍ മീഡിയ.*
🅾 *ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ കാരുണ്യയാത്രയുമായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ്.തൃശൂരിൽ ചേർന്ന ഫെഡറേഷന്റെ സ്റ്റേറ്റ് കൗൺസിൽ യോഗം ആണ് തീരുമാനം എടുത്തത്.സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും പതിനായിരത്തോളം ബസുകൾ ആണ് ഒരു ദിവസം കാരുണ്യ യാത്ര നടത്തുക. കണ്ണൂർ , കാസർകോട് ജില്ലകളിൽ ആഗസ്റ്റ് 30 നും (നാളെ) മറ്റ് 12 ജില്ലകളിൽ സെപ്റ്റംബർ 3 നും ആണ് യാത്രകൾ നടത്തുക. ഇതിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും*
🅾 *കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ടെന്ന് പി.എസ്.ശ്രീധരന്‍പിള്ള.*
🅾 *ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളും മറ്റും അയച്ച സാധനങ്ങൾ പായ്ക്കിങ്ങിനിടെ ബന്ധുക്കളെ വിളിച്ചു വരുത്തി ആറു കാറുകളില്‍ സാധനങ്ങള്‍ കടത്തിയ പൊലീസുകാരി; മുണ്ടുകളും സ്ത്രീകളുടെ അടിവസ്ത്രങ്ങളും നാപ്കിനുകളും അരി ഉള്‍പ്പെടെയുള്ള സാധനങ്ങളും ബന്ധുക്കള്‍ക്ക് വീതിച്ച് നല്‍കുന്ന പഞ്ചായത്തംഗം; പ്രളയക്കെടുതിയില്‍ ഒഴുകിയെത്തുന്ന സഹായത്തിലും കൈയിട്ടുവാരന്‍ ആളുകള്‍ ഏറെ; കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ മോഷണം ഒതുക്കാനും നീക്കം.*
🅾 *വസ്ത്രങ്ങളും നാപ്കിനും കടത്തിയത് പൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തക; കാക്കിക്കുളിലെ 'കള്ളനെ' സിസിടിവി തെളിയിച്ചിട്ടും നടപടി എടുക്കാന്‍ മടി; സേനയ്ക്ക് നാണക്കേടുണ്ടാക്കിയവരെ രക്ഷിക്കാനുറച്ച് ഉന്നതരും; ദുരിതാശ്വാസ സാധനങ്ങള്‍ കടത്തിയ കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥയെ രക്ഷിക്കാന്‍ തന്ത്രങ്ങള്‍ സജീവം; ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ അണിയറ നീക്കം.*
🅾 *പ്രളയക്കെടുതി തകര്‍ത്തെറിഞ്ഞത് യൂസ്ഡ് കാര്‍ വിപണിയെയും; വള്ളം കയറി ചെളിക്കട്ടയായത് ആയിരം കോടി രൂപയുടെ കാറുകള്‍; നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖാപനമെങ്കിലും വിപണിയിലെ ആഘാതം വലുത്; വെള്ളത്തിലായത് 17500 കാറുകള്‍; യൂസ്ഡ് കാര്‍ വാങ്ങുന്നവരും അമളി പറ്റാതിരിക്കാന്‍ മുന്‍കൈയെടുക്കുക.*
🅾 *വെള്ളമില്ലാത്ത കിണറ്റില്‍ വെള്ളമെത്തിച്ച ബ്ലാക്ക് മാജിക്ക് ആവിയായി! പ്ലസ് ടുക്കാരിയുടെ ഭര്‍ത്താവാകാന്‍ മോഹിച്ച ഭാര്യയും അഞ്ച് കുട്ടികളുമുള്ള വ്യാജ സിദ്ധന് ഇനി അഴിയെണ്ണാം; എടക്കര സ്വദേശിനിയേയും മൂന്ന് പെണ്‍മക്കളേയും തട്ടിക്കൊണ്ട് പോയ മുത്തുകോയ തങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്; കരിപ്പൂര്‍ പുളിയൻപറമ്പിലെ അബ്ദുറഹ്മാന്‍ മുത്തുകോയ തങ്ങള്‍ ഒളിവില്‍ കഴിഞ്ഞത് ഏര്‍വാടിയിലും അജ്മീറിലും എന്ന് അന്വേഷണ സംഘം.*
🅾 *ശബരിമലയില്‍ അടുത്ത മാസം തീര്‍ത്ഥാടകരെ അനുവദിക്കും; പമ്പയിൽ പരമാവധി പുനര്‍നിര്‍മ്മാണം അതിവേഗം സാധ്യമാക്കും; നിര്‍മ്മാണ ചെലവ് ദേവസ്വം ബോര്‍ഡ് തന്നെ വഹിക്കും; മേല്‍നോട്ടത്തിന് സീനിയര്‍ ഐഎഎസുകാരനും; മുഖ്യമന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ ഇങ്ങനെ.*
