കോഴിക്കോട്: ഡിജിപിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖല സൈബര്‍ പോലീസ് സ്റ്റേഷന്‍ കോഴിക്കോട് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് സൈബര്‍ സ്റ്റേഷനുള്ളത്.
സൈബര്‍ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. സി. ശിവപ്രസാദിനായിരിക്കും സ്റ്റേഷന്‍ ചുമതല. നിലവില്‍ സി.ഐ ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ജീവനക്കാരെ അടക്കം ഉടന്‍ നിയമിക്കുമെന്നാണറിയുന്നത്.
സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ സൈബര്‍ സെല്ലിനോട് ചേര്‍ന്നാണ് നിലവില്‍ സി.ഐ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫര്‍ണിച്ചര്‍ അടക്കമുള്ളവ സജ്ജീകരിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ ഉടന്‍ പ്രത്യേക പോലീസ് സ്‌റ്റേഷനായി പ്രവര്‍ത്തക്കും.
Tags:
KOZHIKODE