Trending

താമരശ്ശേരി താലൂക്ക് ആശുപത്രിയെ ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തി സർക്കാർ ഉത്തരവ്.

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയെ ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തി സർക്കാർ ഉത്തരവിറങ്ങിയതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു. മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമായ ആശുപത്രിയെ ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുന്നതോടെ ചികിത്സാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുകയും അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു.

ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് ബ്ലോക്കിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് മൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ പദ്ധതിക്ക് തുടക്കമാകുകയാണ്. സെപ്റ്റംബർ 28-ന് ആരോഗ്യ വകുപ്പ് മന്ത്രി കെട്ടിട നിർമ്മാണ പ്രവൃത്തിക്ക് തുടക്കം കുറിക്കും.

ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ബ്ലഡ് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടെ വിവിധ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എം.എൽ.എ അറിയിച്ചു.

താലൂക്ക് ആശുപത്രിയെ ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തിയുള്ള സർക്കാർ ഉത്തരവ് ആശുപത്രിയുടെ ഭാവി വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post
3/TECH/col-right