🅾 *എതിരാളികളെപ്പോലും അനുയായികളാക്കിയ മാസ്മരിക വ്യക്തിത്വമായിരുന്നു വാജ്‌പേയിയുടേതെന്ന് ശ്രീധരന്‍ പിള്ള; മാനവികതയ്ക്ക് ഊന്നല്‍ നല്‍കിയ ഭരണാധികാരിയായിരുന്നു അടല്‍ജിയെന്ന് സി.കെ.പത്മനാഭന്‍; അടല്‍ജി ചിതാഭസ്മ നിമഞ്ജന യാത്രക്ക് കാസര്‍ഗോഡ് തുടക്കം*
🅾 *ജയില്‍ ആക്രമണക്കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ എത്താത്ത ജയില്‍ ഡിഐജി എസ് സന്തോഷിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; പ്രതിയെ ഹാജരാക്കാത്ത വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് അന്ത്യശാസനം; ജയിലില്‍ കഴിയുന്ന പ്രതികളുടെ കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി*
🅾 *നഷ്ടമായ പാഠപുസ്തകങ്ങളും യൂണിഫോമുമെല്ലാം താമസിയാതെ അരികിലെത്തുമെന്ന് പറഞ്ഞ് സാന്ത്വനിപ്പിച്ച് അദ്ധ്യാപകര്‍; സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ് കുരുന്നുകളും; പ്രളയം ഭീതിവിതച്ച ഇളംമനസുകളിലെ ആശങ്ക അകറ്റാന്‍ ഓണാവധിക്ക് ശേഷമുള്ള ആദ്യദിനം സ്‌കൂളുകളില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സുകള്‍*
🅾 *കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് :കുറ്റം ചുമത്തലിന് ഹാജരാകാന്‍ സലിം രാജ് അടക്കം 11 പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനം; അഞ്ചു കേസുകളില്‍ സിജെഎം കോടതിയിലും രണ്ടെണ്ണത്തില്‍ സിബിഐ കോടതിയിലും കുറ്റപത്രം.*
🅾 *വീട്ടുപകരണങ്ങള്‍ നന്നാക്കാനായി എത്തി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പ്രതിയെ പിടികൂടിയ മാതാവ് മുറി പൂട്ടി പൊലീസില്‍ അറിയിച്ചു; മാതാപിതാക്കളുടെ പരാതിയില്‍ പത്തനാപുരം സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസ്. പത്തനാപുരം പ്ലാവില സ്വദേശി ധനീഷ് (24) ആണ് പിടിയിൽ ആയത്*
🅾 *പുനരധിവാസത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മഹത്ത്വവത്കരിക്കുന്ന പി.ആര്‍ ജോലി സര്‍ക്കാര്‍ നിര്‍ത്തണം'; 'ദുരിത ബാധിതര്‍ക്കായി എത്തിച്ചിരിക്കുന്ന അവശ്യ വസ്തുക്കള്‍ സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ട് നശിക്കുകയാണ്'; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.*
🅾 *വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി രാത്രി വൈകിയിട്ടും തിരിച്ചെത്തിയില്ല; നേരം പുലരുവോളം തിരഞ്ഞ് നടന്ന ബന്ധുക്കളും നാട്ടുകാരും ഒടുവില്‍ കണ്ടത് ഹൃദയഭേദകമായ ദൃശ്യം. ബേഡകത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി സുകുമാരന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കാസർകോട് ജില്ലയിലെ ബേടകത്ത് ബിംബുങ്കാൽ സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറീ പായം ഹൗസിൽ എം സുകുമാരൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ സുകുമാരന്റെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്യുകയായിരുന്നു. അതിന്റെ വിഷമം ഉണ്ടായിരുന്നതായി പറയുന്നു . ആത്മഹത്യ കുറിപ്പ് ഒന്നും കണ്ടെത്തിയില്ല*
🅾 *ഇരിട്ടി ലീഗ് ഓഫീസിലെ സ്‌ഫോടനം: ലീഗിന്റെ പ്രാദേശിക ഭാരവാഹികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്; ' എന്തിനാണ് ലീഗ് ഓഫീസില്‍ ആയുധങ്ങള്‍ സൂക്ഷിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും ലീഗിലെ തീവ്രവാദികളെ കണ്ടെത്തണമെന്നും ' പി.ജയരാജന്‍.*
