നരിക്കുനി: പ്രവാസി ക്ഷേമ പെൻഷൻ വിതരണം ഇനിയും വൈകിപ്പിക്കരുതെന്ന് പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂർ ആവശ്യപ്പെട്ടു. നരിക്കുനി പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലം വിദേശരാജ്യങ്ങളിൽ കഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് വീണ്ടും ദുരിതം അനുഭവിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുതെന്നും, അർഹമായ ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ണങ്കര അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. കുഞ്ഞാവ നരിക്കുനി സ്വാഗതം പറഞ്ഞു. ഒ.കെ. ഉസ്മാൻ ഹാജി ഒഴലക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.സി. അബ്ദുൽ കാദർ ഹാജി, നിയോജക മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് പി.സി. ആലി ഹാജി, ജനറൽ സെക്രട്ടറി സി. മുഹമ്മദലി മാസ്റ്റർ, ഹുസൈൻ പന്നൂർ, എ.എം.എസ്. അലവി, ജാഫർ അരീക്കൽ, അസീസ് തുടങ്ങിയവർ സംസാരിച്ചു.
Tags:
NARIKKUNI