Trending

നിർധന രോഗികളെ സഹായിക്കാൻ ആശ്വാസ് പദ്ധതിക്ക് ആവേശകരമായ തുടക്കം.

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത്‌ എട്ടാം വാർഡിൽ നിർദ്ധനരോഗികളെ സഹായിക്കുന്നതിന് വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ ആശ്വാസ് പദ്ധതിക്ക് തുടക്കമായി. വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും ആക്രി സാധനങ്ങൾ ശേഖരിച്ചു കൊണ്ട് ആദ്യ ഘട്ടത്തിൽ ഫണ്ട്‌ കണ്ടെത്തുന്നതിന്റെ ഭാഗമായി സ്ക്രാപ്പ് ചലഞ്ച് പദ്ധതിയിലൂടെ ആശ്വാസ് പദ്ധതിക്ക് തുടക്കമായി. 

പുത്തലത്ത് ഭാഗം അയൽസഭയിൽ പെട്ട പദ്ധതി ഖജാഞ്ജി സുനീഷ് പുതുക്കുടിയുടെ വീട്ടിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി പി നാസർ അധ്യക്ഷനായി. പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രമ്യ അമ്പാളി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ എസ് കെ അസ്സൈനാർ, സ്വപ്ന റനീഷ്,കെ കെ മൗലവി, സുരേഷ് വാളൂർ, എം കെ റസാക്ക്, രവീന്ദ്രൻ പുത്തലത്ത്, ടി സുമ, സുനീഷ് പുതുക്കൂടി, കെ.കുഞ്ഞബ്ദുള്ള, നസീമ പുത്തലത്ത് സംസാരിച്ചു. 

വീടുകളിൽ നിന്ന് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിന് മുഹമ്മദ്‌ പുനത്തിൽ, സൽമ പി കെ, അനസ്, ഷഫീക്, ജുനൈസ്, ബഷീർ പി കെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right