എളേറ്റിൽ: എൻ.എസ്.എസ് ദിനാഘോഷത്തിൻ്റെ ഭാഗമായി എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ടീം എളേറ്റിൽ അങ്ങാടിയിൽ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു. ചടങ്ങ് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. സുബൈർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇസ്ഹാഖ് പൂക്കോട് അധ്യക്ഷനായി.
പ്രോഗ്രാം ഓഫീസർമായ കെ.ടി. വിനോദ്, പി.പി മുഹമ്മദ്ബഷീർ, എം.പി.ടി എ ചെയർപേർസൺ റജ്ന കുറുക്കാംപോയിൽ, മുഹമ്മദ് മാളിയേക്കൽ, മുജീബ് ചളിക്കോട് , കെ.പി റഊഫ് അബ്ദുറഹിമാൻ, സജീന, സജ്ന, ഷാനിബ, ഷാഹിദ, മജ്ഞുള, വളണ്ടിയർമാരായ നിയ, മാളവിക എന്നിവർ സംസാരിച്ചു.
Tags:
EDUCATION