കുട്ടമ്പൂർ : ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂർ വനിതാവേദിയുടേയും യൂത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വായനശാല പരിധിയിൽ വരുന്ന വാർഡുകളിലെ ഹരിത കർമ്മസേന അംഗങ്ങളായ ഷീബ, ബിന്ദു, ലളിത എന്നിവരെ ആദരിച്ചു.
വായനശാല ഭരണ സമിതി അംഗവും യൂത്ത് ക്ലബ്ബ് കോഡിനേറ്ററുമായ ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഗുണ പി.എം. ഉദ്ഘാടനം ചെ യ്തു.വനിതാവേദി പ്രസിഡണ്ട് വനജ ടീച്ചർ, സിക്രട്ടറി ലൈല ടീച്ചർ, ജോ. സിക്രട്ടറി ശാമില എന്നിവർ ഹരിതകർമ്മസേന അംഗങ്ങളെ ഷാളണിയിച്ചു.
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി വായന ശാല പ്രവർത്തകർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വായനശാല യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ വിമിഷ, അജിത്ത്, വിനയദാസ്,ഷാദിൽ, നന്ദന വിജയ് മനുപ്രസാദ്,ഹിന എന്നിവർ നേതൃത്വം നൽകി.
വായനശാല പ്രസിഡണ്ട് കെ.സുരേന്ദ്രൻ, വിമിഷ,സി. മാധവൻ മാസ്റ്റർ, ഹഖ് മാസ്റ്റർ, കെ.പി രാജൻ, ഒ.കെ.ദാസൻ, ഷാദിൽ, ആവണി എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗവും വനിതാവേദി കോഡിനേറ്ററുമായ ലേഖ ടീച്ചർ സ്വാഗതവും, യൂത്ത് ക്ലബ്ബ് പ്രസിഡണ്ട് കുമാരി വിനയദാസ് നന്ദിയും പറഞ്ഞു.
Tags:
NANMINDA