Trending

എളേറ്റില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് സെന്റര്‍ മതപ്രഭാഷണം

എളേറ്റില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് സെന്റര്‍ മതപ്രഭാഷണത്തിന് നാളെ തുടക്കമാവും



എളേറ്റിലെയും പരിസര മഹല്ലുകളിലേയും  ദീനി പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കു ദാറുല്‍ ഹുദാ ഇസ്‌ലമിക് സെന്ററിന് വേണ്ടി പണിത കെട്ടി ടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തു മതപ്രഭാഷണത്തിന് നാളെ  (13.02.2018 ചൊവ്വ) രാത്രി 7 മണിക്ക് എളേറ്റില്‍ (കെ.വി.ഉസ്താദ് നഗര്‍) തുടക്കമാകുമെ് സ്വാഗത സംഘം ഭാരവാഹികള്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
13-ന് സിദ്ധീഖ് ഫൈസി തിരുവനന്തപുരം, 14 ന് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, 15-ന് ജലീല്‍ റഹ്മാനി വാണിയൂര്‍, 16-ന് സിംസാറുല്‍ ഹഖ് ഹുദവി എിവരാണ് പ്രഭാഷകര്‍. 15-ന് വൈകു: 7 മണിക്ക് ദാറുല്‍ ഹുദാ കെട്ടിടം  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിന്  സമര്‍പ്പിക്കും. 
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‌ലമിക് സെന്റര്‍ പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷനാവും. ഓരോ ദിവസവും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പ്രഭാഷണം ശ്രവിക്കാനെത്തുവര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
പത്ര സമ്മേളനത്തില്‍ എം.എ.റസാഖ് മാസ്റ്റര്‍, അബ്ദുല്‍ റസാഖ് ബുസ്താനി, തേനങ്ങല്‍ മുഹമ്മദ് ഹാജി, എം.എ.ഗഫൂര്‍ മാസ്റ്റര്‍, കെ.കെ.അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍, മുജീബ് ചളിക്കോട്, എ.ടി.മുഹമ്മദ് മാസ്റ്റര്‍ സംബന്ധിച്ചു.


മുജീബ് ചളിക്കോട്    
9946470189 
Previous Post Next Post
3/TECH/col-right