Trending

ഇടു​ക്കി നിറയുന്നു :​ ട്രയൽ റൺ 12 മണിക്ക്


കനത്ത മഴയിൽ ഇടുക്കി അണക്കെട്ടിന്‍റെ ജലനിരപ്പ് 2398.66 അടിയായി ഉയർന്ന സാഹചര്യത്തിൽ ട്രെയൽ റൺ നടത്താൻ തീരുമാനം. ഉച്ചക്ക് 11 മണിക്ക് ചെറുതോണി അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടർ തുറന്നാണ് ട്രെയൽ റൺ നടത്തുക. ഇതിനായി മൂന്നാമത്തെ ഷട്ടർ 50 സെന്‍റീമീറ്ററാകും ഉയർത്തുക. 

നാലു മണിക്കൂർ ഷട്ടർ ഉയർത്തിവെക്കും. ഇതോടെ സെക്കന്‍റിൽ 50,000 ലിറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുകും. വൈദ്യുതി മന്ത്രി എം.എം. മണിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തി ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. 

മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് 2399 എത്തുമെന്നാണ്​ നിഗമനം.​ 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 
Previous Post Next Post
3/TECH/col-right