Trending

സബ്ജില്ലാ കായികമേളയിൽ ജി.എച്ച്.എസ്.എസ്. കൊടുവള്ളിക്ക് കുതിപ്പ്; മൂന്ന് വിഭാഗങ്ങളിൽ ചാമ്പ്യന്മാർ.

കൊടുവള്ളി: കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന കൊടുവള്ളി സബ്ജില്ലാ കായികമേളയിൽ മികച്ച പ്രകടനവുമായി കൊടുവള്ളി ഗവ.ഹയർസെക്കൻഡറി സ്കൂൾ. ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് വിഭാഗങ്ങളിൽ ചാമ്പ്യൻമാരായ സ്കൂൾ ഓവറോൾ വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പായി. വ്യക്തിഗത ഇനങ്ങളിലും സ്കൂൾ താരങ്ങൾ മികവ് തെളിയിച്ചു. 

ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഹന്നാൻ അബൂബക്കറും സീനിയർ ബോയ്സ് വിഭാഗത്തിൽ മുഹമ്മദ് ഹിഷാമും സീനിയർ ഗേൾസ് വിഭാഗത്തിൽ ഫാത്തിമ ഫെല്ലയും വ്യക്തിഗത ചാമ്പ്യൻമാരായി.

വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകരായ എൻ.എം.സിജി, ആദിൽ എന്നിവരെ പി.ടി.എ.യും സ്കൂൾ അധികൃതരും അഭിനന്ദിച്ചു. വിദ്യാർഥികളുടെ മികച്ച പ്രകടനവും അധ്യാപകരുടെ പരിശീലനവും സ്കൂളിന്റെ കായികരംഗത്തെ നേട്ടത്തിന് കരുത്തായി.
Previous Post Next Post
3/TECH/col-right