Trending

‘ഓപ്പറേഷൻ തൂഫാൻ’ തൂഫാൻ കമാൻഡോ പ്രഖ്യാപനവും, NSS ദിനാചരണവും.

മടവൂർ: എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ  കമാൻഡോ പ്രഖ്യാപനവും, ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.

മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് സഫിയ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. സുബൈർ വി. പി. അധ്യക്ഷത വഹിച്ചു. മുഹമ്മദ് അശ്രഫ് എൻ. വി. പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. ഷാഹിദ എം.സി. സ്വാഗതം ആശംസിച്ചു. 

വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരിക്കെതിരായ അവബോധം ശക്തിപ്പെടുത്തുകയും, ലഹരിമുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ റാലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരും എൻ.എസ്.എസ്. വളണ്ടിയർമാരും വിദ്യാർത്ഥികളും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right