ബാലുശ്ശേരി: മൂന്ന് ദിവസങ്ങളിലായി കിനാലൂർ ഉഷ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബാലുശ്ശേരി സബ്ജില്ലാ സ്പോർട്സ് മീറ്റിൽ മങ്ങാട് എ.യു.പി സ്കൂളിന് തിളക്കമാർന്ന വിജയം. 26 പോയിന്റ് നേടിയാണ് സ്കൂൾ യു.പി കിഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
വ്യക്തിഗത ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിലെ ഫാസ് റഹ്മാൻ, ഹൈജമ്പ്, ലോങ്ജമ്പ്, 100 മീറ്റർ ഓട്ടം എന്നിവയിൽ ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യൻ പട്ടവും സ്വന്തമാക്കി.
വിജയികൾക്കുള്ള ട്രോഫി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൾ അസീസിൽ നിന്നും പി.ടി.എ. പ്രസിഡന്റ് നൗഫൽ സി, ഹെഡ്മാസ്റ്റർ ഉമ്മർ മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.