എരവന്നൂർ എ.യു.പി സ്ക്കൂളിൽ മാനേജ്മെന്റിന്റെയും പൊതുജനങ്ങളുടെയും സംയുക്ത പങ്കാളിത്തത്തിൽ തയ്യാറാക്കിയ മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം പി വി അബ്ദുൽ വഹാബ് എം.പി നിർവ്വഹിച്ചു.
വി.സി അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി. ഒ സുധാകരൻ മാസ്റ്റർ, സലാം മാസ്റ്റർ തേറമ്പത്ത്, എം.എം. ബാലൻ, മിനി, സൽമ, വി അബ്ദുൽ ഹമീദ് മാസ്റ്റർ, വി.വീണ,മാനേജർ വി.ഉഷാദേവി, തുടങ്ങിയവർ സംസാരിച്ചു.
പി.ടി.എ പ്രസിഡന്റ് എം.പി അബ്ദുസ്സലാം സ്വാഗതവും ,വി കെ ഷജ്ന നന്ദിയും പറഞ്ഞു.വിവിധ അങ്കണവാടികളിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
സ്കൂൾ സപ്ലിമെന്റ് മികവ് 2018-ന്റെ പ്രകാശനം സ്വാഗതസംഘം ചെയർമാൻ കെ.പവിത്രൻ നൽകി മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി ഹമീദ് മാസ്റ്റർ നിർവ്വഹിച്ചു.
സ്കൂൾ സപ്ലിമെന്റ് മികവ് 2018-ന്റെ പ്രകാശനം സ്വാഗതസംഘം ചെയർമാൻ കെ.പവിത്രൻ നൽകി മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി ഹമീദ് മാസ്റ്റർ നിർവ്വഹിച്ചു.

Report

Tags:
KOZHIKODE