Trending

ഗ്രാമീണ നിക്ഷേപ ബോധവല്‍ക്കരണ ക്ലാസ്സും സാമൂഹ്യക്ഷേമ പദ്ധതികളും.

ചേളന്നൂര്‍:സി എസ് സി ഡിജിറ്റല്‍ സേവ 8/2 ന്‍റെ ആഭിമുഖ്യത്തില്‍ കാനറാ ബാങ്കും പോസ്റ്റല്‍ ഡിപാര്ട്ടുമെന്റും സംയുക്തമായി നടത്തിയ ഗ്രാമീണ നിക്ഷേപ ബോധവല്‍ക്കരണ സെമിനാര്‍ എഫ് സി ഐ മെമ്പര്‍ മുഹമ്മദ്‌ ഇക്ബാല്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു . വാര്‍ഡ്‌ മെമ്പര്‍ വി എം ഷാനി അധ്യക്ഷ്ത വഹിച്ചു.

പഞ്ചായത്ത് ക്ഷേമകാര്യ സ്റാന്റിംഗ്  കമ്മിറ്റി ചെയര്‍ പേഴ്സന്‍ പി ഇസ്മൈല്‍ മുഖ്യാതിഥി ആയിരുന്നു . ഗ്രാമീണ നിക്ഷേപകര്‍ക്കുള്ള കൈപുസ്തക വിതരണം  സി ഡി എസ് ചെയര്‍ പേഴ്സന്‍ ബിന്ദു അനില്‍കുമാര്‍ നിര്‍വഹിച്ചു , ഷീജ രവീന്ദ്രന്‍ അമ്പാടി ,ടി കെ അഖില്‍നാഥ്‌ ,നിഗേഷ് എം കെ, സുബൈര്‍ പി ടി.എന്നിവര്‍ സംസാരിച്ചു. മായ സുധാകരന്‍ (പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍) സുജിലേഷ്  കെ.കെ (എം ഇ പോസ്റ്റല്‍  ഡിപാര്ട്ടുമെന്റു ) ഇ.പ്രഭാകരന്‍ (ആര്‍ ബി ഐ കൌണ്‍സിലര്‍) രാഘവന്‍ (ചീഫ്‌മാനേജര്‍ കാനറാ ബാങ്ക്  RTD) എന്നിവര്‍ ക്ലാസെടുത്തു.
 
 
പരിപാടിയില്‍ പോസ്റ്റല്‍ ബാങ്ക് അക്കൗണ്ട്‌ ,ഇന്‍ഷുറന്‍സ് ,സുകന്യ, മൊബൈല്‍ ബാങ്കിംഗ് ഇന്‍സ്റ്റാലേഷന്‍, തുടങ്ങിയവയും നടന്നു.പി ശോഭീന്ദ്രന്‍ സ്വാഗതവും അപരീഷ്  ടി (സി എസ് സി വി ല്‍ ഇ ) നന്ദിയും പറഞ്ഞു .


Previous Post Next Post
3/TECH/col-right