*🇮🇳 ദേശീയം 🇮🇳*
------------------------->>>>>>>>>>>
🅾 *ജാമ്യ തുക കേരള മുഖ്യമന്ത്രിയുടെ ദുരിസാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ കോടതി; മുന്‍കൂര്‍ ജാമ്യത്തിനപേക്ഷിച്ച പ്രതികളോട് നിര്‍ദ്ദേശിച്ചത് ജാര്‍ഖണ്ഡ് ഹൈക്കോടതി; കാലിത്തീറ്റ കേസില്‍ കോടതിയലക്ഷ്യം നടത്തിയ ബോല യാദവിനോട് രണ്ടര ലക്ഷം സഭാവന ചെയ്യാനും നിര്‍ദ്ദേശം; കേരളത്തിന് ഝാര്‍ഖണ്ഡില്‍ നിന്നും വ്യത്യസ്തമായ ചില സഹായങ്ങള്‍ ഇങ്ങനെ.*
🅾 *രാത്രികാലങ്ങളില്‍ സഹോദരി മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുന്നത് ഉറക്കത്തിന് തടസ്സമായി; ഉച്ച സമയത്തും ഫോണ്‍വിളി കലശലായപ്പോള്‍ ശാസിച്ചു; പറഞ്ഞിട്ട് ഫലമില്ലെന്ന് വന്നപ്പോള്‍ ഉറക്കം നഷ്ടമായ 16 വയസുള്ള സഹോദരന്‍ 19കാരിയെ ഷാളുകൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു.മുംബൈ വസായിക്ക് സമീപം ആണ് സംഭവം.*
🅾 *ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് റദ്ദാക്കി; തീരുമാനം റദ്ദാക്കിയത് ഹൈക്കോടതി; നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം തിടുക്കത്തോടെയെന്നും കോടതി.*
🅾 *ചലച്ചിത്ര നടനും ടിഡിപി മുന്‍ എംപിയുമായിരുന്ന നന്ദമൂരി ഹരികൃഷ്ണ (61) അന്തരിച്ചു; മരണം വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ; കൊല്ലപ്പെട്ടത് ടിഡിപി സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ടി രാമറാവുവിന്റെ മകന്‍.*
🅾 *കോര്‍പ്പറേറ്റുകള്‍ സംസ്ഥാനത്തെ സഹായിക്കുന്നത് സി എസ് ആര്‍ പരിധിയിലാക്കി ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍; മറ്റ് സന്നദ്ധ സംഘടനകളെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് മാത്രം കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് ഫണ്ട് ശേഖരണം ഏളുപ്പമാക്കും; ഇനി സര്‍ക്കാര്‍ ചെയ്യേണ്ടത് ഇന്ത്യയിലെ വന്‍കിട കമ്പനി പ്രതിനിധികളെ കാണാന്‍ മിടുക്കരെ അയയ്ക്കുക തന്നെ.5 കോടി അറ്റാദായം ഉള്ള കമ്പനികൾ 2 ശതമാനം നിർബന്ദമായും സി എസ് ആർ ഫണ്ടിലേക്ക് നൽകണം എന്നാണ് വ്യവസ്ഥ.*
🅾 *കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതിയെ കുറിച്ച് വിവരങ്ങളില്ല; മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടനെന്ന് ആശുപത്രി വൃത്തങ്ങള്‍.*
🅾 *പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോടു കേന്ദ്രത്തിനു ചിറ്റമ്മനയമാണെന്നു മായാവതി.ജി എസ് ടി യിൽ സെസ് ചുമത്താനുള്ള അധികാരം കേരളത്തിന് നൽകണമെന്നും അവർ ആവശ്യപ്പെട്ടു*
🅾 *മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസ്.*
🅾 *ആ പ്രചാരണങ്ങള്‍ പച്ചക്കള്ളം! പ്രളയത്തിന് കാരണം ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതല്ല; വില്ലന്‍ അപ്രതീക്ഷിതമായി എത്തിയ കനത്ത മഴ തന്നെ; കേരളത്തില്‍ ലഭിച്ചത് നൂറ് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന പേമാരി; പ്രളയക്കെടുതി ദുരിതപൂര്‍ണമാക്കിയത് അശാസ്ത്രീയ നിര്‍മ്മാണവും വികസനത്തിന്റെ പേരില്‍ നടക്കുന്ന കയ്യേറ്റങ്ങളും; കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ.*
