Trending

ഗ്രാമ പഞ്ചായത്ത് കറന്റ് ബിൽ അടച്ചു, ചളിക്കോട് അങ്ങാടിയിലെ തെരുവ് വിളക്ക് വീണ്ടും തെളിഞ്ഞു.

കറന്റ് ബിൽ യഥാ സമയം അടക്കാത്തത് കാരണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കണക്ഷൻ വിഛേദിച്ച ചളിക്കോട് അങ്ങാടിയിലെ തെരുവ് വിളക്ക് വീണ്ടും തെളിഞ്ഞു. 
ഗ്രാമ പഞ്ചായത്ത് കറന്റ് ബിൽ അടച്ചതിനാൽ കണക്ഷൻ പുന:സ്ഥാപിക്കുകയായിരുന്നു. 

കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖിന്റെ വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണ് അങ്ങാടിയിലെ ലോ മാസ് ലൈറ്റ്. തെരുവ് വിളക്ക് പ്രകാശിക്കാത്തതിൽ പ്രതിഷേധിച്ച് ഹൈമാസിനു ചുറ്റും മെഴുക് തിരി തെളിയിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.


മുജീബ് ചളിക്കോട് 


Previous Post Next Post
3/TECH/col-right