നരിക്കുനി: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും, നരിക്കുനി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ വോളിബോൾ മത്സരം നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു.അപർണ നടുവിലെടുത്ത് അധ്യക്ഷത വഹിച്ചു.
നരിക്കുനി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ സലിം മുഖ്യാതിഥിയായി. മെമ്പർമാരായ ജലീൽ ബിസി, റംല പി സി, സുനിൽകുമാർ ടി കെ, രാഘവൻ മാസ്റ്റർ, സലാം മാസ്റ്റർതേറമ്പത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
എട്ട് മത്സര ടീമുകൾ മാറ്റുരച്ച വോളിബോൾ മത്സരത്തിൽ സാവോസ് നരിക്കുനി വിജയിക്കുകയും . ഫൈറ്റേഴ്സ് പാലങ്ങാട് റണ്ണറപ്പ് ആവുകയും ചെയ്തു.
Tags:
NARIKKUNI