Trending

വയനാട്: പഴകിയ വസ്ത്രങ്ങൾ ആവശ്യമില്ല



ലോകത്തിനാകെ മാതൃകയായ രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വലിയ പിന്തുണ ഭക്ഷണത്തിന്റെ രൂപത്തിലും പണത്തിന്റെ രൂപത്തിലും വസ്ത്രമായും എല്ലാം ദുരിതാശ്വാസകേന്ദ്രത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നയാണ്. 

എന്നാൽ ഈ അവസരത്തിൽ തികച്ചും നിർഭാഗ്യകരമായ ഒരു പ്രവണത കാണുന്നുണ്ട്. പലപ്പോളും പഴയതും ഉപയോഗ ശൂന്യവുമായ വസ്ത്രങ്ങളാണ് ദുരിത്വാശ്വസ കേന്ദ്രങ്ങളിലേക്ക് പലരും അയക്കുന്നത്. ഇത്തരം വസ്ത്രങ്ങൾ യാതൊരു കാരണവശാലും ആരും അയക്കേണ്ടതില്ല. ഇവ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല പലപ്പോളും ദുരിതാശ്വാസ പ്രവർത്തകരുടെ വിലപ്പെട്ട സമയം ഇവ സോർട്ട് ചെയ്യാനും ദുരിതാശ്വാസ കേന്ദ്രത്തിലെ സ്ഥലം ഇവ സൂക്ഷിക്കാനും നഷ്ട്ടമാകുന്നുണ്ട്
DPM, WAYANAD
Previous Post Next Post
3/TECH/col-right