എളേററിൽ: കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്ററിനു കീഴിൽ ആരംഭിച്ച മാപ്പിളപ്പാട്ട് ലൈവ് തിയറി - പ്രാക്ടിക്കകൽ പ്രോഗ്രാം മനോഹരമായ കോൺവെക്കേഷൻ ഗ്രാൻറ് ഫിനാലെയോടെ എളേറ്റിൽ വട്ടോളിയിൽ സമാപിച്ചു. മുപ്പത്തഞ്ചോളം വരുന്ന പഠിതാക്കളുടെ അരങ്ങേറ്റവും നടന്നു.
എളേറ്റിൽ സ്കോപ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങ് ചാപ്റ്റർ പ്രസിഡന്റ് മുസ്തഫ റഷീദിന്റെ അധ്യക്ഷതയിൽ കൊടുവള്ളി എം.എൽ. എ. പി.കെ. ഫിറോസ് ഉദ്‌ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് എ കെ മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുബൈർ മാസ്റ്റർ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഷ്‌റഫ് ടി കൊടുവള്ളി, നൗഷാദ് ബാവ മലപ്പുറം, എൻ കെ അഹമ്മദ് മാസ്റ്റർ, പി പി മുഹമ്മദ് ഫൈസൽ പ്രസംഗിച്ചു.
കോഴ്സ് പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോഴ്സിന്റെ അഞ്ചു അധ്യാപകരെയും മെമെന്റോയും, ഗിഫ്റ്റും നൽകി ചടങ്ങിൽ ആദരിച്ചു. ചാപ്റ്റർ സെക്രെട്ടറി അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും, കാസിം പടനിലം നന്ദിയും പറഞ്ഞു