Trending

പള്ളിക്കിണറ്റിലെ മോട്ടോർ പമ്പുസെറ്റുകൾ മോഷണം പോയി.

പൂനൂർ: പള്ളിക്കിണറ്റിലെ മോട്ടോർ പമ്പുസെറ്റുകൾ മോഷണം പോയി. മങ്ങാട്  വടക്കേ നെരോത്ത് മഹല്ല് പള്ളിയിലെ ആവശ്യത്തിനായുള്ള കിണറിൽ ഘടിപ്പിച്ചിരുന്ന രണ്ട് മോട്ടോറും കളാണ് മോഷണം പോയത്. 

ജുമുഅത്ത് പള്ളിയിലേക്കും തൊട്ടടുത്തുള്ള നൂറുൽ ഹുദ മദ്രസയിലേക്കുമുള്ള ഉപയോഗത്തിനായുള്ള കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടറുകളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. പ്രാർത്ഥനയ്ക്ക് വരുന്ന വിശ്വാസികളും മദ്രസയിലെ വിദ്യാർത്ഥികളും ഇതു മൂലം പ്രയാസം നേരിടുന്നു. 

മഹല്ല് കമ്മിറ്റി ഭാരവാഹികൾ   ബാലുശ്ശേരി പോലീസിൽ പരാതി നൽകി.
Previous Post Next Post
3/TECH/col-right