🅾 *പിന്‍വലിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരികെയെത്തി; 15.41 ലക്ഷം കറന്‍സികള്‍ നിരോധിച്ചപ്പോള്‍ 15.31 ലക്ഷവും തിരിച്ചെത്തി; പുതിയ കറന്‍സികള്‍ അച്ചടിക്കാന്‍ മുടക്കിയത് 8000 കോടി; കണക്കുകള്‍ പുറത്ത് വിട്ട് റിസര്‍വ്വ് ബാങ്ക്.*
🅾 *റഫേല്‍ ഇടപാട്: 'മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍'; ' നഴ്‌സറി കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പോലെയാണ് റഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവാദം, ഇക്കാര്യത്തില്‍ നിലവാരമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്'; റഫേല്‍ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അരുണ്‍ ജെറ്റ്‌ലി.*
🅾 *ജമ്മുവില്‍ തീവ്രവാദി ആക്രമണത്തില്‍ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; സംഭവം ഷോപ്പിയാന്‍ ജില്ലയിലെ അരഹമയില്‍; പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ്.*
🅾 *ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണ് വിയോജിപ്പ്, അതിന് അനുവാദം നല്‍കിയില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ അത് കാരണമാകും'; മഹാരാഷ്ട്രയില്‍ അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ വീട്ടു തടങ്കലില്‍ പാര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം; അറസ്റ്റിനെതിരെ കോടതിയെ സമീപിച്ച് റോമില ഥാപ്പര്‍.*

*🌍 അന്താരാഷ്ട്രീയം 🌎*
------------------------->>>>>>>>>>>
🅾 *പാര്‍ക്ക് ചെയ്തിരിക്കുന്നിടത്ത് നിന്നും മുകളിലേക്കുയരാം.. 2000 അടി ഉയരത്തില്‍ പറക്കാം; 150 മൈല്‍ വരെ ഒറ്റ തവണ പറക്കാം; റൂഫ് ടോപ്പുകള്‍ പോലും വെര്‍ടിപോര്‍ട്ടാക്കാം; ഊബര്‍ എയര്‍ ടാക്സി ആരംഭിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും.2023 ൽ ലോസാഞ്ചൽസിൽ ആണ് ആദ്യമായി എയർ ടാക്സി സർവ്വീസ് ആരംഭിക്കുക*
🅾 *ഓസ്ട്രിയയിലെ വിയന്നയിൽ ഡാന്യുബ് നദിയിൽ വീണ് ജോയല്‍ മരണത്തിന് കീഴടങ്ങിയത് നീന്താനായി ബോട്ടില്‍ നിന്നും ചാടിയ ജേസണ്‍ മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍; ബോള്‍ട്ടണിലെ നഴ്‌സ് സഹോദരിമാരുടെ മക്കളുടെ മരണം വിശ്വസിക്കാനാവാതെ യുകെ മലയാളികള്‍; മൃതദേഹങ്ങള്‍ ശനിയാഴ്ച മാഞ്ചസ്റ്ററിലെത്തും; ഞായറാഴ്ച പൊതുദര്‍ശനം.*
🅾 *തെരേസ മെയ് ചുവട് വയ്ക്കുന്നത് രണ്ടും കല്‍പ്പിച്ച് തന്നെ; വ്യാപാര കരാര്‍ ഇല്ലെങ്കില്‍ പൂര്‍ണമായും പിന്മാറാന്‍ ഒരുക്കിയ പദ്ധതി ബ്രിട്ടന് തുണയാകും; നഷ്ടം മുഴുവന്‍ യൂറോപ്യന്‍ യൂണിയന്; അവസാന വട്ട ചര്‍ച്ചകള്‍ തുടരുന്നു.*
🅾 *ഇന്ത്യയുമായി തര്‍ക്കം തീര്‍ക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് ഇംറാന്‍ ഖാന്‍; കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് മന്ത്രി ഷിറീന്‍ മസാരിയെ; ഷിറീന്റെ നിര്‍ദേശങ്ങള്‍ ഇംറാന്‍ ഖാന്‍ അംഗീകരിച്ചാല്‍ ഇന്ത്യയ്ക്ക് കൈമാറും.*
🅾 *പസഫിക്ക് സമുദ്രത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമിക്ക് മുന്നറിയിപ്പ്; ഒരു മീറ്റര്‍ വരെ തിരകള്‍ ഉയര്‍ന്നേക്കും.*
*🎥 സിനിമാ ഡയറി 🎥*
-------------------------->>>>>>>>>.
