Trending

എളേറ്റിൽ - കത്തറമ്മൽ റോഡിൽ വാഹനങ്ങൾക്ക് നിരോധനം.

എളേറ്റിൽ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡിലെ കുളിരാന്തിരി പാലത്തിൻറെ പുനരുദ്ധാരണ പ്രവൃത്തി 23/11/2026 തീയതി മുതൽ ആരംഭിക്കുന്നതാണ്. പ്രവൃത്തി നടക്കുന്നത് മുൻ നിർത്തി എളേറ്റിൽ വട്ടോളി അങ്ങാടി മുതൽ കത്തറമ്മൽ അങ്ങാടി വരെ റോഡിൽ വാഹനങ്ങൾ നിരോധിച്ചു. 

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എളേറ്റിൽ വട്ടോളിയിൽ നിന്ന് കത്തറമ്മലിലേക്ക് പോകേണ്ട
വാഹനങ്ങൾ കണ്ണൻകുന്ന് - ചക്കിട്ടക്കണ്ടി - ആവിലോറ വഴിയും,  എളേറ്റിൽ വട്ടോളിയിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എളേറ്റിൽ വട്ടോളി - പൂനൂർ
വഴിയും വഴി തിരിഞ്ഞ് പോകേണ്ടതാണെന്നും കേരള
റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ് കോഴിക്കോട് വയനാട്ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ  അറിയിച്ചു.
Previous Post Next Post
3/TECH/col-right