Trending

പൂനൂരിൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒഴിയാതെ വെള്ളക്കെട്ട്



പൂനൂർ പുഴ കരകവിഞ്ഞൊഴുകി പൂനൂർ മേഖലയിൽ രൂപപ്പെട്ട വെള്ളക്കെട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും തുടരുന്നു. ഇന്നലെ വൈകിട്ടോടെ പുഴ കരകവിഞ്ഞൊഴുകി രൂപപ്പെട്ട  വെള്ളപ്പൊക്കം രാത്രി പത്തു മണിയോടെ വെള്ളമിറങ്ങി അവസാനിച്ചിരുന്നു.

എന്നാൽ ഇന്ന് പുലർച്ചെ വീണ്ടും  മഴ ശക്തമായതോടെ നാലര മുതലാണ് പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നു തുടങ്ങിയത്. ആറു മണിയോടെ പുഴ കരകവിഞ്ഞ് സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറി തുടങ്ങി. റോഡിൽ വെള്ളം കയറി ഉണ്ടായ ഗതാഗത തടസം വിവിധയിടങ്ങളിൽ ഇപ്പോഴും തുടരുകയാണ്. നിരവധി  വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. എന്നാൽ പുനൂർ ടൗണിനെ മഴക്കെടുതി ബാധിച്ചിട്ടില്ല.

Report :
.....................................
A4 NEWS POONOOR
15-08-18, 10:23 AM

Previous Post Next Post
3/TECH/col-right