Trending

ഗാന്ധി ജയന്തി ദിനത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.

എളേറ്റിൽ: എളേറ്റിൽ ജി എം യു പി സ്കൂളിൽ ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളും പരിസരവും ശുചീകരിക്കുകയും, ന്യൂട്രിഷൻ ഗാർഡൻ ആരംഭിക്കുകയും, സ്കൂൾ ഹരിതാഭമാക്കുകയും, ഹരിതകർമ്മ  സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു.  

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന അംഗങ്ങളായ കെ. രാജാമണി, വി.കെ. ശ്രീജ, ടി.പി.സീന, ടി.പി. സിഞ്ചിത, പി.എസ്. ശരണ്യ എന്നിവരെയാണ് ആദരിച്ചത്.പി ടി എ പ്രസിഡന്റ്‌ പി.സി. ഗഫൂർ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ എം.വി. അനിൽകുമാർ,സി.സുൽഫത്ത്, എൻ.കെ. മനോജ്‌, സി.കെ. സാജിദത്ത്, കെ.എം. ഉഷ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right