Trending

കുമ്മങ്കോട് വന്യജീവി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

നാദാപുരം: നാദാപുരം കുമ്മങ്കോട് വന്യജീവി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ബദരിയ്യ മസ്‌ജിദിന് സമീപത്തുവച്ചാണ് സംഭവം. പുലിയാണെന്ന് സംശയിക്കുന്ന വന്യജീവിയുടെ ആക്രമണത്തിലാണ് ഒരാൾക്ക് പരിക്കേറ്റത്.

പരിക്കേറ്റ യുവാവിനെ ഉടൻതന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി ദിവസമായതിനാൽ പ്രദേശവാസികൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 

വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർനടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.

ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും, യുവാക്കൾ സജജരായി നിൽക്കണമെന്നും നാദാപുരം എം.എൽ.എ.  അഭിജിത്ത് പറഞ്ഞു. പരിക്കേറ്റയാളെ ആശുപത്രിയിൽ പരിചരിച്ചു വരികയാണെന്നും, ഗുരുതരമായ പരിക്കല്ലെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. നാദാപുരം എം.എൽ.എ. അഭിജിത്ത് വടകര സി.എം. ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നറിയിയാൻ കഴിഞ്ഞു.

Previous Post Next Post
3/TECH/col-right