Trending

താമരശ്ശേരി ചുരം ആറാം വളവിൽ ടാങ്കർ ലോറി തകരാറിലായി; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

താമരശ്ശേരി ചുരം ആറാം വളവിൽ ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെടുന്നു. ലോറി റോഡിൽ നിന്ന് നീക്കം ചെയ്യുന്നത് വരെ ഇരുചക്ര വാഹനങ്ങൾ ഒഴികെ മറ്റ് യാതൊരു വാഹനങ്ങൾക്കും ഇതുവഴി കടന്നുപോകാൻ സാധിക്കില്ല.

​
ഗതാഗതക്കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾ യാതൊരു കാരണവശാലും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഡ്രൈവർമാർ കൃത്യമായി ലൈൻ പാലിച്ച് തങ്ങളുടെ വാഹനങ്ങൾ ചുരത്തിൽ ഒതുക്കി നിർത്തേണ്ടതാണ്.


താമരശ്ശേരി ചുരം ആറാം വളവിൽ കുടുങ്ങിയ ടാങ്കർ ലോറി മാറ്റി; ഗതാഗതം പുനഃസ്ഥാപിച്ചു

26.11.2026 / 12:10 PM

​താമരശ്ശേരി ചുരം ആറാം വളവിൽ ഇന്ന് രാവിലെ കുടുങ്ങിയ ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. ഇതേത്തുടർന്ന് ഏറെ നേരമായി പൂർണ്ണമായും തടസ്സപ്പെട്ടിരുന്ന ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

​ലോറി കുടുങ്ങിയതിനെത്തുടർന്ന് ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയും അതിരൂക്ഷമായ ഗതാഗതക്കുരുക്കുമാണ് നിലവിൽ അനുഭവപ്പെടുന്നത്. കുരുക്ക് പൂർണ്ണമായും ഒഴിവാകുന്നതിനായി യാത്രക്കാർ ഓവർടേക്ക് ചെയ്യാതെ, ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Previous Post Next Post
3/TECH/col-right