കൊടുവള്ളി: കൊടുവള്ളി പ്രസ് ക്ലബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ നവംബർ 12ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ കൊടുവള്ളി കെ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും.
കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.കെ. ഫിറോസ് എം.എൽ.എ അധ്യക്ഷത വഹിക്കും. 'സോഷ്യൽ മീഡിയാ കാലത്തെ മാധ്യമ പ്രവർത്തനം' മീഡിയ വൺ ടി.വിന്യൂസ് എഡിറ്റർ പി.സി.സൈഫുദ്ദീൻ,
'മാറുന്ന മാധ്യമലോകം
വെല്ലുവിളികളും സാധ്യതകളും' മാധ്യമം ചീഫ് റിപ്പോർട്ടർ
പി. ഷംസുദ്ദീനും വിഷയാവതരണം നടത്തും.
ഫോട്ടോഗ്രാഫി രംഗത്തെ മികച്ച സേവനം മുൻനിർത്തി ഫോട്ടോഗ്രാഫർമാരായ
പ്രദീപ് കുമാർ, സുഭാഷ് കൊടുവള്ളി എന്നിവരെ ചടങ്ങിൽ അനുമോദിക്കും.
എം.എ റസാഖ് എം.എൽ.എ,
നഗരസഭാ ചെയർപേഴ്സൺസഫീന ഷമീർ, മുൻ എം.എൽ.എ മാരായ അഡ്വ. പി.ടി.എ. റഹീം,കാരാട്ട് റസാഖ്, കെ.എം.ഒ കോളേജ് പ്രിൻസിപ്പൽ
ഡോ.ടി.മുഹമ്മദലി തുടങ്ങി മാധ്യമ രംഗത്തെയും സാംസ്കാരിക രംഗത്തെയും പ്രമുഖർ സംബന്ധിക്കും.
ആഘോഷ പരിപാടികളുടെ സമാപനം ഡിസംബറിൽ കൊടുവള്ളിയിൽ മുഖ്യമന്ത്രി വി.ഡി. സതീഷൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി യോഗത്തിൽ സ്വാഗതസംഘം വർക്കിംങ് ചെയർമാൻ കെ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും, ട്രഷറർ എൻ.പി.എ. മുനീർ നന്ദിയും പറഞ്ഞു.
Tags:
KODUVALLY