കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യത്ത് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. വാഹന പണിമുടക്കിനൊപ്പം സംസ്ഥാനത്ത് കെ.എസ്.ആര്‍.സി ജീവനക്കാരും പണിമുടക്കിയതോടെയാണ് നിരത്തുകള്‍ പൂര്‍ണമായും സ്തംഭിച്ചത്.
കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ഒരു വാഹനം പോലും ഇന്ന് സര്‍വ്വീസ് നടത്തിയില്ല. ഇതോടെ രാവിലെ തന്നെ റെയില്‍വേ സ്‌റ്റേഷനില്‍ അടക്കം എത്തിയവര്‍ ഏറെ ബുദ്ധിമുട്ടി. ചികിത്സയ്ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്തവരും അത്യാവശ്യമായി ഡയാലിസിസിന് വിധേയരാവേണ്ട ആളുകള്‍ അടക്കമുള്ളവരും രാവിലെ തന്നെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു.
കോഴിക്കോട് നഗര പരിധിയിലെ പോലീസ് സ്‌റ്റേഷനുകളിലെ വാഹനങ്ങളെ അടക്കം ഉപയോഗിച്ച് ബദല്‍സംവിധാനം ഒരുക്കിയത് യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നു. ഒപ്പം ചില സന്നദ്ധ സംഘടനകളും സ്വകാര്യ വാഹനങ്ങളുമായി യാത്രക്കാര്‍ക്കായി നിരത്തിലിറങ്ങി.
കോഴിക്കോട് അത്താഴക്കൂട്ടം സന്നദ്ധ സംഘടനകളും സ്വന്തം വാഹനവുമായി നിരത്തിലിറങ്ങിയത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി. രാവിലെ മുതല്‍ വൈകീട്ട് വരെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പോലീസും സന്നദ്ധ സംഘടനകളും ഇവിടെയെത്തുന്ന യാത്രക്കാര്‍ക്കായി സര്‍വ്വീസ് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
📱തൊഴിൽ, വിദ്യാഭ്യാസ വാർത്തകൾ, നാട്ടുവാർത്തകൾ നേരത്തെ അറിയാൻ ജോയിൻ ചെയ്യുക
https://chat.whatsapp.com/8iGzd50QTOr2h0X7Ct3Epp
🔊നേരായ വാർത്തകൾ നേരിട്ട്, നിങ്ങളിലേക്...
www.elettilonline.com
📩📩📩📩📩📩📩📩📩📩
Tags:
KOZHIKODE