🅾 *സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റര്‍ ; കലിപ്പ് ലുക്കില്‍ വിശാല്‍.*
🅾 *ഉറക്കമൊഴിച്ച് പ്രളയ ബാധിതരെ സഹായിക്കുന്നുണ്ടായിരുന്നു; പലരും അതൊന്നും പുറത്തു പറയാത്തത് മാത്രം; പുനര്‍ നിര്‍മ്മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും നിവിന്‍ പോളിയുടെ ആഹ്വാനം; ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിക്ക് നിവിന്‍ പോളി കൈമാറിയത് 25 ലക്ഷം രൂപ; പൃഥ്വിയും ബോബന്‍ കുഞ്ചാക്കോയും ജയസൂര്യയും മഞ്ജുവാര്യരും അടക്കമുള്ള താരങ്ങളും ഉടന്‍ സഹായവുമായെത്തും: ഫെഫ്കയും 25 ലക്ഷം നല്‍കും; കേരളത്തെ കരകയറ്റാന്‍ മലയാള സിനിമ ഇനി കൂടുതല്‍ സജീവമാകും.*
🅾 *നല്ല കട്ട അര്‍ജന്റീന ഫാന്‍ ആയി കാളിദാസ് ജയറാം വരുന്നു! നായകനാകുന്നത് മിഥുന്‍ മാന്വല്‍ തോമസിന്റെ ചിത്രത്തില്‍; നിരവധി പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് പേര് `അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്`.*
🅾 *വിജയ്‌ദേവര്‍കൊണ്ട നായകനായ ഗീതാഗോവിന്ദം 100 കോടി ക്ലബിലേക്ക്; തെലുങ്കിലും തമിഴിലും നിറഞ്ഞ പ്രദര്‍ശനം; പ്രേക്ഷകര്‍ ഏറ്റെടുത്ത് ഗോപീസുന്ദര്‍ ഇണമിട്ട ഗാനം.*
🅾 *ഞാന്‍ ഉദ്ദേശിച്ചത് എന്താണോ അതെനിക്ക് ലഭിച്ചു'; 'ലോകത്തിലെ തന്നെ എടുത്തു പറയാവുന്ന പരീക്ഷണമാണ് ഈ ഷോ, ഞാന്‍ ആരാേണാ അങ്ങനെ തന്നെയാണ് ആ വീട്ടില്‍ നിന്നത്'; ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം അനുഭവം തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്.*
🅾 *പേളി ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല; തിരക്കിട്ട തീരുമാനം കുടുംബത്തെ ഞെട്ടിച്ചു; ഇതുകളിയാണോ അല്ലയോ എന്ന് തനിക്കറിയില്ലെന്ന് പേളിയുടെ അച്ചൻ ഡോ.പോള്‍ മാണി; കളിയാണെങ്കിലും കാര്യമാണെങ്കിലും ഇനി തന്റെ ജീവിതത്തിലേക്ക് വരേണ്ടെന്ന് ശ്രീനിഷിന്റെ കൂട്ടുകാരി; ബിഗ് ബോസ് ഹൗസിലെ പേളി മാണി -ശ്രീനിഷ് പ്രണയം റിയാലിറ്റിയോ ഗെയിമോ എന്ന് സംശയിച്ച് പ്രേക്ഷകര്‍.*
🅾 *പൃഥ്വിരാജ് സംവിധായകനാകുന്ന ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി മോഹന്‍ലാല്‍; സഹായിയായി കലാഭവന്‍ ഷാജോണും.*
--------------------------------------------

Tags:
ELETTIL NEWS