Trending

വീതി കൂട്ടി കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച റോഡ്‌ ഉദ്ഘാടനം ചെയ്തു.

മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ വീതി കൂട്ടി കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച  രാംപൊയിൽ - വിളയാമ്പറ്റ റോഡ് വാർഡ് മെമ്പർ എ.പി. നെസ്തെർ ഉദ്ഘാടനം ചെയ്തു.

പി.സി  ബാലകൃഷ്ണൻ നായർ അധ്യക്ഷനായി. വാർഡ് വികസന സമിതി അംഗങ്ങളായ രവീന്ദ്രൻ പരിക്കാട്ട്, റഷീദ് മാസ്റ്റർ, വേലായുധൻ പുന്നടിച്ചാലിൽ, അബ്ദുൽ ബഷീർ വടക്കേ നച്ചോളി, സാജിദ് നടുക്കണ്ടിയിൽ എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ സൈനുദ്ദീൻ കു റോളി സ്വാഗതവും, തങ്കമണി വളയാമ്പറ്റമ്മൽ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right